1 GBP = 125.13
breaking news

ഫ്രാൻസിലെ രക്തബാങ്കുകളിൽ സൈബർ ആക്രമണം; ശീതീകരണ സംവിധാനങ്ങളുടെ താപനില ഉയർത്താൻ ഹാക്കർമാരുടെ ശ്രമം

ഫ്രാൻസിലെ രക്തബാങ്കുകളിൽ സൈബർ ആക്രമണം; ശീതീകരണ സംവിധാനങ്ങളുടെ താപനില ഉയർത്താൻ ഹാക്കർമാരുടെ ശ്രമം

പാരിസ്: ഫ്രാൻസിലെ മൂന്ന് രക്തബാങ്കുകളുടെ ശീതീകരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് സൈബർ ആക്രമണം. രക്തവും പ്ലാസ്മയും സൂക്ഷിക്കുന്ന മുറികളിലെ താപനില അപകടകരമായ നിലയിലേക്ക് ഉയർത്താനായിരുന്നു ഹാക്കർമാരുടെ ശ്രമം. എന്നാൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സമയബന്ധിതമായി പ്രവർത്തിച്ചതിനാൽ രക്തശേഖരങ്ങൾക്ക് നാശനഷ്ടമുണ്ടായില്ല.

തിങ്കളാഴ്ച ഫ്രഞ്ച് ബ്ലഡ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (EFS) മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ശീതീകരണ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ സംവിധാനങ്ങൾ ഹാക്കർമാർ കൈക്കലാക്കുകയായിരുന്നു. താപനിലയിലെ അസ്വാഭാവിക മാറ്റം അലാറം സംവിധാനങ്ങൾ കണ്ടെത്തിയതോടെ ജീവനക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. പ്ലാസ്മ ശേഖരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

Please Read: പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന്; കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥി; കലാമേള ഉദ്ഘാടനം ചെയ്യും

സംഭവത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രക്തോൽപ്പന്നങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും EFS വ്യക്തമാക്കി. ഫ്രാൻസിലെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയും ആരോഗ്യ മന്ത്രാലയവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, അയർലൻഡ്, എസ്റ്റോണിയ, ഫിൻലൻഡ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്കർമാർ നിയന്ത്രണത്തിലാക്കിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടാകുകയും ചെയ്തു.

അതേസമയം, യൂറോപ്പിലെ വിവിധ വിമാനങ്ങൾക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണികളും സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. റഷ്യൻ ബന്ധമുള്ള ശക്തികളുടെ ആസൂത്രിതമായ ഹൈബ്രിഡ് ആക്രമണങ്ങളുടെ ഭാഗമാണോ ഇത്തരം സംഭവങ്ങളെന്ന സംശയം സുരക്ഷാ വിദഗ്ധർ ഉയർത്തുന്നുണ്ടെങ്കിലും റഷ്യയുടെ പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

യൂറോപ്പിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന സൈബർ ആക്രമണങ്ങളും അട്ടിമറി നീക്കങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more