1 GBP = 110.31
breaking news
- യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള നാളെ
- തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഇലന്തൂർ പള്ളിയിൽ പൊതുദർശനത്തിന് വെച്ചു
- കുവൈത്തിന്റെ ജിഡിപിയേക്കാള്‍ കൂടുതല്‍ ആസ്തി: ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി സുക്കര്‍ബര്‍ഗ്
- ഒക്ടോബറിലെ സ്വര്‍ണപ്പാച്ചില്‍; മാസത്തുടക്കം മുതല്‍ റെക്കോഡ് തിരുത്തി വില
- റേസിംഗ് ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ 11 വര്‍ഷത്തിന് ശേഷം പൊതുവേദിയില്‍
- ഫൈന്റ് അര്ജുന് ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു
- ടിവികെ സമ്മേളനത്തിന് മുന്നോടിയായി വിഴുപ്പുറത്ത് ഭൂമിപൂജ: പ്രവര്‍ത്തകര്‍ക്ക് വിജയ്യുടെ കത്തും
UK NEWS
Latest Updates
- തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഇലന്തൂർ പള്ളിയിൽ പൊതുദർശനത്തിന് വെച്ചു തിരുവനന്തപുരം: 56 വർഷം മുൻപ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി. ഗാർഡ് ഓഫ് ഓണർ നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. മൃതദേഹം ജന്മാനാടായ ഇലന്തൂരിലെ പള്ളിയിൽ എത്തിച്ചിട്ടുണ്ട്. പള്ളിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുഷ്രൂഷയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. 3 മണിക്ക് പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്കരിക്കും. 1968ലെ വിമാനാപകടത്തിലാണ് തോമസ് ചെറിയാൻ കൊല്ലപ്പെടുന്നത്. ഫെബ്രുവരി ഏഴിനാണ് ലഡാക്കിൽ 103 പേരുമായി പോയ സൈനിക
- കുവൈത്തിന്റെ ജിഡിപിയേക്കാള്‍ കൂടുതല്‍ ആസ്തി: ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി സുക്കര്‍ബര്‍ഗ് ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്സ് ഇന്‍ഡക്സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ ജെഫ് ബെസോസിന്റെ ആസ്തി. പട്ടികയില്‍ ഒന്നാമത് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് ആണ്. കുവൈത്തിന്റെ മൊത്ത ആഭ്യന്ത ഉല്‍പ്പാദന (ജിഡിപി)ത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
- ഒക്ടോബറിലെ സ്വര്‍ണപ്പാച്ചില്‍; മാസത്തുടക്കം മുതല്‍ റെക്കോഡ് തിരുത്തി വില ഒക്ടോബര്‍ മാസം തുടങ്ങിയതുമുതല്‍ ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറി സ്വര്‍ണവില. ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 80 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 56,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയിലുമെത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില. ഉന്തിനൊപ്പം ഒരു തള്ള് എന്നതുപോലെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടിയായപ്പോള്‍ വില പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്ക് പോവുകയാണ്
- റേസിംഗ് ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ 11 വര്‍ഷത്തിന് ശേഷം പൊതുവേദിയില്‍ ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വതനിരകളില്‍ 11 വര്‍ഷം മുമ്പൊരു സ്കീയിങ്ങ് അപകടത്തില്‍ പെട്ട് റേസിംഗ് ട്രാക്കില്‍ നിന്ന് വിട്ടു ചികിത്സയില്‍ ആയിരുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ പൊതുവേദിയില്‍ പ്രത്യക്ഷപെട്ടു. 2013ല്‍ സ്കീയിങ് അപകടത്തില്‍പെട്ടതിന് ശേഷം ഈ ജര്‍മ്മന്‍ താരം ഒരിക്കലും പൊതുഇടത്ത് പ്രത്യക്ഷപെട്ടിരുന്നില്ല. മാധ്യമങ്ങള്‍ക്കോ സുഹൃത്തുകള്‍ക്കോ അദ്ദേഹത്തെകുറിച്ച് ധാരണ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മകള്‍ ജീന മരിയ ഷൂമാക്കറിന്റെ വിവാഹ ചടങ്ങില്‍ ആണ് താരം സാന്നിധ്യമറിയിച്ചത്. 7 തവണ ഫോര്‍മുല 1 റേസിംഗ് ചാമ്പ്യനായ ഷൂമാക്കറിന്റെ
- ഫൈന്റ് അര്ജുന് ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു ഫൈന്റ് അര്ജുന് ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു. പ്രവര്‍ത്തനം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് കമ്മറ്റി യോഗം ചേര്‍ന്ന് പിരിച്ചു വിടാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് നന്ദി അറിയിച്ചു. അര്‍ജ്ജുന്റെ കുടുംബത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്ര കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. അര്‍ജ്ജുനനെ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോറി ഉടമകളും – തൊഴിലാളികളും നടത്തി വന്ന പ്രതിക്ഷേധത്തെ തുടര്‍ന്ന് ഈ രംഗത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ഉടമ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും