1 GBP = 106.98
breaking news

Latest Updates

21 – ജ്വാലാമുഖി എന്‍റെ പ്രിയേ, നീ തിര്‍സ്സാപോലെ സൗന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയസൈന്യംപോലെ ഭയങ്കര. നിന്‍റെ കണ്ണു എങ്കല്‍നിന്നുതിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്‍റെ തലമുടിഗിലെയാദ്മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയാകുന്നു. നിന്‍റെ പല്ലു കുളിച്ചു കയറിവരുന്നആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നുംമച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു. നിന്‍റെചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളില്‍മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു. -ഉത്തമഗീതം, അധ്യായം 6 ജ്വലിച്ചു നില്ക്കുന്ന സൂര്യന് കീഴില്‍ നിന്ന് പൊള്ളുന്നവാക്കുകള്‍കേട്ട് സീസ്സറിന്‍റെ ശരീരംഉരുകിയൊലിക്കുന്നതായി തോന്നി.  മുഖത്തെ കറുത്ത കണ്ണടയ്ക്ക് മങ്ങല്‍ അനുഭവപ്പെട്ടു.  ഞാനും ഹെലനുമായുള്ള രഹസ്യബന്ധം ഇയാള്‍ തുറന്നുപറയുമോ?  ഭാര്യയും മക്കളും എല്ലാവരും കത്തനാരുടെ വാക്കുകളില്‍മുഴുകിയിരിക്കുകയാണ്.  ഉള്ളില്‍ എരിയുന്നത് തീയാണ്. സീസ്സര്‍ വിയര്‍ത്തു. യോഹന്നാന്‍റെ മാതാപിതാക്കള്‍ സ്വന്തം മകനെപ്പറ്റിപറയുന്നു. അവന്‍റെ യൗവനജീവിതത്തില്‍ അവന്‍നിലകൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടിമാത്രമായിരുന്നില്ല ഇവരി ഈ ലോകത്തുള്ള ബന്ധത്തെക്കാള്‍അവന്‍റെ ബന്ധം ദൈവത്തോടായിരുന്നു. ഞാന്‍ ആദ്യംയോഹന്നാനെപ്പറ്റി പറഞ്ഞപ്പോള്‍ അവന്‍ അമ്മയുടെഉദരത്തില്‍ വെച്ചുതന്നെ ആത്മാവില്‍ വളര്‍ന്നവനായിരുന്നു. ഈ ലോകത്തിന്‍റെ ദുഃശ്ശീലങ്ങള്‍ക്കും ദുഷ്കര്‍മ്മങ്ങള്‍ക്കുംഅടിമപ്പെട്ടില്ല. അവന്‍ യൗവ്വനത്തില്‍ എത്തിയപ്പോള്‍സാമൂഹ്യനീതിക്കും നന്മകള്‍ക്കും വേണ്ടി നിലകൊണ്ടു. നമ്മുടെ യുവാക്കളെപ്പറ്റി ഇങ്ങനെ പറയാന്‍ കഴിയുമോ? അവന് ആ ആത്മധൈര്യം എവിടുന്നു കിട്ടി?  ദൈവത്തില്‍നിന്ന് മാതാപിതാക്കളില്‍ നിന്ന് മാതാപിതാക്കള്‍കുഞ്ഞുങ്ങള്‍ക്ക് മാതൃകയാകണം. അതിന് മാതാപിതാക്കള്‍സ്നേഹമുള്ളവരും വിശ്വാസമുള്ളവരും സഹകരിക്കുന്നവളുംപ്രശംസിക്കുന്നവരുമാകണം. അങ്ങനെയുള്ള കുടുംബങ്ങളില്‍ദൈവസ്നേഹം കവിഞ്ഞൊഴുകും. ഇവിടെ ശണ്ഠയുംവഴക്കിനും പിണക്കത്തിനും ഇടമില്ല. നാം ദൈവകൃപയില്‍ആശ്രയിക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. ഇവിടെയും മാതാപിതാക്കള്‍ക്ക് യോഹാന്നാനെപ്പറ്റി നല്ലതേപറയാനുണ്ടായിരുന്നുള്ളൂ. അവന്‍റെ തല അറത്തുമാറ്റിയെങ്കിലും അവന്‍ ദൈവസന്നിധിയില്‍വലിയവനായിരുന്നു. എന്നാണ് മാതാപിതാക്കള്‍സാക്ഷ്യപ്പെടുത്തിയത്. അവനിലെ ആത്മധൈര്യം എല്ലാംതിന്മകളെയും ചോദ്യം ചെയ്തു. നമ്മുടെ യുവാക്കളെപ്പറ്റി നാംഭാരപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ബന്ധങ്ങള്‍ ഈലോകത്തോടാണ് ദൈവത്തോടല്ല. അതിനാല്‍ നിങ്ങളുടെശരീരങ്ങളെ വിശുദ്ധിയും ജീവനുമുള്ള ദൈവത്തിന്യാഗമായി സമര്‍പ്പിക്കുക. മനസ്സ് പുതുക്കി രൂപാന്തരപ്പെടുക. രാത്രി കഴിയാറായി പകല്‍ അടുത്തിരിക്കുന്നു. ഇരുട്ടിന്‍റെപ്രവൃത്തികളെ ഉപേക്ഷിക്കുക. വെളിച്ചത്തിന്‍റെ ആയുധംധരിക്കുക. അത് പെറികുത്തുകളിലും മദ്യാപാനങ്ങളിലുമല്ല, ശയന മോഹങ്ങളിലും ദുഷ്കര്‍മ്മങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല പിന്നെയോയേശുക്രിസ്തുവിന്‍റെ സ്നേഹത്തില്‍ എല്ലാം ചെയ്യുവിന്‍.  സീസ്സറിന് ഒരല്പം ആശ്വാസം തോന്നി. ഉത്കണ്ഠയോടെയാണ്ഓരോ വാക്കും കേട്ടുകൊണ്ടിരിക്കുന്നത്. പള്ളിക്കുള്ളില്‍ആദ്യമായിട്ടാണ് ഇത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്. ഹേരോദ്യയുടെ സ്ഥാനത്തു കത്തനാര്‍ കണ്ടിരിക്കുന്നത്ഹെലനെയാണ്. ഹേരോദ്യമൂലമാണ് യോഹന്നാന്മരണമുണ്ടായത്. ഇവിടെ ഹെലന്‍ മൂലമാണ് കത്തനാരെ ഈരാജ്യത്ത് നിന്നും മടക്കി അയയ്ക്കുന്നത്. യോഹന്നാനെ ഈലോകത്ത് നിന്ന് പരലോകത്തേക്കയച്ചെങ്കില്‍ കത്തനാരെബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേയ്ക്കാണ് അയയ്ക്കുന്നത്. വന്ദ്യപിതാവ് ഒരന്വേഷണത്തിന് ഉത്തരവിട്ടില്ല. അതിന്‍റെപ്രധാന കാരണം പിതാവ് പറഞ്ഞത് ഈ കത്തനാരുടെസ്വാഭാവരീതികള്‍ അദ്ദേഹത്തിനറിയാം. ഞങ്ങളെസംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഒരുപുരോഹിതനെയാണാവശ്യം. അല്ലാത്തവള്‍അധികപ്പറ്റുതന്നെയാണ്.  പട്ടണത്തില്‍ വന്നിട്ട് സ്ത്രീകളുടെ ചാരിത്യംപരിശോധിക്കാതെ അവരെ സംതൃപ്തരുംചരിതാര്‍ത്ഥ്യരുമാക്കുകയാണ് വേണ്ടത്. കത്തനാര്‍ ഏതെല്ലാംദര്‍ശനങ്ങള്‍ അഴിച്ചുവിട്ടാലും ഹെലന്‍ എന്‍റെ ഭാര്യയെപോലെ എനിക്ക് പ്രിയപ്പെട്ടവളാണ്. അവളെവിസ്മരിക്കാനാവില്ല. സുന്ദരിമാരായ പല സ്ത്രീകളെയുംഞാന്‍ മോഹിച്ചിട്ടുണ്ട്. പലരെയും അവരുടെ പട്ടുമെത്തകളില്‍ഞാന്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. തന്നെ സംബന്ധിച്ച്പള്ളിയും പരിവാരങ്ങളും  പ്രണയം പങ്കിടാനുള്ള ഒരു വേദിമാത്രമാണ്. അതിന് കളമൊരുക്കിയത് ഞാന്‍ വിശ്വാസംഅര്‍പ്പിച്ച ദൈവം തന്നെയാണ്. ഒരു മന്ദബുദ്ധിയായ മകനെഎന്ന് എന്നെ ശിക്ഷിച്ചില്ലേ? ഭാര്യ ഒരിക്കല്‍ മാത്രമേഉപദേശിച്ചിട്ടുള്ളൂ. അന്നവളോട് ഞാന്‍ തുറന്നു പറഞ്ഞു. ഇങ്ങനെയൊരു മകനെ തന്ന ദൈവത്തെ എനിക്ക്സ്നേഹിക്കാനായില്ല. ഒപ്പം നിന്നെയും. എന്നിട്ടുംഭര്‍ത്താവിനെ സ്നേഹിച്ചും മാനിച്ചും സ്റ്റെല്ല ജീവിച്ചു. ഭര്‍ത്താവിനോട് അവിശ്വസ്ത കാണിച്ചില്ല. അന്യപുരുഷന്മാരെ ആശ്രയിക്കാന്‍ പോയില്ല. പലദിവസങ്ങളിലും പാതിരാ കഴിഞ്ഞ് വരുമ്പോഴും എവിടെപോയെന്ന് അന്വേഷിച്ചില്ല. മോള് ചോദിക്കുമ്പോള്‍ ഒറ്റഉത്തരമേയുള്ളൂ. കടയില്‍ കുറെ കണക്കുകള്‍ എഴുതിതീര്‍ക്കാനുണ്ടായിരുന്നു. അവരത് വിശ്വസിച്ചു. ഭര്‍ത്താവിന്‍റെഅവിഹിതബന്ധങ്ങളും സ്റ്റെല്ലയുടെ ചെവിയില്‍ എത്തിയില്ല. അവള്‍ മകനെയും ഭര്‍ത്താവിനെയും ദൈവകരങ്ങളില്‍സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കയാണ് ചെയ്തത്. ഭാര്യയുടെ ആഗ്രഹംപൂര്‍ത്തികരിക്കാനെന്നവെണ്ണം വല്ലപ്പോഴൊക്കെ കാമത്തിന്‍റെആഴത്തിലേയ്ക്കവളെ കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആരുംമനസ്സോടെയല്ല, ഒരു കടമപ്പോലെ ഒപ്പം ശയിക്കുന്നു. കത്തനാരുടെ മടങ്ങിപ്പോക്ക് പള്ളിയില്‍ പലരെയുംനിരാശരാക്കി. അത് സ്റ്റെല്ലയുടെ മനസ്സിനെദുര്‍ബലപ്പെടുത്തുക തന്നെ ചെയ്തു. ഭൂരിഭാഗമാളുകള്‍ക്കുംകത്തനാരോട് ഭക്തിയും സ്നേഹവുംമാത്രമെയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ ഇത്രപെട്ടെന്ന്മടക്കി വിളിച്ചതിന്‍റെ കാരണമറിയാന്‍ പലര്‍ക്കുംആഗ്രഹമുണ്ട്. വിശുദ്ധബലി കഴിയുമ്പോള്‍ പള്ളിയുടെപുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെതെരഞ്ഞെടുക്കുന്നുണ്ട്. ആ സമയം ഈ കാര്യംചോദിക്കണമെന്ന് ചാര്‍ളി തീരുമാനിച്ചു. കത്തനാര്‍ പ്രസംഗംഅവസാനിപ്പിക്കാറായപ്പോള്‍ പറഞ്ഞു. പ്രിയമുള്ളവരെഹേരോദാ രാജാവ് എന്നെ തടവിലാക്കിയില്ല. ഹേരോദ്യയുംമകളും ചേര്‍ന്ന് എന്‍റെ തലയും ആവശ്യപ്പെട്ടിട്ടില്ല. സീസ്സറിന്‍റെ ഉള്ളം വീണ്ടും പിടഞ്ഞു. വീണ്ടും ഹേരോദ്യകടന്നു വന്നിരിക്കുന്നു. ഇയാള്‍ ഹെലന്‍റെ പേര് വിളിച്ച്പറയുമോ? മനസ്സിന്‍റെ ധൈര്യം തന്നെ ചോര്‍ന്നുപോകുന്നു. എന്നെ ഉന്മൂലനാശം വരുത്തിയിട്ട് പോകാനുള്ള ശ്രമമാണോ? അവിടെ നീണ്ട ഒരു നിശ്ശബ്ദത പരന്നു. സീസ്സറിന്‍റെ മുഖത്ത്വിവിധ വികാരങ്ങള്‍, നിരാശയാണോ, ദുഃഖമാണോ, ഭയമാണോ ഒന്നും തിരിച്ചറിയാനാകുന്നില്ല. മനസ്സാകെഅസ്വസ്ഥമാകുന്നു. പള്ളിക്കുള്ളില്‍ തണുപ്പുണ്ടായിട്ടുംസീസ്സറിന്‍റെ നെറ്റി വിയര്‍ത്തു. കത്തനാരുടെ നോട്ടം മുഖത്ത്പതിക്കുമ്പോള്‍ വല്ലാത്തൊരു ഭയവും ഭീതിയുമാണ്അനുഭവപ്പെടുക. മുഖം താഴ്ത്തിയിരുന്നു. ഇയാടെ മുടിഞ്ഞപ്രസംഗം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍ മനഃസമാധാനത്തോടെഇരിക്കാമായിരുന്നു. കത്തനാര്‍ തുടര്‍ന്നു: എന്‍റെ ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ളആരും തന്നെ നിരാശപ്പെടരുത് ധൈര്യപ്പെടുവിന്‍ ഞാന്‍ഇവിടുന്ന് മടങ്ങിപ്പോയാലും എന്‍രെ ആത്മാവും മനസ്സുംനിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. നിങ്ങള്‍ വിശ്വസിക്കുക. മരുഭൂമിയിലും വരണ്ടനിലാവും ആനന്ദിക്കും. മരുഭൂമിയില്‍വെള്ളവും നിര്‍ജ്ജനപ്രദേശത്ത് തോടുകളും പൊട്ടിപുറപ്പെടും. വരണ്ട നിലങ്ങള്‍ നീരുറവകളാകും. മുടന്തന്‍ മാനിനെ പോലെചാടും. ഈവന്‍റെ നാവ് ഉല്ലസിച്ച് ഘോഷിക്കും. എല്ലാവരുംഎന്നോടൊപ്പം ആര്‍ത്തു വിളിക്കുക. ഹാലേലുയ്യാ കത്തനാര്‍ജോബിനെ വിളിച്ചിട്ട് പറഞ്ഞു. ‘ജോബും ഉച്ചത്തില്‍ഹാലേല്ലൂയാ വിളിക്കുക’ ജോബ് വാ തുറന്ന് പലവട്ടം മറ്റുള്ളവര്‍ക്കൊപ്പം ഹാലേലൂയ വിളിച്ചു. അത്’ഹാ..യില്‍തന്നെ അവസാനിച്ചു. ഹാലേലൂയ്യ വെച്ചാല്‍ദൈവത്തിനു സ്തുതി. കത്തനാരുടെ പ്രസംഗംഅവസാനിപ്പിച്ചത് സീസ്സറില്‍ പുതിയ ജീവനും ശക്തിയുംപകര്‍ന്നു. മനോവ്യഥകള്‍ എല്ലാം മാറി. ഈ മനുഷ്യരുടെമദ്ധ്യത്തില്‍ എനിക്ക് ശിക്ഷ നല്കുമെന്ന് കരുതിയെങ്കിലുംഅത് സംഭവിച്ചില്ല. പൂപോലെ വാടി മുഖം വികസിച്ചു. ഗായകസംഘത്തിന്‍റെ ഗാനത്തോടെ ആരാധനഅവസാനിച്ചു. ലിന്‍ഡയും ലൂയിസും ഇടയ്ക്കിടെ നോക്കിപുഞ്ചിരിക്കാന്‍ മറന്നില്ല. മറ്റുള്ളവര്‍ അവരുടെ പാട്ടില്‍ആസ്വദിച്ചിരിക്കുമ്പോള്‍ അവരുടെ പ്രണയ കണ്ണുകളില്‍പ്രണയം പാടുകയായിരുന്നു. അവരുടെ സൗന്ദര്യത്തില്‍ലയിച്ചിരുന്ന സമയം പലഭാഗത്തും പാട്ടിന്‍റെ ശ്രുതി തെറ്റിയത്അവന്‍ മനസ്സിലാക്കി. മനസ്സിനെ കടിഞ്ഞാണിട്ടുംനിയന്ത്രിച്ചു. പുറത്ത് സൂര്യപ്രഭയെ മഴവെള്ളം മുക്കിക്കൊന്ന്ശവപറമ്പിലേയ്ക്ക് ഒഴുക്കികൊണ്ടുപോയി. മഴക്ക്അകമ്പടിയായി ബാന്‍റ് മേളങ്ങള്‍ക്ക് പകരം കാറ്റുംകൊടുങ്കാറ്റും ആഞ്ഞടിച്ച് അന്തരീക്ഷത്തെശബ്ദമുഖരിതമാക്കി. മഴപെയ്യുമ്പോഴൊക്കെ കാറ്റ് വന്ന്അവരെ സ്നായിക്കാറുണ്ട്. അത്രമാത്രം സ്നേഹമാണ്കാറ്റിന് മഴയോടുള്ളത് കാറ്റും മഴയും പ്രണയം പങ്കിടുന്നസമയമാണത്. സൂര്യന്‍റെ ദുര്‍വിധിയില്‍ മേഘങ്ങള്‍കരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘങ്ങള്‍ഇടിമുഴക്കങ്ങളുണ്ടാക്കി പൊട്ടി കരയുന്നു. സൂര്യപ്രകാശത്തെമഴവെള്ളം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിക്കൊണ്ടിരുന്നു. കത്തനാര്‍എല്ലാവരോടുമായി അറിയിച്ചു. “ആരും എഴുന്നേറ്റ് പോകാതെ ഇന്ന് നടക്കുന്നതെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക. ദൈവകൃപ ലഭിച്ചവരെദൈവത്തെ അനുസരിച്ച് അവന്‍റെ നിമിഷങ്ങള്‍പാലിക്കുന്നവരെ പുതിയ വര്‍ഷത്തെ ഭാരവാഹികളായിതെരഞ്ഞെടുക്കുക. എല്ലാം വര്‍ഷവും അധികാരത്തിനായിഅണിപിടിക്കുന്നവരെയും ഞാന്‍ കണ്ടു. ജ്ഞാനിയായശലോമോന്‍ പറയുന്നു. ചത്ത ഈച്ച തൈലക്കാരന്‍റെതൈലം താറുമാറാക്കുന്നു. ജ്ഞാനമില്ലാത്തവര്‍ മനസ്സില്‍പങ്കുള്ളവര്‍, പരദൂഷണക്കാര്‍ ആത്മീയ അഭിഷേകംപ്രാപിക്കാത്തവര്‍ അധികാരങ്ങളില്‍ വന്നാല്‍ അത്പള്ളിയായാലും സഭയായാലും രാജ്യമായാലും അതിന്‍റെസൗരഭ്യം നഷ്ടപ്പെടുന്നു. ഈച്ച വീണ ചത്ത തൈലംപൂശുമ്പോള്‍ സുഗന്ധത്തിന് പകരം ദുര്‍ഗന്ധമാണ് വരുന്നത്. അതുപോലെ വിശുദ്ധിയില്ലാത്ത വികാരങ്ങളും ദുര്‍ഗ്ഗന്ധംവമിക്കുന്ന മോഹങ്ങളുമായി ആരും മണപ്പിക്കാന്‍ വരരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാക്കിലും പ്രവൃത്തിയിലുംസ്നേഹത്തിലും സുഗന്ധം പരത്തുന്നവരാകണം. മനസ്സില്‍വിദ്വോഷം വെച്ച് പുലര്‍ത്തുന്നവരും സ്നേഹമില്ലാത്തവരുംസഹപ്രവര്‍ത്തകരോട് മാപ്പര്‍ക്കാത്തവരും ഇതിലേയ്ക്ക്കടന്നുവരാന്‍ പാടില്ല.” എല്ലാവരും നിശ്ശബ്ദരായി ഇരുന്നുവെങ്കിലും സീസ്സര്‍കത്തനാരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നല്കിയില്ല. കത്തനാര്‍ പറയുന്ന സ്നേഹം ആത്മാവില്‍തന്നെവേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. ആസ്നേഹം രണ്ട് ശരീരമൊന്നാകുമ്പോഴും ഉണ്ടാകുന്നില്ലേ? പിന്നെ ജ്ഞാനം. കാശ് കൊടുത്ത് പുസ്തകം വാങ്ങിവായിക്കാത്ത ഇവിടിരിക്കുന്ന മണ്ടന്മാര്‍ക്ക് യേശുവിനെഅറിയാന്‍ വേദപുസ്തകം പോരായോ? കത്തനാര്‍ തന്‍റെതാടിരോമങ്ങളില്‍ തടവിയിരുന്നു. കത്തനാര്‍ഓരോരുത്തരുടെ മുഖത്തേക്കും മാറിമാറി നോക്കിയിട്ട്പറഞ്ഞു. “ആദ്യം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പേര്നിര്‍ദ്ദേശിക്കാം.”
20 – നക്ഷത്രങ്ങള്‍ സാക്ഷി ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടുആരും കൂട്ടാക്കാതെയും, നിങ്ങള്‍ എന്‍റെ ആലോചനഒക്കെയും ത്യജിച്ചുകളകയും എന്‍റെ ശാസനയെ ഒട്ടുംഅനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു ഞാനുംനിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്‍ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും. നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയുംനിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ. അപ്പോള്‍അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. -സദൃശ്യവാക്യങ്ങള്‍, അധ്യായം 1 ഓപ്പറേഷന്‍ കഴിഞ്ഞു.  രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ ജസ്റ്റ് ഹാം ആശുപത്രിയില്‍നിന്ന് സീസ്സര്‍ കത്തനാര്‍ക്കൊപ്പം നടന്നു. കത്തനാര്‍ ചുറ്റിനുംനോക്കി.  വൃത്തിയുള്ള മനുഷ്യരെപ്പോലെ വൃത്തിയുള്ളആശുപത്രിക്കെട്ടിടം.  അപ്പോള്‍ ചാര്‍ളി കുടുംബത്തെ കാണാനിടയായി.  മകള്‍ മരിയോണിന്‍റെ ക്യാന്‍സര്‍ മാറിയെന്ന വാര്‍ത്തസന്തോഷത്തോടെ ചാര്‍ളി അറിയിച്ചു.  “ഇന്ന് ചെക്കപ്പിന് വന്നതായിരുന്നു. ഡോക്ടര്‍ ചോദിക്കുന്നു, ഈ കുട്ടിയുടെ രോഗം കാണാനില്ലല്ലോന്ന്. അച്ചന്‍റെപ്രാര്‍ത്ഥനയാണ്. എന്‍റെ കുഞ്ഞിന് വിടുതല്‍ നല്കിയത്”, ഗ്ലോറിയ നിറകണ്ണുകളോടെ പറഞ്ഞു. രക്ഷ നല്കിയകത്തനാരുടെ മുഖത്തേയ്ക്ക് എന്തെന്നില്ലാത്ത ആദരവോടെനോക്കി.  “താങ്ക്യൂ ഫാദര്‍” മാരിയോണ്‍ പറഞ്ഞു. കത്തനാര്‍ അവളുടെ തലയില്‍ തലോടി, “എല്ലാംദേവത്തിന്‍റെ അനുഗ്രഹമാണ്. അല്ലാതെ നമ്മുടെമിടുക്കൊന്നുമല്ല”, കത്തനാര്‍ മറുപടി പറഞ്ഞു. ഗ്ലോറിയവീണ്ടും വീണ്ടും കത്തനാരോട് നന്ദി പറഞ്ഞു. ചാര്‍ളിചോദിച്ചു, “കത്തനാര്‍ എന്താണ് ഇവിടെ? സുഖമില്ലേ?” “ഒരു രോഗിയെ കാണാന്‍ വന്നതാ” മറുപടി കൊടുത്തത്സീസ്സര്‍. “എന്തായാലും കത്തനാരുടെ പ്രാര്‍ത്ഥന ഈശോ കേട്ടു.” ചാര്‍ളി കത്തനാരെ പുകഴ്ത്തി പറഞ്ഞു. “നമ്മള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. നന്മ വിതച്ചാല്‍ നന്മയേകൊയ്തെടുക്കാന്‍ കഴിയൂ. അല്ലാതെ തിന്മയല്ല”. “എന്തൊക്കെ പറഞ്ഞാലും കത്തനാരേ നമ്മുക്ക് ലഭിച്ചത് ഒരുമഹാഭാഗ്യം തന്നെയാണ്.” മനസ്സില്ലാ മനസ്സോടെചെറുതായൊരു കള്ളപ്പുഞ്ചിരിയില്‍ സീസ്സര്‍കത്തനാരെയൊന്ന് പുകഴ്ത്തി.
show more