1 GBP = 128.15
breaking news

ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു

ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു


തിരുവനന്തപുരം : ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡൻറ് കെ. ജയകുമാറിന്റെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ, ക്ലീൻ കേരള കമ്പനിക്കായി മാനേജിംഗ് ഡയറക്ടർ ജി.കെ സുരേഷ് കുമാർ എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. ഉടൻ തന്നെ മാലിന്യം നീക്കം ചെയ്യാൻ ആരംഭിക്കും

ശബരിമലയിലെയും പമ്പയിലെയും ഉപയോഗശൂന്യമായ ലോഹ വസ്തുക്കളും, ലോഹ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ധാരണ പത്രം ക്ലീൻ കേരള കമ്പനിയുമായി ഒക്ടോബർ അഞ്ചിന് ഒപ്പുവയ്ക്കും. ഉപയോഗശൂന്യമായ ലോഹ വസ്തുക്കളും ലോഹ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള കരാർ ക്ലീൻ കേരള കമ്പനിക്ക് നൽകാൻ കഴിഞ്ഞദിവസം ചേർന്ന തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിച്ചിരുന്നു. ക്ലീൻ കേരള കമ്പനിക്ക് ലോഹാവശിഷ്ടങ്ങൾ ശേഖരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more