1 GBP = 128.15
breaking news

എസ്‌ഐആര്‍: വിവാദമായ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍

എസ്‌ഐആര്‍: വിവാദമായ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഏറെ വിവാദമായ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. ECINet-ല്‍ നിന്നാണ് അനുബന്ധ ചോദ്യങ്ങള്‍ നീക്കിയത്. ഇതിനിടെ, ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ വന്‍ വീഴ്ചയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

എസ്‌ഐആറിലെ ഫോം 6- ല്‍ അപേക്ഷകന്റെ രക്ഷകര്‍ത്താവിന്റെയോ മുത്തച്ഛന്‍ മുത്തശ്ശിയുടെയോ മുന്‍എസ്‌ഐആര്‍ വിവരങ്ങള്‍ തേടുന്ന അനുബന്ധ ചോദ്യം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ അനുബന്ധ ചോദ്യമാണ് ECINET പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്തത്.

എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് നീക്കം ചെയ്തത്. എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ തല്‍സ്ഥിതി തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് പിന്നാലെ നാല് ദിവസത്തിന് ശേഷമാണ് നടപടി.

അതിനിടെ, ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ വന്‍ വീഴ്ചയെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം ഒഴിവാക്കാനുള്ള അപേക്ഷകള്‍ പരാമവധി പത്തെന്ന പരിധി ബിഎല്‍എമാര്‍ മറികടന്നെന്നാണ് കണ്ടെത്തല്‍. ബിജെപി ബിഎല്‍എ ചിത്രേഷ് ചന്ദോലിയ രണ്ടു ദിവസങ്ങളിലായി സമര്‍പ്പിച്ചത് 35 അപേക്ഷകളാണ്. 20 വയസുകാരന്‍ സ്വന്തം പേര് ഒഴിവാക്കാന്‍ മരണമെന്ന് ചൂണ്ടിക്കാട്ടി ഫോം സമര്‍പ്പിച്ചതായി വിവരമുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനേക്കാള്‍ വേഗത്തില്‍ പേര് ഒഴിവാക്കാനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നെന്നാണ് ആക്ഷേപം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more