1 GBP = 126.92
breaking news

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

കൊച്ചി: ബാറുകൾക്ക് ആദ്യ തവണ അനുമതി നൽകുമ്പോൾ മാത്രം സ്റ്റാർ പദവി നിബന്ധന ബാധകമെന്ന് ഹൈക്കോടതിയിൽ നികുതി വകുപ്പിന്റെ സത്യവാങ്മൂലം. അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല. സ്റ്റാർ ലൈസൻസ് ഇല്ലാത്ത ബാറുകൾക്ക് ലൈസൻസ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്മൂലം

പുതിയതായ് ബാർ ലൈസൻസ് നൽകുന്നതിനെയും പുതുക്കി നൽകുന്നതിനെയും ഒരു പോലെ കാണാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. 147 ബാറുകളുടെ ലൈസൻസ് പുതുക്കിയത് ഇടക്കാല ഭരണ ക്രമികരണം എന്നും സർക്കാർ കോടതിയെ അറിയിച്ചു. ബാറുകകൾക്ക് സ്റ്റാർ പദവി വ്യവസ്ഥ എടുത്ത് കളയാൻ കേന്ദ്ര നിർദ്ധേശിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി

സ്റ്റാർ പദവി പുതുക്കാത്ത 147 ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് പുതുക്കി കൊടുത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയിരുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം 26 സ്റ്റാർ ഹോട്ടലുകൾ പുതിയതായി ബാർ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. മദ്യനയത്തിന് അന്തിമ രൂപമാകാത്തതിനാൽ അപേക്ഷകളിൽ എക്സൈസ് തീരുമാനമെടുത്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more