1 GBP = 128.15
breaking news

ഞങ്ങള്‍ ഔദാര്യം പറ്റുന്നവരല്ല, മാപ്പുവേണ്ട, ഈ ഫ്‌ളാറ്റില്‍ വന്ന് താമസിക്ക്’; കെ ജെ മാക്‌സിയെ വെല്ലുവിളിച്ച് മുണ്ടംവേലി പി& ടി ഫ്‌ളാറ്റ് നിവാസികള്‍

ഞങ്ങള്‍ ഔദാര്യം പറ്റുന്നവരല്ല, മാപ്പുവേണ്ട, ഈ ഫ്‌ളാറ്റില്‍ വന്ന് താമസിക്ക്’; കെ ജെ മാക്‌സിയെ വെല്ലുവിളിച്ച് മുണ്ടംവേലി പി& ടി ഫ്‌ളാറ്റ് നിവാസികള്‍

കൊച്ചി: വിവാദ പരാമര്‍ശത്തില്‍ കെ ജെ മാക്‌സിയെ വെല്ലുവിളിച്ച് മുണ്ടംവേലി പി& ടി ഫ്‌ളാറ്റ് നിവാസികള്‍. തങ്ങളോടുള്ള ഔദാര്യം പോലെ മാപ്പുപറയേണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് താമസിക്കൂ എന്നുമാണ് വെല്ലുവിളി. പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറയുന്ന മാക്‌സി ഒരു മണിക്കൂര്‍ എങ്കിലും ഇവിടെ വന്നു താമസിക്കണം എന്ന് സമരസമിതി ആവശ്യപ്പെട്ടു. അതേസമയം പി ആന്റ് റ്റി അപ്പാര്‍ട്ട്‌മെന്റ് പൊളിക്കേണ്ട സാഹചര്യമില്ലെന്നും ഒരു പഠനവും നടത്താതേയാണ് മുഖ്യമന്ത്രി കെട്ടിടം പൊളിച്ച് കളയാന്‍ പറയുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു

മുണ്ടംവേലി പി ആന്‍ഡ് ടി അപ്പാര്‍ട്ട്‌മെന്റിലെ പ്രശ്‌നത്തില്‍ മുന്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്. മാക്‌സിയുടെ പ്രതികരണം അനുചിതമായിരുന്നില്ല എന്ന് രുശ യും പറഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ പരാമര്‍ശം കെ ജെ മാക്‌സി തന്നെ പിന്‍വലിച്ചു. എന്നാല്‍ മാപ്പ് ഞങ്ങള്‍ക്ക് ആവശ്യമില്ലാ എന്നും ഞങ്ങള്‍ മാക്‌സിയോട് ക്ഷമിക്കുന്നു എന്നുമാണ് കുടുംബങ്ങള്‍ പറഞ്ഞത്. ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് പറയുന്ന കെ ജെ മാക്‌സി കുടുംബവുമായി ഒരു മണിക്കൂര്‍ ഇവിടെ വന്ന് താമസിക്കണം എന്നുമാണ് കുടുംബങ്ങള്‍ പറയുന്നത്.

കെ ജെ മാക്‌സിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും, നിര്‍മാണത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കണം, പൊളിച്ചു കളയുകയല്ല വേണ്ടത് എന്നാണ് തോമസ് ഐസക്കിന്റെ പ്രതികരണം. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ പി & ടി അപ്പാര്‍ട്ട്‌മെന്റ് വിഷയം ചര്‍ച്ച ആകുമെന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more