1 GBP = 128.15
breaking news

മുണ്ടംവേലി ഫ്‌ളാറ്റ് നിര്‍മ്മാണ അഴിമതി; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു, അഭ്യന്തരവകുപ്പ് അനുമതി നൽകി

മുണ്ടംവേലി ഫ്‌ളാറ്റ് നിര്‍മ്മാണ അഴിമതി; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു, അഭ്യന്തരവകുപ്പ് അനുമതി നൽകി

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കാൻ വിജലൻസിന് അഭ്യന്തരവകുപ്പ് അനുമതി നൽകി. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ നിർദേശം.മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ലഭ്യമാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനം.

ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവ്. ലൈഫ് മിഷൻ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി & ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ അപാകതകൾക്ക് പിന്നിൽ.

പ്രീ എഞ്ചിനീയേഡ് ബിൽഡിൽ രീതിയിൽ മുൻപരിചയവുമില്ലാത്ത ടിഡിഎൽസിക്ക് ഒരു പരിശോധനയുമില്ലാതെയാണ് ജിസിഡിഎ കരാർ നൽകിയത്. ആധുനിക രീതിയിൽ ചെലവ് ചുരുക്കി വേഗത്തിൽ പദ്ധതി പൂർത്തിയാക്കാൻ ലൈഫ് മിഷനും സമ്മർദ്ദം ചെലുത്തി.

കരാർ കമ്പനിയുണ്ടാക്കിയ മാതൃക പണിയാൻ കമ്പനിക്ക് ശേഷിയുണ്ടോ എന്ന് തദ്ദേശവകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയും പരിശോധിച്ചിരുന്നില്ല. മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ചത് മുഹമ്മദ് ഷിയാസ് ആയിരുന്നു. മുണ്ടംവേലി ഫ്ലാറ്റ് പൊളിച്ചു കളയണമെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നത്.

2020 ഒക്ടോബർ 10-നാണ് 86 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി കരാർ ഒപ്പിട്ടത്. തുടക്കത്തിൽ 20 കോടി രൂപയായിരുന്ന പദ്ധതി തുകയും സൗകര്യങ്ങളും വെട്ടിച്ചുരുക്കി കരാർ തുക 14.61 കോടി രൂപയിലേക്ക് ജി.സി.ഡി.എ കുറയ്ക്കുകയായിരുന്നു. തുടർന്ന് 90 ശതമാനം നിർമ്മാണപ്രവൃത്തികളും പൂർത്തിയാക്കി 2024-ൽ ടി.ഡി.എൽ.സി പണി അവസാനിപ്പിച്ചു. ആകെ 13.25 കോടി രൂപയുടെ ബില്ല് സമർപ്പിച്ചെങ്കിലും 11.72 കോടി രൂപ മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. ജി.സി.ഡി.എയുടെ ഈ നടപടികൾ കാരണം തങ്ങൾക്ക് ആകെ 5.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടി.ഡി.എൽ.സി ചൂണ്ടിക്കാണിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more