1 GBP = 128.15
breaking news

ആനാവൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് സുരേഷ് കുമാർ

ആനാവൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് സുരേഷ് കുമാർ

തിരുവനന്തപുരം: ആനാവൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമണം, ബി ജെ പി പ്രവർത്തകന്‍ കസ്റ്റഡിയില്‍. സുരേഷ് കുമാർ എന്ന ബിജെപി പ്രവർത്തകനാണ് പൊലീസ് കസ്റ്റഡിയില്‍. വെള്ളറട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയായിരുന്നു ഓഫീസിൽ തീയിടാൻ ശ്രമിച്ചത്. നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.

ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടലിനിടെയാണ് നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചത്. സംഭവത്തിൽ നേതൃത്വത്തിന്‍റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം യുവമോര്‍ച്ച തുടരുമെന്നതിനാൽ മന്ത്രിമാരുടെ സുരക്ഷ പൊലീസ് കൂട്ടിയിരിക്കുകയാണ്. അതേസമയം അധിക സുരക്ഷ ഏര്‍പ്പെടുത്തിയതിന് ഡിസിപിയോട് മുഖ്യമന്ത്രി കയര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more