1 GBP = 128.15
breaking news

ന്യൂറോ ഡോക്ടറെ കാത്തുനിന്നത് ഒന്നര ദിവസം,അവസ്ഥ വഷളായിട്ടും ആശുപത്രി മാറ്റാൻ സമ്മതിച്ചില്ല’; കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ന്യൂറോ ഡോക്ടറെ കാത്തുനിന്നത് ഒന്നര ദിവസം,അവസ്ഥ വഷളായിട്ടും ആശുപത്രി മാറ്റാൻ സമ്മതിച്ചില്ല’; കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ ആരോപണം. ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി അനൂപ് എസ് (37) മരിച്ചത്. അവസ്ഥ വഷളായിട്ടും ആശുപത്രി മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഈ മാസം 14 നാണ് ഹൃദയാഘാതത്തെ തുടർന്ന് അനൂപ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും 18 മണിക്കൂർ കഴിഞ്ഞ് വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും അനൂപ് പഴയ അവസ്ഥയിൽ തന്നെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അനൂപ് അക്രമാസക്തനാകുകയും ഡോക്ടർ സെഡേഷൻ കൊടുക്കുകയും കൈയ്യും കാലും പിടിച്ച് കെട്ടുകയും ചെയ്തതായി സഹോദരി ട് പറഞ്ഞു.

നില വഷളാണെന്ന് പറഞ്ഞ ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാമെന്നുള്ള ബന്ധുക്കളുടെ തീരുമാനത്തെയും അധികൃതർ തടയുകയായിരുന്നു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായിട്ടും ന്യൂറോ ഡോക്ടറെ കാണാനായി ഒന്നര ദിവസമാണ് കാത്തുനിന്നതെന്നും ഒരു റിപ്പോർട്ട് ചോദിച്ചാൽ പോലും തരാൻ ആരും തയ്യാറായില്ലെന്നും സഹോദരി പറയുന്നു. ഡോക്ടർമാരുടെ അഭാവവും ചികിത്സാപ്പിഴവും സഹോദരന്റെ മരണത്തിന് കാരണമായെന്ന് ഇവർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more