മാഞ്ചസ്റ്റര്‍:- ഗ്രേറ്റ് ബ്രിട്ടനില്‍ സ്ഥാപിതമായിരിക്കുന്ന രൂപത ഇവിടെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി രൂപീക്യതമായതാണെന്ന് സീറോ മലബാര്‍ രൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍, യുകെയിലെ തന്റെ അജഗണങ്ങള്‍ക്കായി നടത്തുന്ന ശുശ്രൂഷാ പര്യടനത്തിനിടയില്‍ ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു വലിയ പിതാവ്. കുടുംബങ്ങളുടെ കുടുംബമായ സഭയിലേക്ക്, കുടുംബത്തിന്റെ വിശ്വാസ ചൈതന്യം വ്യാപിക്കണം. നല്ല കുടുംബങ്ങളില്‍ നല്ല മാതാപിതാക്കമാരുടെ മക്കളായ നമ്മള്‍ ഇവിടെ ജീവിക്കുമ്പോള്‍ ദുഷ്ടത നമ്മെ കീഴ്പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, ക്യപയ്ക്ക് മേല്‍ ക്യപ സ്വീകരിച്ചു കൊണ്ട് നന്മ ചൊരിയുന്നവരായിരിക്കണമെന്ന് കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു.
നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസ ചൈതന്യത്താല്‍, സദ് സ്വഭാവങ്ങളോടെ വളര്‍ത്തി നന്മ ചെയ്യുന്നവരും, സേവകരും, ശുശ്രൂഷകരുമായി വളര്‍ത്തി, നമ്മുടെ കുടുംബങ്ങളില്‍ നിന്നും ചാവറ അച്ചനെയും, അല്‍ഫോന്‍സാമ്മയെയും, മദര്‍ തെരേസയെയും, ഏവുപ്രാസി അമ്മയെയും പോലെ വൈദികരെയും സിസ്റ്റേഴ്സിനേയും ലഭിക്കുവാന്‍ പോന്ന ദൈവവിളികള്‍ ഉണ്ടായിക്കൊണ്ടുള്ള സദ് വാര്‍ത്തകള്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ നിന്നും കേള്‍ക്കാന്‍ ഇടവരുത്തണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കഴിവുള്ളിടത്തോളം മറ്റുള്ളവരുടെ ദു:ഖങ്ങളില്‍ പങ്ക് ചേരുവാനും, സന്തോഷങ്ങള്‍ സ്വീകരിക്കുവാനും അതുവഴി കര്‍ത്താവിനെ മഹത്വപ്പെടുത്തുവാനും നാം തയ്യാറാവണം.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ പ്രാര്‍ത്ഥനാന്തരീക്ഷം നിറഞ്ഞ് നിന്നിരുന്ന വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെയും, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ തലവന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും വിശ്വാസ സമൂഹം സ്വീകരിച്ച് ആനയിച്ചതോടെ ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് തുടക്കമായി. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ഏവരെയും സ്വാഗതം ആശംസിച്ചു. ദിവ്യബലിക്ക് അഭിവന്ദ്യ പിതാക്കന്‍മാരെ കൂടാതെ വികാരി ജനറാള്‍മാരായ വെരി.റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, വെരി.റവ.ഫാ.മാത്യു ചൂരപ്പൊയ്കയില്‍, വെരി.റവ.മൈക്കള്‍ ഗാനന്‍, റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി, റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, റവ.ഫാ.മൈക്കള്‍ മുറേ, റവ.ഫാ.ഫാൻസുവ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
ദിവ്യബലിയെ തുടര്‍ന്ന് കുട്ടികള്‍ ആലപിച്ച ആക്ഷന്‍ സോംങ്ങിനെ തുടര്‍ന്ന് ഇടവകയുടെ സ്‌നേഹോപഹാരം ലോനപ്പച്ചന്‍ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് കൈമാറി. തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഷ്രൂസ്ബറി, സാല്‍ഫോര്‍ഡ്, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഇന്നലത്തെ തിരുക്കര്‍മ്മകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് വിശ്വാസികളുമായി നടന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷം അഭിവന്ദ്യ പിതാക്കന്‍മാര്‍ സ്റ്റോക്കോണ്‍ ട്രെന്റില്‍ ദിവ്യ ബലിയര്‍പ്പിക്കുവാനായി പുറപ്പെട്ടു.
ഇന്നലെ നടന്ന ദിവ്യബലിയുടെയും മറ്റും കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനായി ഇവിടെ ചെയ്യുക.
click on malayalam character to switch languages