1 GBP = 108.34
breaking news

കൊടുങ്കാറ്റിൽ സ്റ്റോൺഹേവന് സമീപം പാസഞ്ചർ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ

കൊടുങ്കാറ്റിൽ സ്റ്റോൺഹേവന് സമീപം പാസഞ്ചർ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ആബർ‌ഡീൻ‌ഷെയറിലെ സ്റ്റോൺ‌ഹേവന് സമീപം ഒരു പാസഞ്ചർ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനെ ഒരു മേജർ ഇൻസിഡന്റ് ആയി പ്രഖ്യാപിക്കുകയും എയർ ആംബുലൻസ് പിന്തുണ ഉൾപ്പെടെ 30 ഓളം എമർജൻസി സർവീസ് വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

അപകട പ്രദേശത്ത് നിന്ന് പുക വരുന്നതായി കണ്ടുവന്നു ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നു.

സ്കോട്ലൻഡിലെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ ഇത് വളരെ ഗുരുതരമായ സംഭവമാണെന്ന് വിശേഷിപ്പിക്കുകയും ഗുരുതരമായ പരിക്കുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സ്കോട്ടിഷ് പാർലമെന്റിൽ സംസാരിച്ച അവർ പറഞ്ഞു: ‘ഈ
അപകടത്തിൽ പെട്ട കുടുംബങ്ങളെക്കുറിച്ചാണ് എന്റെയും ചേംബറിലെ മറ്റ് അംഗങ്ങളുടെ ചിന്തകൾ മുഴുവൻ’

തീവണ്ട പാളം തെറ്റുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നൽകിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു: ‘ആബർ‌ഡീൻ‌ഷെയറിലെ അത്യന്തം ഗുരുതരമായ സംഭവത്തെക്കുറിച്ച് ഞാൻ ഖേദിക്കുന്നു, എന്റെ ചിന്തകൾ ബാധിച്ച എല്ലാവരുമായും ഉണ്ട്. സംഭവസ്ഥലത്തെ അടിയന്തര സേവനങ്ങൾക്ക് എന്റെ നന്ദി.’

കനത്ത മഴയും ഇടിമിന്നലും മധ്യ, കിഴക്കൻ സ്കോട്ട്‌ലൻഡിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായിരുന്നു. സ്റ്റോൺഹേവന് സമീപമുള്ള കാർമോണ്ടിലാണ് സംഭവം. ഒരു ലോക്കോമോട്ടീവും നാല് വണ്ടികളും ചേർന്നതാണ് ട്രെയിൻ.

മുന്നിലെ ലോക്കോമോട്ടീവും മൂന്ന് കയ്ച്ചുകളും പാളം തെറ്റി ഒരു കയത്തിലേക്ക് പതിച്ചതായാണ് അറിയുന്നത്. നേരത്തെ നെറ്റ്‌വർക്ക് റെയിൽ കാർമോണ്ടിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു.

പാളം തെറ്റിയ സ്ഥലത്തെക്ക് തങ്ങളെ സഹായത്തിനായി വിളിച്ചത് രാവിലെ 09:43 നാണ് എന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് പ്രസ്താവിച്ചു.

എൻ‌എച്ച്‌എസ് ഗ്രാമ്പിയൻ ഇത് അതിപ്രധാനമായ ഒരു അടിയന്തിര ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചു. അടിയന്തര സേവനങ്ങളെ സഹായിക്കുകയാണെന്ന് സ്‌കോട്ട് റെയിൽ പറഞ്ഞു.

ട്രെയിൻ ഡ്രൈവർമാരുടെ യൂണിയൻ അസ്ലെഫിന്റെ സ്കോട്ടിഷ് സംഘാടകനായ കെവിൻ ലിൻഡ്സെ പറഞ്ഞു: ‘ഇത് അങ്ങേയറ്റം ഗുരുതരമായ സംഭവമാണ്. ഞങ്ങളുടെ ചിന്തകൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്’.

ആർ‌എം‌ടി യൂണിയന്റെ മിക് ലിഞ്ച് പറഞ്ഞു: ‘ഈ സംഭവത്തിന് പിന്നിലെ വസ്തുതകൾ യഥാസമയം സ്ഥാപിക്കേണ്ടതുണ്ട്, എന്നാൽ ഈ ഘട്ടത്തിൽ ഞങ്ങൾ സഹായ൦ എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more