1 GBP = 115.39
breaking news

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ‘ഡിവൈൻ പെന്തെക്കോസ്ത്,’പരിശുദ്ധാത്മ അഭിഷേക ശുശ്രുഷ ജൂൺ 7 ന്; ഫാ. ജോസഫ് എടാട്ടും, ഫാ.പോൾ പള്ളിച്ചാൻകുടിയിലും നയിക്കും.

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ‘ഡിവൈൻ പെന്തെക്കോസ്ത്,’പരിശുദ്ധാത്മ അഭിഷേക ശുശ്രുഷ ജൂൺ 7 ന്; ഫാ. ജോസഫ് എടാട്ടും, ഫാ.പോൾ പള്ളിച്ചാൻകുടിയിലും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: യു കെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ജൂൺ 7 ന് ‘ഡിവൈൻ പെന്തെക്കോസ്ത്,’പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത ധ്യാന ഗുരു ഫാ. പോൾ പള്ളിച്ചാൻകുടിയിൽ എന്നിവർ സംയുക്തമായിട്ടാവും ശുശ്രുഷകൾ നയിക്കുക.

“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും” (ലുക്കാ 1:35).

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം പത്താംനാൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്തോലന്മാർക്കും, ശിഷ്യന്മാർക്കും തീനാളത്തിന്റെ രൂപത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച ദിനം ആഗോള കത്തോലിക്കാ സഭ പെന്തക്കോസ്ത്ത് തിരുനാൾ ആയി ആചരിക്കുന്നു. പെന്തക്കോസ്ത്ത് തിരുനാൾ ദിനത്തോട് അനുബന്ധിച്ചാണ് തിരുക്കർമ്മങ്ങളും, രാത്രി ആരാധനയും, വചന ശുശ്രുഷയും റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.

ജൂൺ 7 ന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന ‘ഡിവൈൻ പെന്തക്കോസ്ത്ത്’ രാത്രി പന്ത്രണ്ടു മണിയോടെ സമാപിക്കും.

ആത്മീയ നവീകരണത്തിനും, അഭിഷേക നിറവിനും അനുഗ്രഹദായകമായ “ഡിവൈൻ പെന്തകോസ്റ്റ്” ശുശ്രുഷകളിലും ആരാധനയിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Contact : +447474787870,
Email: office@divineuk.org,
Website: www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey, Ramsgate,
Kent, CT11 9PA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more