1 GBP = 115.18
breaking news

റഷ്യ-ഇന്ത്യ-ചൈന സഖ്യം ശക്തമാക്കണമെന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

റഷ്യ-ഇന്ത്യ-ചൈന സഖ്യം ശക്തമാക്കണമെന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

മോ​സ്കോ: റ​ഷ്യ-​ഇ​ന്ത്യ-​ചൈ​ന സ​ഖ്യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ്. ഇ​ന്ത്യ​യെ ചൈ​ന വി​രു​ദ്ധ ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നാ​റ്റോ സ​ഖ്യം പ​ര​സ്യ​മാ​യി ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​ഷ്യ​യി​ലെ പെ​ര്‍മി​ല്‍ ന​ട​ന്ന യൂ​റേ​ഷ്യ​യി​ലെ (യൂ​റോ​പ്പും ഏ​ഷ്യ​യും) സു​ര​ക്ഷ​യും സ​ഹ​ക​ര​ണ​വും സം​ബ​ന്ധി​ച്ച അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ലാ​വ്റോ​വി​ന്റെ പ്ര​സ്താ​വ​ന. ‘‘മു​ന്‍ റ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി യെ​വ്‌​ജെ​നി പ്രി​മാ​കോ​വി​ന്റെ നേതൃത്വത്തിൽ വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് സ്ഥാ​പി​ത​മാ​യ റ​ഷ്യ, ഇ​ന്ത്യ, ചൈ​ന സ​ഖ്യ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം എ​ത്ര​യും​വേ​ഗം പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ ന​യ ത​ല​വ​ന്മാ​രു​ടെ​യും സാ​മ്പ​ത്തി​ക, വ്യാ​പാ​ര ഏ​ജ​ന്‍സി ത​ല​വ​ന്മാ​രു​ടെ​യും 20ല​ധി​കം യോ​ഗ​ം സ​ഖ്യം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​നി​ക്ക് മ​ന​സ്സി​ലാ​യേ​ട​ത്തോ​ളം, അ​തി​ര്‍ത്തി​യി​ലെ സ്ഥി​തി ല​ഘൂ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ല്‍ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍, സ​ഖ്യം വീ​ണ്ടും സ​ജീ​വ​മാ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more