മാഞ്ചസ്റ്റര്‍:- ഗ്രേറ്റ് ബ്രിട്ടനില്‍ സ്ഥാപിതമായിരിക്കുന്ന രൂപത ഇവിടെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് എല്ലാവര്ക്കും വേണ്ടി രൂപീക്യതമായതാണെന്ന് സീറോ മലബാര്‍ രൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍, യുകെയിലെ തന്റെ അജഗണങ്ങള്‍ക്കായി നടത്തുന്ന ശുശ്രൂഷാ പര്യടനത്തിനിടയില്‍ ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു വലിയ പിതാവ്. കുടുംബങ്ങളുടെ കുടുംബമായ സഭയിലേക്ക്, കുടുംബത്തിന്റെ വിശ്വാസ ചൈതന്യം വ്യാപിക്കണം. നല്ല കുടുംബങ്ങളില്‍ നല്ല മാതാപിതാക്കമാരുടെ മക്കളായ നമ്മള് ഇവിടെ ജീവിക്കുമ്പോള്‍ ദുഷ്ടത നമ്മെ കീഴ്പ്പെടുത്താതിരിക്കാന് ശ്രദ്ധിക്കണമെന്നും, ക്യപയ്ക്ക് മേല്‍ ക്യപ സ്വീകരിച്ചു കൊണ്ട് നന്മ ചൊരിയുന്നവരായിരിക്കണമെന്ന് കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു.
![unnamed-1](https://uukmanews.com/wp-content/uploads/2016/11/unnamed-112.jpg)
![unnamed-2](https://uukmanews.com/wp-content/uploads/2016/11/unnamed-210.jpg)
നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസ ചൈതന്യത്താല്‍, സദ് സ്വഭാവങ്ങളോടെ വളര്‍ത്തി നന്മ ചെയ്യുന്നവരും, സേവകരും, ശുശ്രൂഷകരുമായി വളര്‍ത്തി, നമ്മുടെ കുടുംബങ്ങളില്‍ നിന്നും ചാവറ അച്ചനെയും, അല്‍ഫോന്‍സാമ്മയെയും, മദര്‍ തെരേസയെയും, ഏവുപ്രാസി അമ്മയെയും പോലെ വൈദികരെയും സിസ്റ്റേഴ്സിനേയും ലഭിക്കുവാന്‍ പോന്ന ദൈവവിളികള്‍ ഉണ്ടായിക്കൊണ്ടുള്ള സദ് വാര്‍ത്തകള്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ നിന്നും കേള്‍ക്കാന്‍ ഇടവരുത്തണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കഴിവുള്ളിടത്തോളം മറ്റുള്ളവരുടെ ദു:ഖങ്ങളില്‍ പങ്ക് ചേരുവാനും, സന്തോഷങ്ങള്‍ സ്വീകരിക്കുവാനും അതുവഴി കര്‍ത്താവിനെ മഹത്വപ്പെടുത്തുവാനും നാം തയ്യാറാവണം.
![img_3973](https://uukmanews.com/wp-content/uploads/2016/11/IMG_3973.jpg)
![img_3977](https://uukmanews.com/wp-content/uploads/2016/11/IMG_3977.jpg)
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ പ്രാര്‍ത്ഥനാന്തരീക്ഷം നിറഞ്ഞ് നിന്നിരുന്ന വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെയും, ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ തലവന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും വിശ്വാസ സമൂഹം സ്വീകരിച്ച് ആനയിച്ചതോടെ ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് തുടക്കമായി. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിന് റവ.ഡോ.ലോനപ്പന് അരങ്ങാശേരി ഏവരെയും സ്വാഗതം ആശംസിച്ചു. ദിവ്യബലിക്ക് അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ വികാരി ജനറാള്‍മാരായ വെരി.റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, വെരി.റവ.ഫാ.മാത്യു ചൂരപ്പൊയ്കയില്‍, വെരി.റവ.മൈക്കള്‍ ഗാനന്, റവ.ഡോ.ലോനപ്പന് അരങ്ങാശ്ശേരി, റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, റവ.ഫാ.മൈക്കള്‍ മുറേ, റവ.ഫാ.ഫാൻസുവ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
![unnamed](https://uukmanews.com/wp-content/uploads/2016/11/unnamed2.jpg)
![img_3947](https://uukmanews.com/wp-content/uploads/2016/11/IMG_3947.jpg)
![img_3987](https://uukmanews.com/wp-content/uploads/2016/11/IMG_3987.jpg)
ദിവ്യബലിയെ തുടര്‍ന്ന് കുട്ടികള്‍ ആലപിച്ച ആക്ഷന്‍ സോംങ്ങിനെ തുടര്‍ന്ന് ഇടവകയുടെ സ്നേഹോപഹാരം ലോനപ്പച്ചന് അഭിവന്ദ്യ പിതാക്കന്മാര്ക്ക് കൈമാറി. തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഷ്രൂസ്ബറി, സാല്‍ഫോര്‍ഡ്, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഇന്നലത്തെ തിരുക്കര്മ്മകളില് പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് വിശ്വാസികളുമായി നടന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷം അഭിവന്ദ്യ പിതാക്കന്മാര് സ്റ്റോക്കോണ്‍ ട്രെന്റില്‍ ദിവ്യ ബലിയര്‍പ്പിക്കുവാനായി പുറപ്പെട്ടു.
ഇന്നലെ നടന്ന ദിവ്യബലിയുടെയും മറ്റും കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനായി ഇവിടെ ചെയ്യുക.
Latest News:
!['പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ...](https://uukmanews.com/wp-content/uploads/2025/01/IMG_2620-128x200.jpeg)
'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ...
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത...
Spiritual
![ലണ്ടൻ റീജണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച്ച,വെംബ്ലിയിൽ; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും നയിക്ക...](https://uukmanews.com/wp-content/uploads/2025/01/IMG_2595-133x200.jpeg)
ലണ്ടൻ റീജണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച്ച,വെംബ്ലിയിൽ; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും നയിക്ക...
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ ...
Spiritual
![ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങ...](https://uukmanews.com/wp-content/uploads/2025/01/IMG_2568-141x200.jpeg)
ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങ...
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്...
Spiritual
![ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ഫെബ്രുവരി 1 ന്.](https://uukmanews.com/wp-content/uploads/2025/01/IMG_2562-143x200.jpeg)
ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ഫെബ്രുവരി 1 ന്.
Appachan Kannanchira
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ ...
Spiritual
![സ്തെഫനോസ് സഹദാ, ക്രൈസ്തവ വിശാസത്തിന്റെയും, ക്ഷമയുടെയും ഉജ്ജ്വല മാതൃക; എബ്രഹാം മാർ സ്തെഫനോസ്](https://uukmanews.com/wp-content/uploads/2025/01/0619542c-f4c9-4084-a92f-96010c4c7053-267x200.jpeg)
സ്തെഫനോസ് സഹദാ, ക്രൈസ്തവ വിശാസത്തിന്റെയും, ക്ഷമയുടെയും ഉജ്ജ്വല മാതൃക; എബ്രഹാം മാർ സ്തെഫനോസ്
ജോർജ് മാത്യൂ,പി.ആർ.ഒ സെന്റ് സ്റ്റീഫൻസ് ഐ ഓ സി, ബിർമിങ്ഹാം
സ്തെഫനോസ് സഹദാ ക്രൈസ്തവ വിശാസത്തിന്റെ...
Spiritual
![ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയിലെ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 11,12 തീയതികളിൽ; എബ്...](https://uukmanews.com/wp-content/uploads/2025/01/fd8ad014-30a2-4eb8-86c0-22e220964953-141x200.jpeg)
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയിലെ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 11,12 തീയതികളിൽ; എബ്...
ജോർജ് മാത്യു, പി ആർ ഓ സെന്റ് സ്റ്റീഫൻസ് ഐഒസി, ബിർമിങ്ഹാം
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ ...
Spiritual
![മലങ്കര കത്തോലിക്കാ സഭക്ക് കേംബ്രിഡ്ജിൽ പുതിയ മിഷൻ സെന്റർ.](https://uukmanews.com/wp-content/uploads/2025/01/dbe87ea2-d0c4-462b-b8e3-2a7f6e9723b4-300x144.jpeg)
മലങ്കര കത്തോലിക്കാ സഭക്ക് കേംബ്രിഡ്ജിൽ പുതിയ മിഷൻ സെന്റർ.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയണിന് കീഴില്‍, ഗ്രേറ്റ് ബ്രിട്ടന്റെ സാംസ്കാരിക- വിദ്യാ...
Spiritual
![ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന 'പ്രതിമാസ ആദ്യ ശനിയാഴ്ച്ച കൺവെൻഷൻ' ലണ്ടനിൽ ജനുവരി 4 ന്.](https://uukmanews.com/wp-content/uploads/2024/12/IMG_2401-141x200.jpeg)
ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന 'പ്രതിമാസ ആദ്യ ശനിയാഴ്ച്ച കൺവെൻഷൻ' ലണ്ടനിൽ ജനുവരി 4 ന്.
Appachan Kannanchira
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ ...
Spiritual
click on malayalam character to switch languages