1 GBP = 115.02
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ്‌ “സൗറൂത്ത ” 2025  ജൂൺ  ഒന്നിന് ബർമിംഗ്ഹാമിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ്‌ “സൗറൂത്ത ” 2025  ജൂൺ  ഒന്നിന് ബർമിംഗ്ഹാമിൽ

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ  രൂപത  വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2025    ജൂൺ  ഒന്നിന് ബിർമിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ വച്ച് നടത്തപ്പെടും . രാവിലെ 8 .30  ന്  തുടങ്ങി വൈകുന്നേരം 4  മണി  വരെ നീളുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും , രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന , വിശ്വാസ പ്രഘോഷണ റാലി , പ്രയ്‌സ്  ആൻഡ് വർഷിപ് ,രൂപത എസ്  എം വൈ എം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവയാണ് പ്രധാന പരിപാടികൾ . ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ മാത്യു പാല ര ക്കരോട്ട്  സി ആർ എം സ്വാഗതം  ആശംസിക്കുന്ന ചടങ്ങിൽ രൂപത ചാൻസിലർ റെവ  ഡോ  മാത്യു പിണക്കാട്ട് , ചെറുപുഷ്പ മിഷൻ ലീഗ് പ്രസിഡന്റ് എന്നിവർ  ആശംസകൾ അർപ്പിക്കും . വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ  അവസാനിക്കുന്ന പരിപാടിക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻ റ്റിൻ  ജെയിംസ് നന്ദി അർപ്പിക്കും.രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ  പോൾ , എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിൻസി പോൾ ടിറ്റോ തോമസ് , സജി വർഗീസ് ,ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more