1 GBP = 108.93
breaking news
- ഓഫിസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെ വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍
- കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു
- മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
- 'ഇനിയും ആക്രമിച്ചാൽ, ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും'; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ
- വനിതാ ജീവനക്കാരിയുടെ ലൈംഗിക ആരോപണ പരാതി: കരുനാഗപ്പള്ളി നഗരസഭ ചെയര്മാന് കോട്ടയില്‍ രാജുവിനെതിരെ കേസ്
- സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി
- നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
Breaking News
Latest Updates
- ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ഇടവകയിൽ പരിശുദ്ധ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും, ഇടവക ദിനാചരണവും നവംബർ 3 ഞായറാഴ്ച്ച അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബർ 3 ഞായറാഴ്ച ആഘോഷപൂർവ്വം കൊണ്ടാടുന്നു. നവംബർ 3 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് ഇടവക വികാരി ഫാ.എൽവിസ് ജോസ് കോച്ചേരി കൊടിയേറ്റ് കർമ്മം നടത്തുന്നതോടെ തിരുന്നാളിന്ന് ആരംഭമാവും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും, പ്രദക്ഷിണവും നടക്കും. തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം ജോൺ ബനിയൻ സെന്ററിൽ വെച്ച് തിരുനാൾ അനുബന്ധ
- പ്രശസ്ത സാഹിത്യകാരനായ ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യു .കെ യിലെ മലയാളം എഴുത്തുകാരുടെ സംഗമം, 2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ കേരളാഹൗസിൽ ‘മലയാളോത്സവം’ കൊണ്ടാടുന്നു. ഈ വരാന്ത്യത്തിൽ നവംബർ 2, 3 തിയ്യതികളിൽ കേരളപ്പിറവിയാഘോഷത്തോടനുബന്ധിച്ച് ലണ്ടനിൽ അരങ്ങേറുന്ന കലാസാഹിത്യസാംസ്കാരിക സംഗമ പരിപാടിയായ ‘മലയാളോത്സവം 2024’ ൽ പ്രസിദ്ധ സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു . പാശ്ചാത്യ രാജ്യങ്ങളിലെ ആദ്യമലയാളി സംഘടനയായ ‘മലയാളി അസോസ്സിയേഷന് ഓഫ് ദി യു.കെ (M AUK) – ചാരിറ്റി ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു ഈ വർഷം മുഴുവൻ കൊണ്ടാടുന്ന അനേകം പരിപാടികളുടെ ഭാഗമായി
- ഓഫിസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെ വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍ ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ വേണ്ടെന്ന് സര്‍ക്കാര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാത്ത കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്കി. ഈ വിഷയത്തില്‍ മേലധികാരികള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം എന്നും സ്പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സാംസ്കാരിക കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നത് ഓഫിസ്
- കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീൻ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും
- മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം