1 GBP = 106.75
breaking news

പാഞ്ഞടുത്ത് ഇസ്രയേലിന്റെ മിസൈല്‍; ഭയന്നുവിറച്ച് ആളുകള്‍; ക്യാമറയിലൊപ്പി ഫോട്ടോജേണലിസ്റ്റ്

പാഞ്ഞടുത്ത് ഇസ്രയേലിന്റെ മിസൈല്‍; ഭയന്നുവിറച്ച് ആളുകള്‍; ക്യാമറയിലൊപ്പി ഫോട്ടോജേണലിസ്റ്റ്

ബെയ്‌റൂത്ത്: ലെബനനിലെ ബെയ്‌റൂത്തില്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം ക്യാമറയിലൊപ്പി ഫോട്ടോജേണലിസ്റ്റ്. അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയുടെ ഫോട്ടോജേണലിസ്റ്റ് ബിലാല്‍ ഹുസൈനാണ് ബെയ്‌റൂത്തിലെ കെട്ടിടത്തിന് നേരെ പതിക്കുന്ന മിസൈലിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്.

കെട്ടിടത്തില്‍ മിസൈല്‍ പതിക്കുന്നത് ബിലാല്‍ ഹുസൈന്‍ കൃത്യമായി പകര്‍ത്തി. തൊട്ടടുത്ത നിമിഷം ആളുകള്‍ നോക്കിനില്‍ക്കെ കെട്ടിടം തകര്‍ന്നടിയുന്നതും ബിലാലിന്റെ ചിത്രത്തിലുണ്ട്. ഭയന്നുവിറച്ചോടുന്ന മനുഷ്യരെയും ജീവന്‍രക്ഷാര്‍ത്ഥം പറന്നകലുന്ന പക്ഷികളേയും ബിലാല്‍ ക്യാമറയില്‍ പകര്‍ത്തി.

ഭീകര ശബ്ദം കേട്ട് നോക്കുമ്പോള്‍ കെട്ടിടത്തിന് നേരെ പാഞ്ഞടുക്കുന്ന മിസൈലാണ് താന്‍ കണ്ടതെന്ന് ബിലാല്‍ പ്രതികരിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ചിത്രം പകര്‍ത്തുകയായിരുന്നുവെന്നും ബിലാല്‍ പറഞ്ഞു. ആക്രമണത്തിന് നാല്‍പത് മിനിറ്റ് മുന്‍പ് ഇസ്രയേലിന്റെ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആളുകള്‍ക്ക് രക്ഷപ്പെടാന്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more