ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ഇടവകയിൽ പരിശുദ്ധ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും, ഇടവക ദിനാചരണവും നവംബർ 3 ഞായറാഴ്ച്ച
Oct 31, 2024
അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബർ 3 ഞായറാഴ്ച ആഘോഷപൂർവ്വം കൊണ്ടാടുന്നു.
നവംബർ 3 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് ഇടവക വികാരി ഫാ.എൽവിസ് ജോസ് കോച്ചേരി കൊടിയേറ്റ് കർമ്മം നടത്തുന്നതോടെ തിരുന്നാളിന്ന് ആരംഭമാവും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും, പ്രദക്ഷിണവും നടക്കും.
തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം ജോൺ ബനിയൻ സെന്ററിൽ വെച്ച് തിരുനാൾ അനുബന്ധ പരിപാടികളുടെ ഭാഗമായി ഇടവകയുടെ ദിനാഘോഷം ഫാ. എൽവിസ് ജോസ് കോച്ചേരി ഉദ്ഘാടനം ചെയ്യും. ഇടവക ദിനാചരണവും , സൺഡേ സ്കൂൾ വാർഷികവും ആഘോഷപൂർവ്വം നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യങ്ങളായ കലാപരിപാരികൾ ഉണ്ടായിരിക്കുന്നതാണ്.
തിരുനാളിൽ ഭക്തിപുരസ്സരം പങ്കുചേർന്ന് ദൈവാനുഗ്രഹവും കൃപകളും പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ.എൽവിസ് ജോസ് കോച്ചേരിയും തിരുന്നാൾ കമ്മിറ്റിയും അറിയിച്ചു.
തിരുനാളിൽ പ്രെസുദേന്തി ആകുവാനാഗ്രഹിക്കുന്നവരും, പങ്കെടുക്കുന്ന വ്യക്തികളും കുടുംബങ്ങളും തിരുന്നാൾ കമ്മിറ്റിയിൽ മുൻകൂട്ടി എണ്ണം അറിയിക്കേണ്ടതും, നിശ്ചിത തുക അടക്കേണ്ടതും ആണെന്ന് കമ്മിറ്റി അറിയിക്കുന്നു.
പാരിഷ് ഡേ ആഘോഷങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോർഡിനേറ്റർമാരായ ജോമേഷ് തോമസ്: 07469 694897 ആന്റോ ബാബു: 07429 499211 എന്നിവരെ ഉടൻതന്നെ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയുവാൻ അഭ്യർത്ഥിക്കുന്നു.
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം – മൂന്നാം ഭാഗം……കവൻട്രി മുതൽ ഷെഫീൽഡ് വരെ….ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള…. യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ /
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം ലിവർപൂൾ മുതൽ ഹണ്ടിംഗ്ടൺ വരെ /
ആർ സി എൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതാദ്യമായൊരു മലയാളി….. ബിജോയ് സെബാസ്റ്റ്യൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയേകി യുക്മയും യുക്മ നഴ്സസ് ഫോറവും. /
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – ഒന്നാം ഭാഗം ബ്രിസ്റ്റോൾ മുതൽ സ്റ്റോക്ക് ഓൺ ട്രെൻറ് വരെ /
യുക്മ ദേശീയ കലാമേള – 2024 ലോഗോ മത്സരത്തിൽ കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസും,നഗർ നാമനിർദേശക മത്സരത്തിൽ ഹെറിഫോർഡ് മലയാളി അസോസിയേഷനിലെ റാണി ബിൽബിയും ജേതാക്കൾ….. /
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
click on malayalam character to switch languages