ലൂട്ടനില്‍ മൂന്നു മാസം മുന്‍പ് എത്തിയ മലയാളി യുവതി അപകടത്തെ തുടര്‍ന്ന് കേംബ്രിജ് ആദം ബ്രുക് ഹോസ്പിറ്റലില്‍ നിര്യാതയായി. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി പഠനത്തിന് എത്തിയ പത്തനംതിട്ട വയലത്തല പട്ടിയാനിക്കല്വീട്ടില് ഷിജു ജോണിന്റെ ഭാര്യ ജിന്‍സി ഷിജു (21) വാണ് ബുധനാഴ്ച ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ മുകള്‍ നിലയിലേക്ക് പടികള്‍ കയറവെ തലയിടിച്ചു വീണു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു.
ആശ്രിത വിസ ലഭിച്ചതിനെ തുടര്‍ന്ന് ജിന്‍സിയുടെ ഭര്‍ത്താവ് നാട്ടില്‍ നിന്നും ഇന്ന് എത്താന്‍ ഇരിക്കവെയാണ് അപകടം ഉണ്ടായതു. എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ന് ഉച്ചയോടെ കേംബ്രിഡ്ജ് ആദം ബ്രുക് ആശുപതിയില്‍ എത്തിയ ഷിജു അബോധാവസ്ഥയില്‍ കിടക്കയില്‍ കഴിയുന്ന ജിന്‍സിയെയാണ് കണ്ടത്. മെഡിക്കല്‍ സംഘം ഷിജുവിനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയ ശേഷം തീരുമാനത്തിനായി കാത്തു. ഒടുവില്‍ രാത്രി 10 . 30 നു തന്റെ പ്രിയതമയുടെ ജീവന് നിലനിര്‍ത്തിയ ഉപകരണങ്ങള്‍ നിര്‍ത്തുക എന്ന ഒരിക്കലും ആഗ്രഹിക്കാത്ത ഹൃദയഭേദകമായ തീരുമാനത്തിലേക്ക് ഷിജു എത്തിചേര്‍ന്നു.
പൂനയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ ജിന്‍സിയുടെ വിവാഹം 2015 ഡിസംബറില്‍ ആയിരുന്നു. ഷിജുവിന്റെ സഹോദരന് ബൈജുവിന്റെ ഭവനത്തില്‍ വെച്ചതാണ് അത്യാഹിതമുണ്ടായത്. തലയിടിച്ചു വീണ ജിന്‍സി രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആംബുലന്‍സില്‍ ലൂട്ടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം നിര്‍ത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കൂടുതല്‍ പരിചരണാര്ഥം കേംബ്രിഡ്ജിലേക്കു മാറ്റിയത്.
വിവരം അറിഞ്ഞ സമയം മുതല്‍ മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ലിന് ഫാദര്‍ തോമസ് മടുക്കമൂട്ടിലും ബൈജുവിന്റെ സുഹൃത്തുക്കളും ലൂട്ടന്‍ , കേംബ്രിഡ്ജ് , ലണ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നും ഉള്ള മലങ്കര കത്തോലിക്കാ സഭാംഗങ്ങളും കുടുംബത്തോടൊപ്പം എല്ലാകാര്യങ്ങള്‍ക്കും സഹായ ഹസ്തവുമായി കൂടെയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
യുക്മയെ പ്രതിനിധീകരിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിണല്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ ആശുപത്രിയില്‍ എത്തുകയും യുക്മയുടെ സഹായഹസ്തവും സ്വാന്തനവും അറിയിച്ചു. ജിന്‍സിയുടെ അവസാന നിമിഷം വരെ രഞ്ജിത് കുമാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
ജിന്‍സിയുടെ അകാല വിയോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമന് ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
click on malayalam character to switch languages