1 GBP = 128.40
breaking news

മകൾക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചിലവിടാനെത്തിയ മാതാവ് വെയ്ൽസിൽ മരണമടഞ്ഞു; വിട വാങ്ങിയത് കോട്ടയം മണിമല സ്വദേശി മേരിക്കുട്ടി വർഗ്ഗീസ്

മകൾക്കും കുടുംബത്തിനുമൊപ്പം  അവധിക്കാലം ചിലവിടാനെത്തിയ മാതാവ് വെയ്ൽസിൽ മരണമടഞ്ഞു; വിട വാങ്ങിയത് കോട്ടയം മണിമല സ്വദേശി മേരിക്കുട്ടി വർഗ്ഗീസ്

വെയ്ൽസ്: യുകെയിലെ വെയ്ൽസിൽ മകൾക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചിലവിടാനെത്തിയ മാതാവ് മരണമടഞ്ഞു. കാർഡിഫിലെ നീനു നെവിന്റെ മാതാവ് മേരിക്കുട്ടി വർഗ്ഗീസ് എന്ന കുഞ്ഞുമോളാണ് മരണമടഞ്ഞത്. അറുപത്തിയഞ്ച് വയസ്സ് മാത്രമാണ് പ്രായം.

കോട്ടയം കാഞ്ഞിരപ്പളി മണിമലയിൽ തൃപ്പള്ളിക്കലാണ് സ്വദേശം. മകൾക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചിലവിടാനെത്തിയ മേരിക്കുട്ടി വർഗ്ഗീസിന്റെ ആകസ്മിക വിയോഗത്തിന്റെ ആഘാതത്തിലാണ് കുടുംബവും ബന്ധുമിത്രാദികളും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കുടുംബം. സംസ്കാരം പിന്നീട് മണിമലയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മേരിക്കുട്ടി വർഗ്ഗീസിന്റെ വിയോഗത്തിൽ യുക്മ ദേശീയ നേതൃത്വത്തിനായി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ഷെയ്‌ലി ബിജോയ് തോമസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more