1 GBP = 130.40
breaking news

യുക്മ നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ടിന്റെ ഭാര്യാ പിതാവ് ശ്രീ ഗോപിനാഥൻ മുളമുക്കിൽ (79) നിര്യാതനായി

യുക്മ നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ടിന്റെ ഭാര്യാ പിതാവ് ശ്രീ ഗോപിനാഥൻ മുളമുക്കിൽ (79) നിര്യാതനായി

ലണ്ടൻ: യുക്മ ദേശീയ സമിതി അംഗവും, മുൻ യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റുമായ സുരേന്ദ്രൻ ആരക്കോട്ടിന്റെ ഭാര്യ ശ്രീമതി മീന സുരേന്ദ്രന്റെ പിതാവ് മലപ്പുറം കക്കാട് മുളമുക്കിൽ വീട്ടിൽ ശ്രീ ഗോപിനാഥൻ (79) വാർധക്യ സഹജമായ അസുഖങ്ങളാൽ ഞായരാഴ്ച രാത്രി നിര്യാതനായി. ശ്രീമതി കൗസല്യയാണ് സഹധർമിണി.

സഹോദരങ്ങൾ: രവി മുളമുക്കിൽ (കക്കാട്), പ്രേമൻ മുളമുക്കിൽ (കക്കാട്)

മക്കൾ: മിനി സജീവൻ, മീന സുരേന്ദ്രൻ. മരുമക്കൾ: സജീവൻ തൊട്ടിയിൽ (താനൂർ), സുരേന്ദ്രൻ ആരക്കോട്ട് (ഇംഗ്ലണ്ട്).

സംസ്കാര ചടങ്ങുകൾ ആഗസ്റ്റ് 17 ന് തിങ്കളാഴ്ച്ച 3 മണിക്ക് ശേഷം തുടങ്ങുന്നതായിരിക്കും.

സുരേന്ദ്രൻ ആരക്കോട്ടിന്റെ ഭാര്യാപിതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി നാഷണൽ സെക്രട്ടറി ജയകുമാർ നായരും സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്കായി റീജിയണൽ സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more