1 GBP = 127.90
breaking news

വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.

വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.

ലണ്ടൻ: യുകെയിലെ വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ ലെസ്ലി കെ ജോണ്‍ (39) ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. ജോലി സ്ഥലത്തുവച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ലെസ്ലിയെ രക്ഷിക്കാനായി ഉടന്‍ ആംബുലന്‍സിന്റെ അടിയന്തര സഹായം തേടുകയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

യുകെയിലെ കെല്ലി കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ പ്രൊക്യൂര്‍മെന്റ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ലെസ്ലി. അഞ്ചു വര്‍ഷം മുമ്പാണ് ലെസ്ലിയും കുടുംബയും യുകെയിലെത്തിയത്. വെംബ്ലിയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. ഭാര്യ സുനിഷ.
കോശി-ഹില്‍ഡാ കോശി എന്നിവരാണ് മാതാപിതാക്കള്‍. ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോര്‍ത്ത്വിക് പാര്‍ക്ക് ഹോസ്പിറ്റലിലാണ്. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കുടുംബം കാത്തിരിക്കുകയാണ്. നാട്ടില്‍ ചന്ദനപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപ്പള്ളി ഇടവകാംഗങ്ങളാണ് കുടുംബം.
യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തും.

ലെസ്ലി കെ ജോണിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more