1 GBP = 128.63
breaking news

ക്രോളി നിവാസി ബിനോയി ജോർജ് മൈലാടിയിൽ (50) അന്തരിച്ചു

ക്രോളി നിവാസി ബിനോയി ജോർജ് മൈലാടിയിൽ (50) അന്തരിച്ചു

വെസ്റ്റ് സസ്സക്സ് ക്രോളിയിൽ താമസ്സിക്കുന്ന ബിനോയി ജോർജ് മൈലാടിയിൽ (50) രക്താർബുദ്ദം ബാധിച്ച് അന്തരിച്ചു.

രണ്ടാഴ്ച മുമ്പ് ശാരിരിക അസ്വാസ്ഥ്യം മൂലം സറെ ഹോസ്പിറ്റലിൽ ചികിത്സ തുടങ്ങിയതിന് ശേഷമാണ് രക്താർബുദം തിരിച്ചറിഞ്ഞത്. ചികിത്സകളോട് പ്രതികരിക്കാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച്ച മരണം സംഭവിച്ചു.

2023 ൽ ക്രോളിയിലെത്തിയ ഭാര്യ ഷീബ ഫേൺഡേൽ നഴ്‌സിഗ് ഹോമിലാണ് ജോലി ചെയ്യ്തു വരുന്നത്. മക്കൾ ജോർജ്, ജയിംസ് എന്നിവർ വിദ്യാത്ഥികളാണ്.

ബിനോയി ക്രോളിയിലെ ടെസ്കോയിൽ ആണ് ജോലി ചെയ്തിരുന്നത്. UK യിൽ എത്തുന്നതിന് മുമ്പ് ബാംഗ്ളൂരിൽ വർഷങ്ങളായി താമസ്സിച്ചിരുന്ന ബിനോയിയും കുടുംബവും കേരളത്തിൽ തൊടുപുഴ ആണ് സ്വദേശം.

ബിനോയ് ജോർജ്ജിന്റെ വേർപാടിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more