1 GBP = 108.08
breaking news

യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ (സോണി) കല്ലുകളത്തിന്റെ സഹോദരി നിര്യാതയായി

യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ (സോണി) കല്ലുകളത്തിന്റെ സഹോദരി നിര്യാതയായി

(യുക്മ ന്യൂസ് ടീം)

യുക്മ വെല്‍സ് റീജിയണല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ കല്ലുകളത്തിന്റെ സഹോദരി മിനി സണ്ണി (48 വയസ്) നിര്യാതയായി. ക്യാന്‍സര്‍ രോഗം മൂലം എറണാകുളം ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. സണ്ണി തോംപുന്നയില്‍ ആണ് മിനിയുടെ ഭര്‍ത്താവ്. സുമിന്‍ സണ്ണി(23), സെറിന്‍ (14) എന്നിവരാണ് മക്കള്‍.

മൃതദേഹം ശനിയാഴ്ച വൈകുന്നേരം സവസതിയായ ചങ്ങനാശ്ശേരി കുരിശുംമൂട്ടിലെ തോംപുന്നക്കല്‍ വീട്ടില്‍ പൊതുയോഗത്തിനു വച്ച ശേഷം പിതൃഗൃഹമായ ഇത്തിത്താനം കല്ലുകളത്തിലേക്കു കൊണ്ട് പോകും. അവിടെ നിന്നും ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് മാതൃ ഇടവകയായ ചങ്ങനാശേരി പാറേപ്പള്ളി സെമിത്തേരിയില്‍ സംസാരിക്കും. സ്വാന്‍സിയില്‍ താമസിക്കുന്ന സോണിയുടെയും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിക്കുന്ന മാനുവല്‍ ജോസഫിന്റെയും സഹോദരിയാണ് മരണമടഞ്ഞ മിനി.

മിനി സണ്ണിയുടെ നിര്യാണത്തില്‍ യുക്മ വെയ്ല്‍സ് റീജിയണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more