ന്യൂ കാസില്‍: ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനായ ശേഷം ആദ്യമായി ന്യൂ കാസിലില്‍ എത്തിയ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ന്യൂ കാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം സ്വീകരണം നല്‍കി. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു ഫെനം സെന്റ് റോബര്‍ട്ട്‌സ് പള്ളിയില്‍ എത്തിയ അഭിവന്ദ്യ പിതാവിനെ വികാരി റവ, ഫാ ഷോണ്‍ ഓനീല്‍, സീറോ മലബാര്‍ ചാപ്ലിന്‍ റവ . ഫാ സജി തോട്ടത്തില്‍, കൈക്കാരന്മാരായ വര്‍ഗീസ് തെനംകാല, സുനില്‍ ചേലക്കല്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോയ് ജോസഫ് ,അക്കൗണ്ടന്റ് ഷിന്റ്റോ ജെയിംസ് മറ്റു കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു, തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനവും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനവും അഭിവന്ദ്യ പിതാവ് ഉത്ഘാടനം ചെയ്തു . സുനില്‍ ചേലക്കല്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോയ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു .റവ.ഫാ.സജി തോട്ടത്തില്‍, റവ . ഫാ. ഷോണ്‍ ഒനീല്‍ , ഫാ, ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി . സണ്‍ഡേ സ്‌ക്കൂള്‍ ക്‌ളാസുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാര്‍ഥികള്‍ക്ക് പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു .
ലോറന്‍സ് ഒരപ്പനയില്‍ യോഗത്തിനു നന്ദി അര്‍പ്പിച്ചു . തുടര്‍ന്ന് സ്‌നേഹ വിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത് . സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ വിവിധ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍ ന്യൂ കാസിലിലെ വിവിധ കുടുംബ കൂട്ടായ്മകളില്‍ അഭിവന്ദ്യ പിതാവ് പങ്കെടുക്കും.
വാര്‍ത്ത: അലക്‌സ് വര്‍ഗീസ്
click on malayalam character to switch languages