1 GBP = 129.25
breaking news
- നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ വീണ്ടും ഉയർന്നു, 788 മൃതദേഹങ്ങൾ കണ്ടെത്തി
- ഖാർഗ് ദ്വീപ് തകർത്തെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
- യു.എസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടതിൽ ദുരൂഹത; ഞെട്ടൽ മാറാതെ കുടുംബം
- നേപ്പാൾ മിന്നൽ പ്രളയം: മരണം 750 കടന്നു; കണ്ടെത്താനാവാതെ ആറ് മലയാളികളടക്കം 275 ഇന്ത്യക്കാർ
- നേപ്പാളിലെ മിന്നൽ പ്രളയം: മരണം 300 കടന്നു, കാണാതായവരിൽ 288 ഇന്ത്യക്കാരും
- ഐ ഓ സി ഈസ്ററ് ലണ്ടന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ഇന്ന് ഈസ്റ്ഹാമിൽ; ഗാനമേളയും, വടം വലിയും, തിരുവാതിരയും, ഡിജെയും, ഓണസദ്യയും തുടങ്ങി നിരവധി കലാ കായിക ഇനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടും
- നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന് കവൻട്രിയിൽ
Kerala
Latest Updates
- നേപ്പാൾ മിന്നൽ പ്രളയം: മരണം 750 കടന്നു; കണ്ടെത്താനാവാതെ ആറ് മലയാളികളടക്കം 275 ഇന്ത്യക്കാർ കാഠ്മുണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണം 750 കടന്നു. നേപ്പാളിൽ 734 ആയി ഉയർന്നു. ടിബറ്റിൽ 16 പേരും മരിച്ചിട്ടുണ്ട്. കുറഞ്ഞത് 3,044 ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. നേപ്പാളിൽ നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെ 2,498 പേരെയും ടിബറ്റിൽ 546 പേരെയും കാണാതായിട്ടുണ്ട്. 275 ഇന്ത്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ ആറ് മലയാളികളും ഉൾപ്പെടും. കാണാതായ 50 ഇന്ത്യക്കാരെ ശനിയാഴ്ച ബന്ധപ്പെടാൻ കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 108 ഇന്ത്യക്കാരെ നേപ്പാളിൽ
- ഐ ഓ സി ഈസ്ററ് ലണ്ടന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ഇന്ന് ഈസ്റ്ഹാമിൽ; ഗാനമേളയും, വടം വലിയും, തിരുവാതിരയും, ഡിജെയും, ഓണസദ്യയും തുടങ്ങി നിരവധി കലാ കായിക ഇനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടും ലണ്ടൻ: മാവേലി നാട് വാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ എന്ന മാനവിക സന്ദേശമുണർത്തി സ്നേഹപ്പൂക്കള്‍ കൊരുത്തുകെട്ടുന്ന സാഹോദര്യത്തിന്റെ ആഘോഷമായ ഓണം. ഗൃഹാതുരത്വം നിറയുന്ന ഓണാഘോഷങ്ങൾ ആഗോള മലയാളി സമൂഹം പ്രവാസികളായി കഴിയുന്ന ഒരോ രാജ്യങ്ങളിലും ഒട്ടും കുറവില്ലാതെ ആഘോഷിക്കപ്പെടുമ്പോൾ ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് കേരളം ഘടകം ഈസ്റ് ലണ്ടൻ യൂണിറ്റ് “ആരവം”എന്ന് നാമകരണം ചെയ്തു നടത്തുന്ന ഓണാഘോഷ പരിപാടികൾ നാളെ(ശനിയാഴ്ച) ഈസ്ററ്ഹാമിൽ അരങ്ങേറുകയാണ്. എല്ലാ പ്രിയപ്പെട്ടവരെയും ഈ ഉത്സവാഘോഷ ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുകയാണ്. ഇന്ത്യൻ ഓവർസീസ്
- നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന് കവൻട്രിയിൽ ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി ബിർമിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന് കവൻട്രിയിൽ സമ്മാനിക്കും. ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാര വിതരണം. കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും
- കൈരളി യുകെ പോർട്ടസ്മൗത്ത് ആൻഡ് സൗത്താംപ്ടൺ യൂണിറ്റും ലീഡ്സ് ടാക്സ് കൺസൾട്ടന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി ടൂർണ്ണമെന്റ് ആഗസ്റ്റ് 30 ഞായറാഴ്ച്ച പോർട്ടസ്മൗത്ത്: കൈരളി യുകെ പോർട്ടസ്മൗത്ത് ആൻഡ് സൗത്താംപ്ടൺ യൂണിറ്റും ലീഡ്സ് ടാക്സ് കൺസൾട്ടന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി ടൂർണ്ണമെന്റ് ആഗസ്റ്റ് 30 ഞായറാഴ്ച്ച പോർട്ടസ്മൗത്തിൽ നടക്കും. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ പോർട്ടസ്മൗത്തിലെ മൗണ്ട് ബാറ്റൺ ലെഷർ സെന്ററിലാകും ടൂർണ്ണമെന്റ് അരങ്ങേറുക. കരുത്തും ആവേശവും അഭിമാനവും ഒന്നിക്കുന്ന വേദിയിൽ യു.കെ.യിലെ മികച്ച വടംവലി ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ടൂർണ്ണമെന്റ് വിജയികളെ കാത്തിരിക്കുന്നത് £1301 ക്യാഷ് പ്രൈസും ട്രോഫിയുമാണ്. രണ്ടും മൂന്നും
- ക്രിക്കറ്റ് ഉൾപ്പെടെ ഏതാനും കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത മാറണം’; പ്രധാനമന്ത്രി ഡൽഹി: ക്രിക്കറ്റ് ഉൾപ്പെടെ ഏതാനും കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ ‘ഖേലോ ഇന്ത്യ ഡയലോഗ്’ വേളയിൽ കായികതാരങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ഖേലോ ഇന്ത്യ ഇന്ത്യയെയെ പുതിയ ഘട്ടത്തിലേക്ക് നയിക്കും. കൂടുതൽ കായിക ഇനങ്ങളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ വലിയൊരു കായികരാജ്യമാകണമെങ്കിൽ കുറച്ച് ജനപ്രിയ കായിക ഇനങ്ങളിൽ മാത്രം ഒതുങ്ങരുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകലാണ്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ




































































































