1 GBP = 130.65
breaking news

ഇടത് സർക്കാർ ഏറ്റവും കൂടുതൽ അവഗണിച്ച മണ്ഡലമാണ് പുതുപ്പള്ളി, സർക്കാർ മാറിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ല’, സമര മാർഗം സ്വീകരിക്കുമെന്ന് ചാണ്ടി ഉമ്മൻ

ഇടത് സർക്കാർ ഏറ്റവും കൂടുതൽ അവഗണിച്ച മണ്ഡലമാണ് പുതുപ്പള്ളി, സർക്കാർ മാറിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ല’, സമര മാർഗം സ്വീകരിക്കുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരേ വേട്ടയാടുന്നത് ശരിയല്ല. എന്റെ പിതാവിനെയും ഇത്തരത്തിൽ വേട്ടയാടിയിട്ടുണ്ട്. ഗണേഷ് കുമാറിന്റെ ശൈലിയെ കുറച്ചു ഞാൻ ഒന്നും പറയുന്നില്ല. അതൊക്കെ ഓരോരുത്തരുടെ ശൈലി. എന്റെ പിതാവും എൻഎസ്എസുമായിട്ട് അടുത്ത് ബന്ധം, ഞാൻ ആ ബന്ധം തുടരുന്നു..

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത് ആണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളാണ്. ഓരോരുത്തർക്കും ഓരോ ശൈലി ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെപിസിസി അധ്യക്ഷ ചർച്ചയോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എംഎൽഎമാർക്കും എംപിമാർക്കും പ്രസിഡന്റ് ആവാം. മുൻപ് കെ സുധാകരൻ എംപി ആയിരിക്കെ ആണ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ജനപ്രതിനിധികൾക്ക് അയോഗ്യത ഒന്നും ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രിയും സുകുമാരൻ നായരും തമ്മിലുള്ള വിഷയം എനിക്കറിയില്ല.

പുതുപ്പള്ളിയിലെ റോഡുകൾ തകർന്നു. സർക്കാർ മാറിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ല. മന്ത്രി പി കെ ബഷീറിന് പരാതി നൽകി. കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയും സർക്കാരും ഒന്നും ചെയ്യാത്തതിൻ്റെ ഫലമാണ് അനുഭവിക്കുന്നത്. ഇടത് സർക്കാർ ഏറ്റവും കൂടുതൽ അവഗണിച്ച മണ്ഡലമാണ് പുതുപ്പള്ളി. ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരം മൂന്ന് മാസം കൂടി നോക്കും. പണി പൂർത്തി ആയില്ലെങ്കിൽ സമര മാർഗം സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more