1 GBP = 130.48
breaking news

വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാനാകില്ല’; എന്‍ടിഎക്കെതിരെ വിമര്‍ശനവുമായി എബിവിപിയും രംഗത്ത്

വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാനാകില്ല’; എന്‍ടിഎക്കെതിരെ വിമര്‍ശനവുമായി എബിവിപിയും രംഗത്ത്

ഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എബിവിപിയും രംഗത്ത്. ഗുരുതരമായ ഭാഷാപരവും സാങ്കേതികവും വിവര്‍ത്തനം സംബന്ധിയും വസ്തുതാപരവുമായ പിഴവുകള്‍ക്ക് എന്‍ടിഎയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതില്‍ നിന്ന് ഒഴിയാനാകില്ലെന്നും എബിവിപി പ്രസ്താവനയിലൂടെ വിമര്‍ശിച്ചു. വിദ്യാര്‍ഥികളുടെ ഭാവി ഇനിയും അപകടത്തിലാക്കാനാകില്ലെന്നും എബിവിപി പ്രസ്താവിച്ചു

2026 യുജിസി നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളുടെ പുനപരീക്ഷയെക്കുറിച്ച് നിരവധി ആക്ഷേപങ്ങളും ആശങ്കകളും വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നതിനിടെയാണ് കേന്ദ്രത്തിലെ ഭരണപാര്‍ട്ടിയുമായി ബന്ധമുള്ള വിദ്യാര്‍ഥി സംഘടന തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയാണ് എബിവിപി. ഇത്തരം ഗുരുതരമായ പിഴവുകള്‍ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത തന്നെ സംശയിക്കപ്പെടാന്‍ കാരണമാകുമെന്നും എബിവിപി കുറ്റപ്പെടുത്തി. എന്‍ടിഎ വരുത്തുന്ന പിഴവുകള്‍ക്ക് വിദ്യാര്‍ഥികള്‍ എന്തിന് വിലയൊടുക്കണമെന്നും എബിവിപി പ്രസ്താവനയിലൂടെ ചോദിച്ചു.

ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യ പേപ്പറുകളില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള എന്‍ടിഎയുടെ തീരുമാനം. ചോദ്യ പേപ്പറുകളില്‍ അക്ഷര തെറ്റുകള്‍ വ്യാകരണപ്പിഴവുകള്‍ വിവര്‍ത്തനത്തിലെ പാളിച്ചകള്‍ എന്നിവ കണ്ടെത്തി.ഇംഗ്ലീഷ് പേപ്പറില്‍ 2024,2025 പരീക്ഷയുടെ 67 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. സോഷ്യോളജിയില്‍ ഹിന്ദി പരിഭാഷയിലെ ചില ഭാഗങ്ങള്‍ എഐ നിര്‍മ്മിതമെന്നാണ് കണ്ടെത്തല്‍. പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more