1 GBP = 129.15
breaking news

ഓച്ചിറ പരബ്രഹ്മ നഴിസിങ് കോളജിലെ വിദ്യാർഥിയുടെ മരണം; അധ്യാപകരുടെ മാനസിക പീഡനമെന്ന് SFI

ഓച്ചിറ പരബ്രഹ്മ നഴിസിങ് കോളജിലെ വിദ്യാർഥിയുടെ മരണം; അധ്യാപകരുടെ മാനസിക പീഡനമെന്ന് SFI

കൊല്ലം: കുലശേഖരപുരത്ത് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി അഹമ്മദ്‌ നജാദിനെയാണ് ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജിൽ നിന്ന് വിഷമത്തിലാണ് മകൻ വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. അഹമ്മദ്‌ നജാദിന്റെ മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടെന്നാരോപിച്ച് ഓച്ചിറ പരബ്രഹ്മ നഴിസിങ് കോളജിൽ SFI പ്രതിഷേധം നടത്തി.നജാദിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾക്കും അധ്യാപകരുടെ ഭാഗത്ത് നിന്ന് ഇതേ അനുഭവം തന്നെയാണ് ഉണ്ടായതെന്ന് പറയുന്നു. അധ്യാപകർ പരീക്ഷയ്ക്ക് ഇരുത്തില്ലെന്ന ഭീഷണികൾ അടക്കം ഉയർത്തിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.

പരീക്ഷയ്ക്ക് തോറ്റ് പോയെന്നും ഇതേ തുടർന്ന് ടീച്ചർ വഴക്കുപറഞ്ഞുവെന്നും നജാദ് അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് റൂമിലേക്ക് പഠിക്കാനായി പോകുകയും ഏറെ സമയം കഴിഞ്ഞ് പുറത്തുകാണാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് നജാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more