1 GBP = 129.70
breaking news

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി; കേസ് വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയില്‍

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി; കേസ് വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയില്‍

കൊച്ചി: മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകള്‍, സ്‌പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ ഉള്‍പ്പെടെ ഇഡി ശേഖരിച്ചു.

126 കോടി രൂപ അര്‍ജന്റീന ഫുട്‌ബോള്‍ ബോള്‍ അസോസിയേഷന് കൈമാറിയെന്നാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ട് ബ്രോഡ് കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. ഇതില്‍ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം.

പണം അയച്ചതിന്റെ രേഖകള്‍, സ്‌പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ തുടങ്ങിയവ ഇഡി ശേഖരിച്ചു. പണമിടപാടുകളുടെ ഉറവിടം, ഗുണഭോക്താക്കള്‍, ഇടപാടിന്റെ സ്വഭാവം എന്നിവ പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ പിഴയീടാക്കാനുള്ള നടപടിയിലേക്ക് ഇഡി കടക്കും.

126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി. വകുപ്പും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സൊ, മറ്റേങ്കിലും ഏജന്‍സിയോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള അന്വേഷണത്തിലേക്ക് ഇഡിയ്ക്ക് കടക്കാം.

അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജി.എസ്.ടി കമ്മീഷണര്‍ക്കാണ് എസ്‌ഐടി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ജിഎസ്ടിയുടെ എസ് ഐ ടി വിഭാഗം നികുതി വെട്ടിപ്പില്‍ അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലില്‍ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ കഴിഞ്ഞദിവസം നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more