1 GBP = 108.96
breaking news
- ഓഫിസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെ വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍
- കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു
- മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
- 'ഇനിയും ആക്രമിച്ചാൽ, ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും'; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ
- വനിതാ ജീവനക്കാരിയുടെ ലൈംഗിക ആരോപണ പരാതി: കരുനാഗപ്പള്ളി നഗരസഭ ചെയര്മാന് കോട്ടയില്‍ രാജുവിനെതിരെ കേസ്
- സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി
- നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
Breaking News
Latest Updates
- ഓഫിസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെ വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍ ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ വേണ്ടെന്ന് സര്‍ക്കാര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാത്ത കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്കി. ഈ വിഷയത്തില്‍ മേലധികാരികള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം എന്നും സ്പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സാംസ്കാരിക കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നത് ഓഫിസ്
- കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീൻ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും
- മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം
- ‘ഇനിയും ആക്രമിച്ചാൽ, ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും’; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ ജെറുസലേം: ഇറാൻ ഇസ്രയേൽ സംഘർഷഭീതി മൂലം പശ്ചിമേഷ്യ ആകെ മുൾമുനയിൽ നിൽക്കെ, ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ സൈനിക തലവൻ രംഗത്ത്. ലെഫ്. ജനറൽ ഹെർസി ഹലെവിയാണ് രൂക്ഷമായ ഭാഷയിൽ, ഇറാന് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ‘ഇസ്രയേലിലേക്ക് കൂട്ടമായി മിസൈലുകൾ അയച്ച ആ തെറ്റ് ഇനിയും അവർത്തിക്കാനാണ് ഇറാന്റെ ഭാവമെങ്കിൽ, ഒരിക്കൽക്കൂടി ഞങ്ങൾക്ക് അതിർത്തി കടക്കേണ്ടിവരും. കഴിഞ്ഞ പ്രാവശ്യം അക്രമിക്കാതെ വിട്ട എല്ലാ സൈനികകേന്ദ്രങ്ങളെയും ഞങ്ങൾ ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും’; ഹലെവി പറഞ്ഞു. വീണ്ടും ഒരു ആക്രമണം
- വനിതാ ജീവനക്കാരിയുടെ ലൈംഗിക ആരോപണ പരാതി: കരുനാഗപ്പള്ളി നഗരസഭ ചെയര്മാന് കോട്ടയില്‍ രാജുവിനെതിരെ കേസ് ലൈംഗിക ആരോപണ പരാതിയില്‍ കരുനാഗപ്പള്ളി നഗരസഭ ചെയര്മാന് കോട്ടയില്‍ രാജുവിനെതിരെ കേസ്. നഗരസഭയിലെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. നഗരസഭ ചെയര്‍മാര്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ ചികിത്സ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവം. പണം വേണമെങ്കില്‍ തന്റെ ഒപ്പം ചെല്ലണമെന്ന് നഗരസഭ ചെയര്മാന് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ചെയര്‍മാന്റെ റൂമില്‍ വെച്ചും അശ്ലീല ചുവയോടെ സംസാരിച്ചു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും ജീവനക്കാരി