1 GBP = 108.39

യുകെ മലയാളിയുടെ സാമൂഹ്യ സേവനത്തിന് യുക്മയുടെ ആദരം…..

യുകെ മലയാളിയുടെ സാമൂഹ്യ സേവനത്തിന് യുക്മയുടെ ആദരം…..

യുക്മ ന്യൂസ് ടീം

മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ വളരുന്ന കുട്ടികള്‍, അവര്‍ക്ക് നന്മയുള്ള ഒരു മലയാളി നാഥനായി.162 അനാഥ കുട്ടികള്‍ക്ക് അച്ഛനുീ അമ്മയും അത്താണിയുമാണ് സൗത്തെന്‍ഡോണ്‍ സീ ബോറോ കൗണ്‍സിലിലെ ബിനീഷ് കാപ്പന്‍ എന്ന മലയാളി. യുക്മ നാഷണല്‍ കലാമേളയില്‍ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. സൗത്തെന്‍ഡോണ്‍ സീ ബോറോ കൗണ്‍സിലിലെ ‘ചില്‍ഡ്രന്‍സ് ലീവിംഗ് കെയര്‍ ‘ ടീമിന്റെ മാനേജരായി ജോലി ചെയ്യുകയാണ് ബിനീഷ് കാപ്പന്‍.

ബിനീഷിന് കീഴില്‍ ജോലി ചെയ്യുന്ന പത്തോളം പേര്‍ നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യുകെയുടെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാന്‍ സാധ്യതയില്ലാത്ത കുട്ടികളെ പരിപാലിക്കുന്ന കൂട്ടായ്മയാണ് ചില്‍ഡ്രന്‍സ് ലീവിംഗ് കെയര്‍ ടീം. മയക്കു മരുന്നിനും മദ്യപാന ശീലത്തിനും അടിപ്പെട്ട് പോകുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പരിപാലിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സാങ്കേതികമായി ഏറ്റവും സങ്കീര്‍ണ്ണതയുള്ള സാമൂഹ്യ സേവനങ്ങളില്‍ ഒന്നാണിത്.ക്രമസമാധാന പ്രശ്‌നം കുട്ടികളില്‍ തന്നെ പ്രായപൂര്‍ത്തിയാവാത്ത ഗര്‍ഭാവസ്ഥ തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ ക്യത്യമായി കൈകാര്യം ചെയ്യേണ്ട മേഖലയാണിത്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ചുരുക്കം ചില മലയാളികള്‍ മാത്രമേ യു കെയില്‍ നിലവിലുള്ളൂ.16 വയസ്സുവരെ സ്വതന്ത്രമായി ജീവിക്കുന്നതിനായി ഇവരെ പരിശീലിപ്പിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുവാന്‍ ശ്രമകരമായ ഭൗത്യം തന്നെ വേണ്ടി വരും.18 വയസ്സ് എത്തുമ്പോള്‍ വിദ്യാഭ്യാസ സൗകര്യം അടക്കം 21 ല്‍ എത്തിച്ചേരുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഇവര്‍ നേടിയെടുക്കും.എങ്കിലും യു കെ യുടെ പ്രത്യേക സാഹചര്യത്തില്‍ ചിലപ്പോള്‍ ഈ കുട്ടികള്‍ വീണ്ടും വഴി തെറ്റുകയും തിരികെ പഴയ ജീവിതത്തിലേക്ക് പോകുവാനും സാധ്യതയേറെയാണ്.ബിനീഷിന്റെ സ്വന്തം വാചകത്തില്‍ പറഞ്ഞാല്‍ 15 വര്‍ഷം മുന്‍പ് ഇത്തരത്തില്‍ സംരക്ഷണയില്‍ ഇരുന്ന കുട്ടികളെ വീണ്ടും പരിപാലിക്കേണ്ട അവസ്ഥ പോലും നിലനില്‍ക്കുന്നു. ഈ പ്രക്രിയയെ ഒഴിവാക്കാന്‍ ഒരു പുതിയ സംവിധാനം തന്നെ ബിനീഷ് രൂപപ്പെടുത്തിയെടുത്തു.

ദേശീയ തലത്തില്‍ ബ്രിട്ടനില്‍ അംഗീകരിക്കപ്പെട്ട ബിനീഷിന്റെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ നന്നെ പാടുപെടേണ്ടി വന്നു. നാട്ടില്‍ നിന്ന് പോലും പണം കണ്ടെത്തിക്കൊണ്ട് യു കെ ഗവണ്‍മെന്റിന്റെ സഹായത്തോടെ ഈ കുട്ടികളെ ഇതേ അവസ്ഥയിലുള്ള കേരളത്തിലെ അനാഥ കുട്ടികളെ സഹായിക്കാനും അവരുടെ അനുഭവത്തെ തിരിച്ചറിയുവാനുമായി ഇത്തരത്തിലുള്ള യു കെയിലെ കുട്ടികളെയും കൊണ്ട് ഒരു യാത്ര.ഈ കുട്ടികള്‍ കേരളത്തിലെത്തുകയും അവരെ സഹായിക്കുകയും അവരുടെ അവസ്ഥ തിരിച്ചറിയുകയും ചെയ്തു.

യു കെയിലെ മലയാളികള്‍ക്കിടയില്‍ നിന്നും മാത്രമല്ല തദ്ദേശീയരായ സാമൂഹ്യ സേവകരില്‍ നിന്നും ബിനീഷ് കാപ്പന്‍ തിരഞ്ഞെടുക്കപ്പെടുകയും, യു കെയിലെ സാമൂഹിക സേവകര്‍ക്ക് നല്കുന്ന പരമോന്നത ബഹുമതി നേടിയെടുക്കുകയും ചെയ്തു. സാമൂഹിക സേവനത്തിന്റെ മഹത്തായ മാതൃക പ്രവാസി മലയാളികളെ പരിചയപ്പെടുത്തിയതിനാണ് യുക്മ ദേശീയ കലാമേളയുടെ വേദിയില്‍ വച്ച് ബിനീഷിനെ ആദരിച്ചത്. യുക്മയുടെ സ്വന്തം യുവജനങ്ങളുടെ നിറഞ്ഞ കൈയ്യടിയില്‍ ബിനീഷ് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. പരിപാടിയില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ.ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ ഉപഹാരം സമ്മാനിച്ചു.ചടങ്ങില്‍ യുക്മ ദേശീയ സെക്രട്ടറി സജീഷ് ടോം, കലാമേള കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ്, യുക്മ ദേശീയ ജോയിന്റ്. സെക്രട്ടറി ബിജു പന്നിവേലില്‍, യുക്മ പി.ആര്‍.ഒ. അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more