1 GBP = 106.11
breaking news

ആറാമത് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സാനിധ്യത്തില്‍ ആവേശോജ്വലമായ പരിസമാപ്തി

ആറാമത് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സാനിധ്യത്തില്‍ ആവേശോജ്വലമായ പരിസമാപ്തി

ക്ലിഫ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ കലോത്സവം അഭിവന്ദ്യ മാര്‍ സ്രാമ്പിക്കല്‍ പിതാവ് ബൈബിള്‍ പ്രതിഷ്ഠ നടത്തി തിരി തെളിച്ചു ഉത്ഘാടനം നിര്‍വഹിച്ചു. ദൈവവചനം കലാരൂപങ്ങളിലൂടെ ഏഴു സ്റ്റേജുകളിലായി ഇടതടവില്ലാതെ നിറഞ്ഞാടിയപ്പോള്‍ എല്ലാ വേദികളും സന്ദര്‍ശിച്ചു പ്രോത്സാഹനം നല്‍കിയ പിതാവിന്റെ സാന്നിധ്യം മുന്‍ ബൈബിള്‍ കലോത്സവത്തില്‍ നിന്നും ഇത്തവണത്തെ ബൈബിള്‍ കലോത്സവത്തിനെ കൂടുതല്‍ മഹനീയമാക്കി.
unnamed-11
ബ്രിസ്റ്റോള്‍ സൗത്ത് മീഡ് ഗ്രീന്‍വേ സെന്ററില്‍ ഏഴു വേദികളിലായി മുന്നൂറോളം വ്യക്തിഗത ഇനങ്ങളിലും 50 ഓളം ഗ്രൂപ്പ് ഇനങ്ങളിലുമായി നാനൂറോളം കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. സംഘടനാ മികവ് കൊണ്ടും, വ്യത്യസ്തതയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ഏറെ മികവുറ്റതായിരുന്നു ആറാമത് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം. ദൈവവചനത്തെയും വിശുദ്ധനെയും ആസ്പദമാക്കി നടത്തിയ ഈ കലാവിരുന്ന് കുട്ടികളില്‍ ദൈവവിശ്വാസവും ജീവിതമൂല്യവും വളര്‍ത്തുവാന്‍ ഉപകരിക്കും. യുകെയുടെ വിവിധ പ്രദേശങ്ങളിലുള്ള പ്രഗത്ഭരായ കലാപ്രവര്‍ത്തകരാണ് മത്സരങ്ങള്‍ വിലയിരുത്തിയത്. തിരുവചനങ്ങള്‍ കലയുടെ രൂപത്തില്‍ കുരുന്നുകള്‍ വേദിയിലെത്തിച്ചപ്പോള്‍ ആത്മസംതൃപ്തിയാണ് മാതാപിതാക്കള്‍ക്കും സംഘാടകര്‍ക്കും ഒപ്പം കലാസ്വാദകര്‍ക്കും മനസ്സില്‍ തോന്നിയത്.
unnamed-9
സമാപനസമ്മേളനം വൈകീട്ട് 6.45 ഓടെ ആരംഭിച്ചു. ‘സുവിശേഷകന്റെ ജോലി ചെയ്യാന്‍’ എന്ന ആപ്ത വാക്യവുമായി ഇടയ ദൗത്യം ഏറ്റെടുത്ത അഭി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഈ ബൈബിള്‍ കലോത്സവത്തില്‍ സംബന്ധിക്കുവാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമാണെന്നും മറ്റു കൂട്ടായ്മകളും ഇങ്ങനെയുള്ള കലോത്സവം പ്രോത്സാഹിക്കണമെന്നും പറഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാടിനെയും മറ്റ് സംഘാടകരെയും പിതാവ് പ്രത്യേകം അനുമോദിക്കുകയും കലോത്സവ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു അനുഗ്രഹിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട വൈദികര്‍ ഫാ. ഫാന്‍സുവാ പത്തില്‍, ഫാ. ടോമി ചിറക്കല്‍ മണവാളന്‍, ഫാ. സോണി കടമത്തോട്, ഫാ. ജിമ്മി പുളിക്കുന്നേല്‍, ഫാ. സിറില്‍ ഇടമന എന്നിവരുടെ സഹകരണവും സാനിധ്യവും കലോത്സവത്തിന് മാറ്റ് കൂട്ടി.
unnamed-12
റവ. ഫാ സണ്ണി പോള്‍ MSFS അഭിവന്ദ്യ പിതാവിനും വിശിഷ്ട അതിഥികള്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു. സി.ഡി.എസ് എം.സി.സി ട്രസ്റ്റി ഫിലിപ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റ്യനും ഈ കലോത്സവ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വോളന്റിയേഴ്സ്, യൂണിറ്റ് ട്രസ്റ്റീസ്, കലോത്സവ ഭാരവാഹി കൂടിയായ ചെയര്‍മാന്‍ റവ. ഫാ. സണ്ണി പോള്‍ MSFS, റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ ജോയി വയലില്‍, ഫാ സിറില്‍ ഇടമന, സിസ്റ്റര്‍ ഗ്രേസ് മേരി ചെറിയാന്‍, സിജി വാധ്യാനത്ത്, ജെസി ഷിബു, ഡെന്നീസ് വി ജോസഫ് എന്നിവര്‍ക്കും നന്ദി അറിയിച്ചു. വൈകീട്ട് 8 മണിക്ക് സ്നേഹവിരുന്നോടെ കലോത്സവം സമാപിച്ചു.
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more