1 GBP = 106.33
breaking news

headlines

show more

latest updates

show more

Kerala

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ്. ശനിയാഴ്ച മുതലാണ് സർവീസ് തുടങ്ങുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7.15-ന് പുറപ്പെട്ട് 8:05-ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് തുടങ്ങുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ

ഹേമ കമ്മിറ്റി അടിസ്ഥാനത്തിലുള്ള കേസന്വേഷണം തടയാന്‍ ശ്രമം; വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിക്കുന്നു. കേസന്വേഷണം ഇരകളുടേയും പ്രതികളുടേയും സ്വകാര്യത ലംഘിക്കുന്നതല്ല. അന്വേഷണത്തിനെതിരെ സജിമോന്‍ പാറയിലിന് സുപ്രീംകോടതിയെ സമീപിക്കാന്‍ നിയമപരമായ അവകാശമില്ല. അന്വേഷണം എങ്ങനെയാണ് തന്നെ ബാധിക്കുന്നതെന്ന് സജിമോന്‍ പാറയില്‍ സുപ്രീംകോടതിയില്‍

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ
show more

India

ഓസീസിന്റെ ‘തലയറുത്ത്’ തന്നെ വരവറിയിച്ചു; പെര്‍ത്തില്‍ ഹര്‍ഷിത് റാണയുടെ മാസ്റ്റര്‍ ക്ലാസ്

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവപേസര്‍ ഹര്‍ഷിത് റാണ. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് 22കാരനായ റാണ തന്റെ വരവറിയിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകാരിയായ ഹെഡിനെ തന്നെ വീഴ്ത്തിയാണ് റാണ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. 12-ാം ഓവറിന്റെ ഒന്നാമത്തെ പന്തിലാണ് ട്രാവിസ് ഹെഡ് പുറത്താവുന്നത്. 13 പന്തില്‍ 11 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ഹെഡ്ഡിന്റെ ഓഫ് സ്റ്റംപ് തകര്‍ക്കുകയായിരുന്നു റാണ . തന്റെ കന്നി ടെസ്റ്റ്

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും പട്ടികയിൽ ഉണ്ട്. വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ, ഭരണഘടനയുടെ ലംഘനമാണെന്നും,ന്യൂന പക്ഷങ്ങൾക്ക് എതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു.ജഗദാമ്പിക പാൽ

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്‌ഡ്‌ നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു, മംഗളുരു , ചിക്കബല്ലാപുര , ദാവൻഗെരെ, മാണ്ഡ്യ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതേസമയം, ഇതിന് മുൻപ് അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ഏഴുജില്ലയിലായി 55 ഇടങ്ങളിൽ ലോകായുക്ത റെയ്‌ഡ്‌ നടത്തിയിരുന്നു
show more

UK NEWS

സംഹാരതാണ്ഡവമാടി ബെർട്ട് കൊടുങ്കാറ്റ്; മരണം നാലായി; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് വെയ്ൽസ് കൗൺസിൽ

തുടർച്ചയായ രണ്ടാം ദിവസവും, 70 മൈൽ വേഗതയിൽ വീശിയടിച്ച ബെർട്ട് കൊടുങ്കാറ്റും ഇടിമിന്നലുള്ള മഴയും രാജ്യത്ത് നാശം വിതച്ചു. ഇന്ന് വെയ്ൽസിൽ നദിയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തതോടെ മരണം നാലായി. കോൺവി നദിയിൽ കാണാതായ 75 കാരനായ ബ്രയാൻ പെറിയുടെ മൃതദേഹം കണ്ടെത്തിയത്. നദിയിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് സൗത്ത് വെയിൽസിലെ ഉദ്യോഗസ്ഥർ ഒരു പ്രധാന സംഭവം പ്രഖ്യാപിച്ചു. ഇവിടെ നിർമ്മാണത്തിലിരുന്ന ഒരു പാലം അപ്പാടെ ഒലിച്ചുപോയി. ഇന്നലത്തെ അതിരൂക്ഷമായ കാലാവസ്ഥയിൽ ആയിരക്കണക്കിന് വീടുകൾ വൈദ്യുതിയില്ലാതെ അവശേഷിക്കുകയും മാരകമായ

ബ്രിട്ടനിലെ അമേരിക്കൻ എയർബേസുകളിൽ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ്

ലണ്ടൻ: ബ്രിട്ടനിലെ മൂന്ന് എയർബേസുകളിൽ നിരവധി അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് (യുഎസ്എഎഫ്) സ്ഥിരീകരിച്ചു. ബുധനാഴ്ചയ്ക്കും വെള്ളിയ്ക്കും ഇടയിൽ നടന്ന സംഭവങ്ങളിൽ, സഫോക്കിലെ ആർ എ എഫ് ലേക്കൻഹീത്ത്, ആർ എ എഫ് മിൽഡൻഹാൾ, നോർഫോക്കിലെ ആർ എ എഫ്ഫെൽറ്റ്വെൽ എന്നിവിടങ്ങളിൽ ചെറിയ ആളില്ലാ വ്യോമ സംവിധാനങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഡ്രോണുകൾ ശത്രു രാജ്യങ്ങളുടേതായി കണക്കാക്കുന്നുണ്ടോ എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ലെന്ന് താവളങ്ങൾ ഉപയോഗിക്കുന്ന യുഎസ്എഎഫ് പറഞ്ഞു. ഏതെങ്കിലും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച്

ബെർട്ട് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഒരു മരണം; റെയിൽ റോഡ് ഗതാഗത സർവീസുകൾ തടസ്സപ്പെട്ടു

ലണ്ടൻ: യുകെയുടെ പല ഭാഗങ്ങളിലും കൊടുങ്കാറ്റ് ബെർട്ടിൻ്റെ തടസ്സം തുടരുന്നതിനാൽ ഡസൻ കണക്കിന് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും അലേർട്ടുകളും ഞായറാഴ്ച ഇംഗ്ലണ്ടിലുടനീളം നിലവിലുണ്ട്. വടക്കൻ അയർലണ്ടിലെ ഡൗൺ, ടൈറോൺ എന്നീ കൗണ്ടികളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. അതേസമയം വിൻചെസ്റ്ററിന് സമീപം കാറിൽ മരം ഇടിച്ച് 60 വയസ്സുള്ള ഒരാൾ മരിച്ചു. സ്കോട്ട്ലൻഡിൻ്റെയും വെയിൽസിൻ്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്ക്-കിഴക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച കാറ്റിനും മഴയ്ക്കും യെല്ലോ വാണിംഗ് നിലവിലുണ്ട്. അതേസമയം, ഞായറാഴ്ച രാവിലെ ഇംഗ്ലണ്ട്, വെയിൽസ്,
show more

World

ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍

ബെയ്‌റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ ബെയ്‌റൂട്ടിൽ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോർട്ട്. ബെയ്‌റൂട്ടിലെ ബസ്തയിലാണു സ്‌ഫോടനങ്ങളുണ്ടായത്. ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകര്‍ന്നുവെന്നും പുറത്തുവന്ന വീഡിയോകളില്‍നിന്നു വ്യക്തമാണ്. ആക്രമണത്തിൽ പാര്‍പ്പിട സമുച്ചയമായ എട്ടുനിലക്കെട്ടിടത്തിനുനേര്‍ക്ക് അഞ്ച് മിസൈലുകള്‍ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഇസ്രയേല്‍

നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങളും പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാന‍ഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഐസിസിയുടെ അറസ്റ്റ് വാറന്റ് പ്രകാരം യുകെയിൽ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു. ആഭ്യന്തര നിയമവും രാജ്യാന്തര നിയമവും അനുസരിച്ച് യുകെ എപ്പോഴും അതിന്റെ നിയമപരമായ ബാധ്യതകൾ

ആണവായുധ നയത്തിൽ മാറ്റം വരുത്തി പുടിൻ; റഷ്യയുടെ പ്രത്യാക്രമണത്തിൽ കരുതലോടെ യുറോപ്പും യു.എസും

മോസ്കോ: ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പിൽ ആശങ്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നൽകിയതോടെയാണ് യുറോപ്പ് കനത്ത ജാഗ്രത പുലർത്തുന്നത്. ഹൈബ്രിഡ് യുദ്ധമുഖം റഷ്യ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. യു.എസ് നിർമിത ദീർഘദൂര മിസൈലുകൾ റഷ്യയിൽ ഉപയോഗിക്കാൻ ബൈഡൻ അനുമതി നൽകിയതോടെയാണ് പുതിയ യുദ്ധമുഖം തുറന്നത്. ഇതിന് പിന്നാലെ ആണവനയത്തിൽ മാറ്റം വരുത്തുമെന്ന് വ്ലാഡമിർ
show more

Associations

യു ഡി എഫ് വിജയം യു കെയിൽ ആഘോഷമാക്കി ഓ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസിൽഡണിലും  ആഹ്ലാദപ്രകടനവും മധുരവിതരണവും

റോമി കുര്യാക്കോസ്  യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒ ഐ സി സി (യു കെ)

എസ്തേര്‍ അനില്‍ സെലിബ്രറ്റ് ഗസ്റ്റ്, ഐ.എം വിജയന്‍, പൂജാ തിവാരി, എബി സെബാസ്റ്റ്യന്‍ അതിഥികള്‍; 28 മത്സരാര്‍ത്ഥികളുമായി ലണ്ടനില്‍ മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ആവേശമാകുന്നു   

‘ദൃശ്യം’ ഫെയിം എസ്തേര്‍ അനില്‍ സെലിബ്രറ്റ് ഗസ്റ്റ്, പ്രശസ്ത ഫുട്ബോളറും സിനിമാതാരവുമായ ഐ. എം. വിജയന്‍ ചീഫ് ഗസ്റ്റ്, അമേരിക്കന്‍ മോഡലും ബ്യൂട്ടി പേജന്റ് ജേതാവുമായ പൂജാ തിവാരിയുമ്, യുക്​മ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ അതിഥികളായെത്തുന്ന ​ ലണ്ടന്‍ ഹാരോയിലെ ഹാച്ച് എൻഡ് ഹൈസ്കൂൾ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ‘മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് 2024’ 28 മത്സരാര്‍ത്ഥികളുമായി ഒരുങ്ങിക്കഴിഞ്ഞു.  ബാലതാരമായായി സിനിമയില്‍ എത്തുന്ന എസ്തേര്‍ അനില്‍ അഭിനയത്തിന് പുറമെ മോഡലിങിലും

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍രാജ് മണിക്കത്തും വൈബ്രന്റ്സ് ലണ്ടനും ചേർന്നൊരുക്കുന്ന മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ്…… വനിതാ ശക്തീകരണവും സൗന്ദര്യവും ഒന്നിയ്ക്കുന്ന സംഗീതരാവ് നവംബർ 23 ശനിയാഴ്ച ലണ്ടനിൽ

കേരളീയ സംസ്‌കാരത്തിന്റെ ശോഭയും, വനിതാ ശാക്തീകരണത്തിന്റെ കരുത്തും ഒത്തുചേരുന്ന  മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ഈ ശനിയാഴ്ച, നവംബര്‍ 23, 2024-ന് ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളില്‍  അരങ്ങേറുന്നു. മിസ് & മിസിസ്  മലയാളി യു.കെ ബ്യൂട്ടി പേജന്റ് അരങ്ങേറുമ്പോള്‍ ഈ സംഗീത രാവ്  ബ്രിട്ടണിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു കൂട്ടായ്മയാണ് സമ്മാനിക്കുന്നത്. ഈ വലിയ ആഘോഷത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത ഫാഷന്‍ ഡിസൈനറും സൗസിക ബ്രാന്‍ഡിന്റെ സ്ഥാപകനുമായ കമല്‍ രാജ്
show more

Spiritual

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കീഴിൽ, മലങ്കര യാക്കോബായ സുറിയാനി സഭക്ക് യുകെയിൽ പുതിയ കോൺഗ്രിഗേഷൻ

നോർവിച് : മലങ്കര യാക്കോബായ സുറിയാനി സഭയുടെ UK ഭദ്രാസനത്തിലെ നോർവിച് മേഖലയിൽ താമസിക്കുന്ന ദൈവമക്കൾക്കായി പുതിയ കോൺഗ്രിഗേഷൻ, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുവാദത്തോടെ നവംബർ 23 ശനിയാഴ്ച 1 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ ആരംഭിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. വി. കുർബ്ബാനയിലും, കാലം ചെയ്ത മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണത്തിൽ നടത്തപ്പെടുന്ന ധൂപപ്രാർഥനയിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ദൈവമക്കളെയും കർത്തൃ നാമത്തിൽ

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 21ന്; ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും, റവ.ഡോ. ടോം ഓലിക്കരോട്ടും നേതൃത്വം നൽകും.

അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 21 ന് ശനിയാഴ്ച ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതും, എപ്പാർക്കി പാസ്റ്ററൽ കോർഡിനേറ്റർ റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിൾ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും,
show more

uukma

യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.  യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൌജന്യമായി

യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന്

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു.(ടിക്കറ്റ് നമ്പർ – 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമും (ടിക്കറ്റ് നമ്പർ –
show more

uukma region

ജനങ്ങൾ ഒഴുകിയെത്തിയ യുക്മ നോർത്ത്  വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ

ബെന്നി ജോസഫ് വിഗൻ:മുന്നൂറ്റി അറുപത്തഞ്ചു  മൽസരാർഥികളുമായി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലാമേളകളിൽ ഒന്നായി മത്സരാത്ഥികളുടെയും കാണികളുടെയും  അനിയന്ത്രിതമായ ആവേശതിരയിളക്കത്തിൽ, വിഗൺ മലയാളി അസോസിയേഷൻ ആതിഥ്യമരുളിയ പതിനഞ്ചാമത് നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് പരിസമാപ്തിയായപ്പോൾ നൂറ്റിപതിമൂന്ന്‌ പോയിന്റുകളോടെ ഒന്നാം സ്ഥാനത്തിന്റെ സുവർണ കിരീടം ചൂടിയത്  മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷനാണ്.രണ്ടാം സ്ഥാനത്തിനുവേണ്ടി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിഗൻ മലയാളി അസോസിയേഷൻ 82 പോയിൻറ്റുകളോടെ രണ്ടാം സ്ഥാനവും 81 പോയിൻറ്റുകളോടെ വാറിംഗ്ടൺ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തുമെത്തി

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എസ്എംസിഎ യോവിൽ ചാമ്പ്യന്മാർ; ജി എം എ രണ്ടാം സ്ഥാനത്ത്; എയ്ൽസ്ബറി മലയാളി സമാജം മൂന്നാമത്; മിഷേൽ മെറിൻ ബേബി കലാതിലകം; ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ് കലാപ്രതിഭ

സാലിസ്ബറി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച സാലിസ്ബറി സൗത്ത് വിൽറ്റ്സ് ഗ്രാമർ സ്‌കൂളിൽ അരങ്ങേറിയ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ എസ്എംസിഎ യോവിൽ ചാമ്പ്യന്മാരായി. ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ ജി എം എ രണ്ടാം സ്ഥാനത്തും എയ്ൽസ്ബറി മലയാളി സമാജം മൂന്നാം സ്ഥാനത്തുമെത്തി. സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ മിഷേൽ മെറിൻ ബേബി കലാതിലകമായപ്പോൾ ഗ്ലോസ്റ്റെര്ഷെയര് മലയാളി അസോസിയേഷന്റെ ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ് കലാപ്രതിഭയുമായി. മത്സരഫലങ്ങൾ എത്തിത്തുടങ്ങിയപ്പോൾ തന്നെ ഉദ്യോഗജനകമായ നിമിഷങ്ങളായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിലുമെത്തിയ അസോസിയേഷനുകൾ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള2024 ല്യൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യന്മാർ; കോൾചെസ്റ്റർ രണ്ടാം സ്ഥാനത്ത്; ല്യൂട്ടൻ കേരളൈറ്റ്സ് നിന്നുള്ള ടോണി അലോഷ്യസ് കലാ പ്രതിഭ ആനി അലോഷ്യസ് കലാതിലകം …

പതിനഞ്ചാമത് യുക്മ കലാമേളയോടനുബന്ധിച്ചു നടന്ന ഈസ്റ്റ് റീജിയൻ കലാമേളയിൽ ല്യൂട്ടൻ കേരളൈറ്റ് ചാമ്പ്യന്മാരായി കോൾചെസ്റ്റർ കേരള കമ്മ്യൂണിറ്റി രണ്ടാംസ്ഥാനം നേടി നാലുവേദികളിലായി ഒരുദിനരാത്രം മുഴുവന്‍ അരങ്ങേറിയ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍,150 പോയിന്റോടെ ലൂട്ടന്‍ മലയാളി അസോസിയേഷൻ എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.125 പോയിന്റോടെ രണ്ടാം സ്ഥാനം നേടി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി റണ്ണേഴ്‌സ് അപ്പായി. ഒൻപതര മണിയോടെ കലാമേളയ്ക്ക് തുടക്കമായി. യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് മേള ഉദ്ഘാടനം ചെയ്‌തു. മതേതര മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുക്മ സംഘടിപ്പിക്കുന്ന
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ആര്‍സിഎന്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്‌സ് ഫോറവും

അനീഷ് ജോൺ യുകെയിലെ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്‌സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥികൂടി എത്തുകയാണ്. ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്കാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ മത്സരിക്കാനെത്തുന്നത്.യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ട്. മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍
show more

Featured News

ബ്രിട്ടനിൽ പുതുചരിത്രം; ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു

ലണ്ടൻ: ബ്രിട്ടനിൽ പുതുചരിത്രമെഴുതി മലയാളി നേഴ്സായ ബിജോയ് സെബാസ്റ്റിയൻ. റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ (ആർ സി എൻ) പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു മലയാളി മത്സരിക്കുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും. യുക്മ യുഎൻഎഫ് നേതൃത്വം ബിജോയ്‌ക്ക് വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേള വേദിയിൽ ബിജോയ്‌ക്കായി ശക്തമായ ക്യാംപെയ്‌നും സംഘടിപ്പിച്ചിരുന്നു. അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ അംഗങ്ങളായുള്ള ആർ.സി.എൻ, ആരോഗ്യ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതാദ്യമായാണ് ഒരു
show more

Most Read

സംഹാരതാണ്ഡവമാടി ബെർട്ട് കൊടുങ്കാറ്റ്; മരണം നാലായി; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് വെയ്ൽസ് കൗൺസിൽ

തുടർച്ചയായ രണ്ടാം ദിവസവും, 70 മൈൽ വേഗതയിൽ വീശിയടിച്ച ബെർട്ട് കൊടുങ്കാറ്റും ഇടിമിന്നലുള്ള മഴയും രാജ്യത്ത് നാശം വിതച്ചു. ഇന്ന് വെയ്ൽസിൽ നദിയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തതോടെ മരണം നാലായി. കോൺവി നദിയിൽ കാണാതായ 75 കാരനായ ബ്രയാൻ പെറിയുടെ മൃതദേഹം കണ്ടെത്തിയത്. നദിയിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് സൗത്ത് വെയിൽസിലെ ഉദ്യോഗസ്ഥർ ഒരു പ്രധാന സംഭവം പ്രഖ്യാപിച്ചു. ഇവിടെ നിർമ്മാണത്തിലിരുന്ന ഒരു പാലം അപ്പാടെ ഒലിച്ചുപോയി. ഇന്നലത്തെ അതിരൂക്ഷമായ കാലാവസ്ഥയിൽ ആയിരക്കണക്കിന് വീടുകൾ വൈദ്യുതിയില്ലാതെ അവശേഷിക്കുകയും മാരകമായ
show more

Obituary

മെയ്ഡ്സ്റ്റണിൽ നിര്യാതനായ പോൾ ചാക്കു അറയ്ക്കക്ക് ഓൾഡ്ഹാമിൽ അന്ത്യവിശ്രമം

മെയ്ഡ്സ്റ്റണിൽ നിര്യാതനായ പോൾ ചാക്കു അറയ്ക്കക്ക് ഓൾഡ്ഹാമിൽ അന്ത്യവിശ്രമം. സംസ്കാര ശുശ്രൂഷകൾ നാളെ (23/11/2024, ശനി) മാഞ്ചസ്റ്റർ ഓൾഡ്‌ഹാം സെയിൻറ് ഹെർബർട്ട്സ് ദേവാലയത്തിൽ. കഴിഞ്ഞ ഞായറാഴ്ച കെൻറിലെ മെയ്ഡ്സ്റ്റണിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ പോൾ ചാക്കു അറക്കയുടെ ശവസംസ്കാര ശുശ്രൂഷകൾ നാളെ (23/11/2024, ശനി) രാവിലെ 10:30 ന് മാഞ്ചസ്റ്ററിനടുത്ത് ഓൾഡ്ഹാമിലെ സെയിൻറ് ഹെർബർട്ട്സ് ദേവാലയത്തിൽ നടത്തപ്പെടും. മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ ഡയറക്ടർ ഫാദർ. വിൻസെൻറ് ചിറ്റിലപ്പള്ളി മൃതസംസ്ക്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. അങ്കമാലി മൂക്കന്നൂർ
show more

Wishes

show more

Editorial

ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ

യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
show more

Health

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് അത് വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്തു. എല്ലാ
show more

Paachakam

show more

Literature

സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം.

പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ
show more

Movies

show more

Sports

ഓസീസിന്റെ ‘തലയറുത്ത്’ തന്നെ വരവറിയിച്ചു; പെര്‍ത്തില്‍ ഹര്‍ഷിത് റാണയുടെ മാസ്റ്റര്‍ ക്ലാസ്

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവപേസര്‍ ഹര്‍ഷിത് റാണ. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് 22കാരനായ റാണ തന്റെ വരവറിയിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകാരിയായ ഹെഡിനെ തന്നെ വീഴ്ത്തിയാണ് റാണ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. 12-ാം ഓവറിന്റെ ഒന്നാമത്തെ പന്തിലാണ് ട്രാവിസ് ഹെഡ് പുറത്താവുന്നത്. 13 പന്തില്‍ 11 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ഹെഡ്ഡിന്റെ ഓഫ് സ്റ്റംപ് തകര്‍ക്കുകയായിരുന്നു റാണ . തന്റെ കന്നി ടെസ്റ്റ്
show more

Kala And Sahithyam

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 21) ജ്വാലാമുഖി

21 – ജ്വാലാമുഖി എന്‍റെ പ്രിയേ, നീ തിര്‍സ്സാപോലെ സൗന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയസൈന്യംപോലെ ഭയങ്കര. നിന്‍റെ കണ്ണു എങ്കല്‍നിന്നുതിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്‍റെ തലമുടിഗിലെയാദ്മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയാകുന്നു. നിന്‍റെ പല്ലു കുളിച്ചു കയറിവരുന്നആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നുംമച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു. നിന്‍റെചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളില്‍മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു. -ഉത്തമഗീതം, അധ്യായം 6 ജ്വലിച്ചു നില്ക്കുന്ന സൂര്യന് കീഴില്‍ നിന്ന് പൊള്ളുന്നവാക്കുകള്‍കേട്ട് സീസ്സറിന്‍റെ ശരീരംഉരുകിയൊലിക്കുന്നതായി തോന്നി.  മുഖത്തെ കറുത്ത കണ്ണടയ്ക്ക് മങ്ങല്‍ അനുഭവപ്പെട്ടു.  ഞാനും ഹെലനുമായുള്ള രഹസ്യബന്ധം ഇയാള്‍ തുറന്നുപറയുമോ?  ഭാര്യയും മക്കളും എല്ലാവരും കത്തനാരുടെ വാക്കുകളില്‍മുഴുകിയിരിക്കുകയാണ്.  ഉള്ളില്‍ എരിയുന്നത് തീയാണ്. സീസ്സര്‍ വിയര്‍ത്തു. യോഹന്നാന്‍റെ മാതാപിതാക്കള്‍ സ്വന്തം മകനെപ്പറ്റിപറയുന്നു. അവന്‍റെ യൗവനജീവിതത്തില്‍ അവന്‍നിലകൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടിമാത്രമായിരുന്നില്ല ഇവരി ഈ ലോകത്തുള്ള ബന്ധത്തെക്കാള്‍അവന്‍റെ ബന്ധം ദൈവത്തോടായിരുന്നു. ഞാന്‍ ആദ്യംയോഹന്നാനെപ്പറ്റി പറഞ്ഞപ്പോള്‍ അവന്‍ അമ്മയുടെഉദരത്തില്‍ വെച്ചുതന്നെ ആത്മാവില്‍ വളര്‍ന്നവനായിരുന്നു. ഈ ലോകത്തിന്‍റെ ദുഃശ്ശീലങ്ങള്‍ക്കും ദുഷ്കര്‍മ്മങ്ങള്‍ക്കുംഅടിമപ്പെട്ടില്ല. അവന്‍ യൗവ്വനത്തില്‍ എത്തിയപ്പോള്‍സാമൂഹ്യനീതിക്കും നന്മകള്‍ക്കും വേണ്ടി നിലകൊണ്ടു. നമ്മുടെ യുവാക്കളെപ്പറ്റി ഇങ്ങനെ പറയാന്‍ കഴിയുമോ? അവന് ആ ആത്മധൈര്യം എവിടുന്നു കിട്ടി?  ദൈവത്തില്‍നിന്ന് മാതാപിതാക്കളില്‍ നിന്ന് മാതാപിതാക്കള്‍കുഞ്ഞുങ്ങള്‍ക്ക് മാതൃകയാകണം. അതിന് മാതാപിതാക്കള്‍സ്നേഹമുള്ളവരും വിശ്വാസമുള്ളവരും സഹകരിക്കുന്നവളുംപ്രശംസിക്കുന്നവരുമാകണം. അങ്ങനെയുള്ള കുടുംബങ്ങളില്‍ദൈവസ്നേഹം കവിഞ്ഞൊഴുകും. ഇവിടെ ശണ്ഠയുംവഴക്കിനും പിണക്കത്തിനും ഇടമില്ല. നാം ദൈവകൃപയില്‍ആശ്രയിക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. ഇവിടെയും മാതാപിതാക്കള്‍ക്ക് യോഹാന്നാനെപ്പറ്റി നല്ലതേപറയാനുണ്ടായിരുന്നുള്ളൂ. അവന്‍റെ തല അറത്തുമാറ്റിയെങ്കിലും അവന്‍ ദൈവസന്നിധിയില്‍വലിയവനായിരുന്നു. എന്നാണ് മാതാപിതാക്കള്‍സാക്ഷ്യപ്പെടുത്തിയത്. അവനിലെ ആത്മധൈര്യം എല്ലാംതിന്മകളെയും ചോദ്യം ചെയ്തു. നമ്മുടെ യുവാക്കളെപ്പറ്റി നാംഭാരപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ബന്ധങ്ങള്‍ ഈലോകത്തോടാണ് ദൈവത്തോടല്ല. അതിനാല്‍ നിങ്ങളുടെശരീരങ്ങളെ വിശുദ്ധിയും ജീവനുമുള്ള ദൈവത്തിന്യാഗമായി സമര്‍പ്പിക്കുക. മനസ്സ് പുതുക്കി രൂപാന്തരപ്പെടുക. രാത്രി കഴിയാറായി പകല്‍ അടുത്തിരിക്കുന്നു. ഇരുട്ടിന്‍റെപ്രവൃത്തികളെ ഉപേക്ഷിക്കുക. വെളിച്ചത്തിന്‍റെ ആയുധംധരിക്കുക. അത് പെറികുത്തുകളിലും മദ്യാപാനങ്ങളിലുമല്ല, ശയന മോഹങ്ങളിലും ദുഷ്കര്‍മ്മങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല പിന്നെയോയേശുക്രിസ്തുവിന്‍റെ സ്നേഹത്തില്‍ എല്ലാം ചെയ്യുവിന്‍.  സീസ്സറിന് ഒരല്പം ആശ്വാസം തോന്നി. ഉത്കണ്ഠയോടെയാണ്ഓരോ വാക്കും കേട്ടുകൊണ്ടിരിക്കുന്നത്. പള്ളിക്കുള്ളില്‍ആദ്യമായിട്ടാണ് ഇത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്. ഹേരോദ്യയുടെ സ്ഥാനത്തു കത്തനാര്‍ കണ്ടിരിക്കുന്നത്ഹെലനെയാണ്. ഹേരോദ്യമൂലമാണ് യോഹന്നാന്മരണമുണ്ടായത്. ഇവിടെ ഹെലന്‍ മൂലമാണ് കത്തനാരെ ഈരാജ്യത്ത് നിന്നും മടക്കി അയയ്ക്കുന്നത്. യോഹന്നാനെ ഈലോകത്ത് നിന്ന് പരലോകത്തേക്കയച്ചെങ്കില്‍ കത്തനാരെബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേയ്ക്കാണ് അയയ്ക്കുന്നത്. വന്ദ്യപിതാവ് ഒരന്വേഷണത്തിന് ഉത്തരവിട്ടില്ല. അതിന്‍റെപ്രധാന കാരണം പിതാവ് പറഞ്ഞത് ഈ കത്തനാരുടെസ്വാഭാവരീതികള്‍ അദ്ദേഹത്തിനറിയാം. ഞങ്ങളെസംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഒരുപുരോഹിതനെയാണാവശ്യം. അല്ലാത്തവള്‍അധികപ്പറ്റുതന്നെയാണ്.  പട്ടണത്തില്‍ വന്നിട്ട് സ്ത്രീകളുടെ ചാരിത്യംപരിശോധിക്കാതെ അവരെ സംതൃപ്തരുംചരിതാര്‍ത്ഥ്യരുമാക്കുകയാണ് വേണ്ടത്. കത്തനാര്‍ ഏതെല്ലാംദര്‍ശനങ്ങള്‍ അഴിച്ചുവിട്ടാലും ഹെലന്‍ എന്‍റെ ഭാര്യയെപോലെ എനിക്ക് പ്രിയപ്പെട്ടവളാണ്. അവളെവിസ്മരിക്കാനാവില്ല. സുന്ദരിമാരായ പല സ്ത്രീകളെയുംഞാന്‍ മോഹിച്ചിട്ടുണ്ട്. പലരെയും അവരുടെ പട്ടുമെത്തകളില്‍ഞാന്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. തന്നെ സംബന്ധിച്ച്പള്ളിയും പരിവാരങ്ങളും  പ്രണയം പങ്കിടാനുള്ള ഒരു വേദിമാത്രമാണ്. അതിന് കളമൊരുക്കിയത് ഞാന്‍ വിശ്വാസംഅര്‍പ്പിച്ച ദൈവം തന്നെയാണ്. ഒരു മന്ദബുദ്ധിയായ മകനെഎന്ന് എന്നെ ശിക്ഷിച്ചില്ലേ? ഭാര്യ ഒരിക്കല്‍ മാത്രമേഉപദേശിച്ചിട്ടുള്ളൂ. അന്നവളോട് ഞാന്‍ തുറന്നു പറഞ്ഞു. ഇങ്ങനെയൊരു മകനെ തന്ന ദൈവത്തെ എനിക്ക്സ്നേഹിക്കാനായില്ല. ഒപ്പം നിന്നെയും. എന്നിട്ടുംഭര്‍ത്താവിനെ സ്നേഹിച്ചും മാനിച്ചും സ്റ്റെല്ല ജീവിച്ചു. ഭര്‍ത്താവിനോട് അവിശ്വസ്ത കാണിച്ചില്ല. അന്യപുരുഷന്മാരെ ആശ്രയിക്കാന്‍ പോയില്ല. പലദിവസങ്ങളിലും പാതിരാ കഴിഞ്ഞ് വരുമ്പോഴും എവിടെപോയെന്ന് അന്വേഷിച്ചില്ല. മോള് ചോദിക്കുമ്പോള്‍ ഒറ്റഉത്തരമേയുള്ളൂ. കടയില്‍ കുറെ കണക്കുകള്‍ എഴുതിതീര്‍ക്കാനുണ്ടായിരുന്നു. അവരത് വിശ്വസിച്ചു. ഭര്‍ത്താവിന്‍റെഅവിഹിതബന്ധങ്ങളും സ്റ്റെല്ലയുടെ ചെവിയില്‍ എത്തിയില്ല. അവള്‍ മകനെയും ഭര്‍ത്താവിനെയും ദൈവകരങ്ങളില്‍സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കയാണ് ചെയ്തത്. ഭാര്യയുടെ ആഗ്രഹംപൂര്‍ത്തികരിക്കാനെന്നവെണ്ണം വല്ലപ്പോഴൊക്കെ കാമത്തിന്‍റെആഴത്തിലേയ്ക്കവളെ കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആരുംമനസ്സോടെയല്ല, ഒരു കടമപ്പോലെ ഒപ്പം ശയിക്കുന്നു. കത്തനാരുടെ മടങ്ങിപ്പോക്ക് പള്ളിയില്‍ പലരെയുംനിരാശരാക്കി. അത് സ്റ്റെല്ലയുടെ മനസ്സിനെദുര്‍ബലപ്പെടുത്തുക തന്നെ ചെയ്തു. ഭൂരിഭാഗമാളുകള്‍ക്കുംകത്തനാരോട് ഭക്തിയും സ്നേഹവുംമാത്രമെയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ ഇത്രപെട്ടെന്ന്മടക്കി വിളിച്ചതിന്‍റെ കാരണമറിയാന്‍ പലര്‍ക്കുംആഗ്രഹമുണ്ട്. വിശുദ്ധബലി കഴിയുമ്പോള്‍ പള്ളിയുടെപുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെതെരഞ്ഞെടുക്കുന്നുണ്ട്. ആ സമയം ഈ കാര്യംചോദിക്കണമെന്ന് ചാര്‍ളി തീരുമാനിച്ചു. കത്തനാര്‍ പ്രസംഗംഅവസാനിപ്പിക്കാറായപ്പോള്‍ പറഞ്ഞു. പ്രിയമുള്ളവരെഹേരോദാ രാജാവ് എന്നെ തടവിലാക്കിയില്ല. ഹേരോദ്യയുംമകളും ചേര്‍ന്ന് എന്‍റെ തലയും ആവശ്യപ്പെട്ടിട്ടില്ല. സീസ്സറിന്‍റെ ഉള്ളം വീണ്ടും പിടഞ്ഞു. വീണ്ടും ഹേരോദ്യകടന്നു വന്നിരിക്കുന്നു. ഇയാള്‍ ഹെലന്‍റെ പേര് വിളിച്ച്പറയുമോ? മനസ്സിന്‍റെ ധൈര്യം തന്നെ ചോര്‍ന്നുപോകുന്നു. എന്നെ ഉന്മൂലനാശം വരുത്തിയിട്ട് പോകാനുള്ള ശ്രമമാണോ? അവിടെ നീണ്ട ഒരു നിശ്ശബ്ദത പരന്നു. സീസ്സറിന്‍റെ മുഖത്ത്വിവിധ വികാരങ്ങള്‍, നിരാശയാണോ, ദുഃഖമാണോ, ഭയമാണോ ഒന്നും തിരിച്ചറിയാനാകുന്നില്ല. മനസ്സാകെഅസ്വസ്ഥമാകുന്നു. പള്ളിക്കുള്ളില്‍ തണുപ്പുണ്ടായിട്ടുംസീസ്സറിന്‍റെ നെറ്റി വിയര്‍ത്തു. കത്തനാരുടെ നോട്ടം മുഖത്ത്പതിക്കുമ്പോള്‍ വല്ലാത്തൊരു ഭയവും ഭീതിയുമാണ്അനുഭവപ്പെടുക. മുഖം താഴ്ത്തിയിരുന്നു. ഇയാടെ മുടിഞ്ഞപ്രസംഗം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍ മനഃസമാധാനത്തോടെഇരിക്കാമായിരുന്നു. കത്തനാര്‍ തുടര്‍ന്നു: എന്‍റെ ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ളആരും തന്നെ നിരാശപ്പെടരുത് ധൈര്യപ്പെടുവിന്‍ ഞാന്‍ഇവിടുന്ന് മടങ്ങിപ്പോയാലും എന്‍രെ ആത്മാവും മനസ്സുംനിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. നിങ്ങള്‍ വിശ്വസിക്കുക. മരുഭൂമിയിലും വരണ്ടനിലാവും ആനന്ദിക്കും. മരുഭൂമിയില്‍വെള്ളവും നിര്‍ജ്ജനപ്രദേശത്ത് തോടുകളും പൊട്ടിപുറപ്പെടും. വരണ്ട നിലങ്ങള്‍ നീരുറവകളാകും. മുടന്തന്‍ മാനിനെ പോലെചാടും. ഈവന്‍റെ നാവ് ഉല്ലസിച്ച് ഘോഷിക്കും. എല്ലാവരുംഎന്നോടൊപ്പം ആര്‍ത്തു വിളിക്കുക. ഹാലേലുയ്യാ കത്തനാര്‍ജോബിനെ വിളിച്ചിട്ട് പറഞ്ഞു. ‘ജോബും ഉച്ചത്തില്‍ഹാലേല്ലൂയാ വിളിക്കുക’ ജോബ് വാ തുറന്ന് പലവട്ടം മറ്റുള്ളവര്‍ക്കൊപ്പം ഹാലേലൂയ വിളിച്ചു. അത്’ഹാ..യില്‍തന്നെ അവസാനിച്ചു. ഹാലേലൂയ്യ വെച്ചാല്‍ദൈവത്തിനു സ്തുതി. കത്തനാരുടെ പ്രസംഗംഅവസാനിപ്പിച്ചത് സീസ്സറില്‍ പുതിയ ജീവനും ശക്തിയുംപകര്‍ന്നു. മനോവ്യഥകള്‍ എല്ലാം മാറി. ഈ മനുഷ്യരുടെമദ്ധ്യത്തില്‍ എനിക്ക് ശിക്ഷ നല്കുമെന്ന് കരുതിയെങ്കിലുംഅത് സംഭവിച്ചില്ല. പൂപോലെ വാടി മുഖം വികസിച്ചു. ഗായകസംഘത്തിന്‍റെ ഗാനത്തോടെ ആരാധനഅവസാനിച്ചു. ലിന്‍ഡയും ലൂയിസും ഇടയ്ക്കിടെ നോക്കിപുഞ്ചിരിക്കാന്‍ മറന്നില്ല. മറ്റുള്ളവര്‍ അവരുടെ പാട്ടില്‍ആസ്വദിച്ചിരിക്കുമ്പോള്‍ അവരുടെ പ്രണയ കണ്ണുകളില്‍പ്രണയം പാടുകയായിരുന്നു. അവരുടെ സൗന്ദര്യത്തില്‍ലയിച്ചിരുന്ന സമയം പലഭാഗത്തും പാട്ടിന്‍റെ ശ്രുതി തെറ്റിയത്അവന്‍ മനസ്സിലാക്കി. മനസ്സിനെ കടിഞ്ഞാണിട്ടുംനിയന്ത്രിച്ചു. പുറത്ത് സൂര്യപ്രഭയെ മഴവെള്ളം മുക്കിക്കൊന്ന്ശവപറമ്പിലേയ്ക്ക് ഒഴുക്കികൊണ്ടുപോയി. മഴക്ക്അകമ്പടിയായി ബാന്‍റ് മേളങ്ങള്‍ക്ക് പകരം കാറ്റുംകൊടുങ്കാറ്റും ആഞ്ഞടിച്ച് അന്തരീക്ഷത്തെശബ്ദമുഖരിതമാക്കി. മഴപെയ്യുമ്പോഴൊക്കെ കാറ്റ് വന്ന്അവരെ സ്നായിക്കാറുണ്ട്. അത്രമാത്രം സ്നേഹമാണ്കാറ്റിന് മഴയോടുള്ളത് കാറ്റും മഴയും പ്രണയം പങ്കിടുന്നസമയമാണത്. സൂര്യന്‍റെ ദുര്‍വിധിയില്‍ മേഘങ്ങള്‍കരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘങ്ങള്‍ഇടിമുഴക്കങ്ങളുണ്ടാക്കി പൊട്ടി കരയുന്നു. സൂര്യപ്രകാശത്തെമഴവെള്ളം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിക്കൊണ്ടിരുന്നു. കത്തനാര്‍എല്ലാവരോടുമായി അറിയിച്ചു. “ആരും എഴുന്നേറ്റ് പോകാതെ ഇന്ന് നടക്കുന്നതെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക. ദൈവകൃപ ലഭിച്ചവരെദൈവത്തെ അനുസരിച്ച് അവന്‍റെ നിമിഷങ്ങള്‍പാലിക്കുന്നവരെ പുതിയ വര്‍ഷത്തെ ഭാരവാഹികളായിതെരഞ്ഞെടുക്കുക. എല്ലാം വര്‍ഷവും അധികാരത്തിനായിഅണിപിടിക്കുന്നവരെയും ഞാന്‍ കണ്ടു. ജ്ഞാനിയായശലോമോന്‍ പറയുന്നു. ചത്ത ഈച്ച തൈലക്കാരന്‍റെതൈലം താറുമാറാക്കുന്നു. ജ്ഞാനമില്ലാത്തവര്‍ മനസ്സില്‍പങ്കുള്ളവര്‍, പരദൂഷണക്കാര്‍ ആത്മീയ അഭിഷേകംപ്രാപിക്കാത്തവര്‍ അധികാരങ്ങളില്‍ വന്നാല്‍ അത്പള്ളിയായാലും സഭയായാലും രാജ്യമായാലും അതിന്‍റെസൗരഭ്യം നഷ്ടപ്പെടുന്നു. ഈച്ച വീണ ചത്ത തൈലംപൂശുമ്പോള്‍ സുഗന്ധത്തിന് പകരം ദുര്‍ഗന്ധമാണ് വരുന്നത്. അതുപോലെ വിശുദ്ധിയില്ലാത്ത വികാരങ്ങളും ദുര്‍ഗ്ഗന്ധംവമിക്കുന്ന മോഹങ്ങളുമായി ആരും മണപ്പിക്കാന്‍ വരരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാക്കിലും പ്രവൃത്തിയിലുംസ്നേഹത്തിലും സുഗന്ധം പരത്തുന്നവരാകണം. മനസ്സില്‍വിദ്വോഷം വെച്ച് പുലര്‍ത്തുന്നവരും സ്നേഹമില്ലാത്തവരുംസഹപ്രവര്‍ത്തകരോട് മാപ്പര്‍ക്കാത്തവരും ഇതിലേയ്ക്ക്കടന്നുവരാന്‍ പാടില്ല.” എല്ലാവരും നിശ്ശബ്ദരായി ഇരുന്നുവെങ്കിലും സീസ്സര്‍കത്തനാരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നല്കിയില്ല. കത്തനാര്‍ പറയുന്ന സ്നേഹം ആത്മാവില്‍തന്നെവേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. ആസ്നേഹം രണ്ട് ശരീരമൊന്നാകുമ്പോഴും ഉണ്ടാകുന്നില്ലേ? പിന്നെ ജ്ഞാനം. കാശ് കൊടുത്ത് പുസ്തകം വാങ്ങിവായിക്കാത്ത ഇവിടിരിക്കുന്ന മണ്ടന്മാര്‍ക്ക് യേശുവിനെഅറിയാന്‍ വേദപുസ്തകം പോരായോ? കത്തനാര്‍ തന്‍റെതാടിരോമങ്ങളില്‍ തടവിയിരുന്നു. കത്തനാര്‍ഓരോരുത്തരുടെ മുഖത്തേക്കും മാറിമാറി നോക്കിയിട്ട്പറഞ്ഞു. “ആദ്യം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പേര്നിര്‍ദ്ദേശിക്കാം.” സീസ്സര്‍ എഴുന്നേറ്റ് റോബിന്‍റെ പേര് പറഞ്ഞു. അതിനെകൈസര്‍ പിന്‍താങ്ങി. മറ്റൊരു കൂട്ടര്‍ ചാര്‍ളിയുടെ പേര്നിര്‍ദ്ദേശിച്ചു. ഉടനടി ചാര്‍ളി എഴുന്നേറ്റ് അതില്‍നിന്ന്പിന്‍മാറി. റോബിനോട് മത്സരിച്ചാല്‍ തോല്‍ക്കുമെന്നറിയാം. കഴിഞ്ഞ അഞ്ച് വര്‍ഷം ആയാളായിരുന്നു വൈസ്പ്രസിഡന്‍റ്. വോട്ടെണ്ണല്‍ നടത്തിയാല്‍ സീസ്സറിന്‍റെഗ്രൂപ്പുകാരെ ജയിക്കൂ. അതിനുള്ള തയ്യാറെടുപ്പുകള്‍രാഷ്ട്രീക്കാരെപ്പോലെ ഓരോ വീട്ടിലും അവര്‍ നടത്തിയിട്ടുണ്ട്. അവരുടെ സല്‍ക്കാരം സ്വീകരിച്ചവര്‍ക്ക് അതനുസരിക്കാനേനിവൃത്തിയുള്ളൂ. ഒപ്പമിരുന്ന് മോന്തിയതല്ലേ. മറ്റൊന്ന്, ഈകൂട്ടര്‍ക്കൊപ്പം ഒരു പദവികളും വഹിക്കാന്‍ ചാര്‍ളിതയ്യാറല്ലായിരുന്നു.  സെക്രട്ടറിസ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കാന്‍ കത്തനാര്‍ആവശ്യപ്പെട്ടു. സീസ്സര്‍ കൈസറുടെ പേര് നിര്‍ദ്ദേശിച്ചു. മാര്‍ട്ടിന്‍ അതിനെ പിന്‍താങ്ങി. മറ്റാരും മത്സരത്തിന് മുന്നോട്ട്വന്നില്ല. ട്രഷററുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൈസര്‍ എഴുന്നേറ്റ് സീസ്സറുടെ പേര് നിര്‍ദേശിച്ചു. റോബന്‍പിന്‍കാങ്ങി. മറ്റാരും മത്സരിക്കാന്‍ മുന്നോട്ട് വന്നില്ല. സീസ്സര്‍എല്ലാം എഴുതിക്കൊണ്ടിരുന്നു. തുടര്‍ന്നുള്ള എല്ലാംപദവികളിലേക്കും യാതൊരു എതിര്‍പ്പും കൂടാതെസീസ്സര്‍-കൈസര്‍ ട്രൂപ്പിലുള്ളവര്‍ കടന്നുവന്നു. കത്തനാര്‍നിശ്ശബ്ദനായിരുന്നു. മനസ്സിലെ വിദ്വോഷം പുറത്ത് കാട്ടാതെപറഞ്ഞു: “ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഞാന്‍ ആദ്യമായികാണുകയാണ്. ഇത് മുന്‍കൂട്ടി തീരുമാനിച്ചതുപോലുണ്ട്. നിങ്ങളുടെ കൈയ്യില്‍ അങ്ങനെയൊരു ലിസ്റ്റ്ഉണ്ടായിരുന്നെങ്കില്‍ അതിങ്ങ് തന്നാല്‍ മതിയായിരുന്നു.” ചിലര്‍ ചിരിച്ചു, ചാര്‍ളി എഴുന്നേറ്റു പറഞ്ഞു: “എല്ലാവര്‍ഷവും ഇതുതന്നെയാണ് ഇവിടെ നടക്കുന്നത്” സീസ്സറും കൂട്ടരും കരിന്തേളിനെ വിദ്വോഷത്തോടെ നോക്കി. ചാര്‍ളി ഇറങ്ങി പുറത്തേക്ക് പോയി.  പ്രാര്‍ത്ഥനയോടെ ശേഷം കത്തനാര്‍ മറ്റുള്ളവര്‍ക്കൊപ്പംഭക്ഷണം കഴിക്കാനായി പുറത്തേക്ക് വന്നു. ഗ്ലോറിയയുംചാര്‍ളിയും മോളും കത്തനാര്‍ കഴിക്കുന്ന മേശയ്ക്കടുത്തായിഇരുന്നു. കത്തനാര്‍ ചോദിച്ചു.  “സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍ ഗ്ലോറിയായുടെ പേര് ആരുംപറഞ്ഞില്ലല്ലോ”. ഗ്ലോറിയ ചിരിച്ചിട്ട് പറഞ്ഞു, “അവര്‍ക്കാവശ്യം എന്നെയല്ലച്ചോ. അല്ലെങ്കിലും എനിക്കിതിലൊന്നും താത്പര്യമില്ല. കരോളിനെപ്പോലുള്ളവര്‍ തിലകം ചാര്‍ത്തി നില്ക്കുമ്പോള്‍ആത്മാഭിമാനമുള്ള ഒരു സ്ത്രീയും മുന്നോട്ടു വരില്ല.” അവിടെക്ക് മറ്റൊരു കുടുംബം കത്തനാരെ കാണാന്‍വന്നപ്പോള്‍ സംസാരം മുറിഞ്ഞു.കരോളിനെപ്പറ്റി കത്തനാരോട്ഒന്ന് പറയണമെന്നുണ്ടായിരുന്നു. അവളും സീസ്സറിന്‍റെഉള്ളംകൈയിലെ ആളാണ്. ദൈവത്തെ കബളിപ്പിക്കാന്‍അവളും ഭര്‍ത്താവ് കൈസറും ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മനടത്തുന്നുണ്ട്. ദൈവ സ്നേഹം എന്നാല്‍ അളവില്ലാത്തസ്നേഹമാണ്. കുറേ മാസങ്ങള്‍ കുഞ്ഞിനെയും കൂട്ടി അതില്‍പങ്കെടുത്തു. ആദ്യം കണ്ടത് വളരെ കരുതലുംവാത്സല്യവുമൊക്കെയായിരുന്നു. ആഴ്ചയില്‍ മൂന്നും നാലുംപ്രാവശ്യം വിളിച്ച് നാട്ടുകാരുടെയും പള്ളിയിലുള്ളവരുടെഅസൂയ നിറഞ്ഞ കുറ്റങ്ങള്‍ കുറെ പറയും. എല്ലാംമാസത്തിന്‍റെയും അവസാനത്തെ ആഴ്ചയാണ് കൂട്ടായ്മ. ദൂരെ നിന്നുള്ള പലരെയും ആ പ്രാര്‍ത്ഥനയിലേക്ക് വിളിച്ച്വരുത്തും. സല്‍ക്കരിക്കും. ചില മാസങ്ങളില്‍ സീസ്സറിന്‍റെവീട്ടിലും പ്രാര്‍ത്ഥന നടത്തും. മറ്റുള്ളവരുടെ പ്രീതിസമ്പാദിച്ചെടുക്കാന്‍ കരോളിന് ഒരു പ്രത്യേക കഴിവുണ്ട്. ഒരിക്കല്‍ ചാര്‍ളി പറഞ്ഞു. “ഇവര്‍ വിവാഹത്തിനു ശേഷംഇങ്ങനെയെങ്കില്‍ വിവാഹത്തിന് മുന്‍പ്എന്തായിരുന്നിരിക്കും.” അത്ര കാര്യമാക്കിയില്ല. ചിലര്‍കൂടുതല്‍ സംസാരിക്കും, മറ്റ് ചിലര്‍ കുറച്ച് സംസാരിക്കും. മകള്‍രോഗിയായതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍പോയത്. നീണ്ട മാസത്തെ പ്രാര്‍ത്ഥനയും മറ്റും കണ്ടപ്പോള്‍ ഒരുകാര്യം മനസ്സിലായി. ബാഹ്യമായി സ്നേഹം പ്രകടിപ്പിക്കുന്നപലര്‍ക്കും ആന്തരികസ്നേഹമില്ലെന്ന്, ഈ പ്രാര്‍ത്ഥനയ്ക്കുപിന്നില്‍ എന്തെല്ലാം സ്വാര്‍ത്ഥതയാണുള്ളത്. മറ്റുള്ളവരെവിളിച്ച് വരുത്തി പാടുക, പ്രാര്‍ത്ഥിക്കുക, അതിഥിസല്‍ക്കാരങ്ങള്‍ നല്കുക. എല്ലാവരും പോയി കഴിയുമ്പോള്‍പള്ളിയിലുള്ള ചിലര്‍ക്കൊപ്പമിരുന്ന് മദ്യം കഴിക്കുക. അതിന്‍റെ പിന്നിലെ രഹസ്യം കൂടുതല്‍ ടിക്കറ്റുകള്‍പള്ളിയിലുള്ളവര്‍ എടുക്കണം. പള്ളിയില്‍ തെരെഞ്ഞടുപ്പുകള്‍വരുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും ഓരോരോ പദവികള്‍വേണം. അതിന് എതിര് നില്ക്കരുത്. അതിനായിസീസ്സറിന്‍റെ പ്രീതി അവള്‍ നേടിയെടുത്തു. ഇടവകയെവിജയകരമായി മുന്നോട്ട് നയിക്കുന്നതില്‍ ഞങ്ങളുടെ പങ്ക്വലുതെന്ന് സീസ്സറിനെ പോലെ കരോളും പറയും. അവര്‍ക്കെതിരെ ആരെങ്കിലും സംസ്സാരിക്കാന്‍ അവരൊക്കെഅപകടകാരികളായി മുദ്ര കുത്തും. മകള്‍ക്ക്സുഖമില്ലാത്തതിനാല്‍ രണ്ട് മാസം പ്രാര്‍ത്ഥനയ്ക്ക് പോയില്ല. രണ്ട് മാസത്തിന് മുന്‍പ് ഫോണില്‍ ധാരാളം സംസാരിച്ചവര്‍പ്രാര്‍ത്ഥനക്ക് ചെല്ലാതെയായപ്പോള്‍ ഫോണ്‍ വിളിയും നിര്‍ത്തി. അത് അവളെ സൂക്ഷ്മായി പഠിക്കാന്‍ ദൈവം തന്നെഒരവസരമായിരുന്നു. സ്വയം നല്ലവരാകാന്‍ കോഴിക്കാലുംതിന്ന് പ്രശംസിക്കാന്‍, പ്രാര്‍ത്ഥനയെന്നെപേരില്‍ദൈവസ്നേഹത്തെ ഊതി വീര്‍പ്പിക്കുന്നു! തിങ്കളാഴ്ച രാവിലെ കത്തനാരെ കാണാന്‍ ലിന്‍ഡയുംലൂയിസും കാറിലെത്തി. അവരെ കണ്ട മാത്രയില്‍കത്തനാരുടെയുള്ളില്‍ ഒരങ്കലാപ്പ്. ഇവര്‍ എന്താണ്തിടുക്കത്തില്‍ വരുന്നത്. ഇവരുടെ ബന്ധം സീസ്സര്‍അറിഞ്ഞോ
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more