1 GBP = 127.77
breaking news

headlines

show more

latest updates

show more

Kerala

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ ചികിത്സയിലിരിക്കെ മരിച്ചു . അപകടത്തിൽ 60% ത്തോളം പൊള്ളലേറ്റ ഉണ്ണികൃഷ്ണൻ തീവ്രചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം 30 ശതമാനത്തിൽ ഏറെ പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസൻസി സതീശന്റെ മരണം

മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ നേതാക്കൾ. ലീഗ് പിന്തുണ വി.ഡി സതീശനാണെന്ന വാർത്തയെ തുടർന്നാണ് നീക്കം. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കുന്നത് അനുകൂല ഘടകമായും എന്ന കണക്കുകൂട്ടലിലാണ് നീക്കം. ലീഗ് സംസ്ഥാന കമ്മിറ്റിയിൽ സതീശന് അനുകൂലമായി നടന്ന ചർച്ചയിലാണ് കോൺഗ്രസിൽ അമർഷം രൂപപ്പെട്ടത്. ലീഗ് കോൺഗ്രസിൻ്റെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിലാണ് അമർഷം. ലീഗിൻ്റെ നിലപാട് മുന്നണി മര്യാദയ്ക്ക് ചേർന്നതല്ലെന്നും വിമർശനം. UDF ഭരണം വന്നാൽ ലീഗ് തീരുമാനം എടുക്കമെന്ന രാഷ്‌ട്രീയ എതിരാളികളുടെ ആക്ഷേപം ശരിവെക്കുന്ന

ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണ് കോർപ്പറേഷനെന്ന് മേയർ; പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം കുടിവെള്ള വിഷയം കൗൺസിലിൽ ഉന്നയിച്ച് എൽഡിഎഫും യുഡിഎഫും. കുടിവെള്ള പ്രശ്നത്തിന്റെ ഉത്തരവാദിത്വം കൗൺസിലിന് എന്ന് എൽഡിഎഫ് ആരോപിച്ചു. കൗൺസിലിനൊപ്പം വാട്ടർ അതോറിറ്റിക്കും സർക്കാരിനും ഉത്തരവാദിത്വം ഉണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. കുടിവെള്ള പ്രശ്നത്തിൽ കോർപ്പറേഷൻ ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണെന്ന് മേയർ വി വി രാജേഷ് മറുപടി നൽകി. വാട്ടർ അതോറിറ്റി കാര്യക്ഷമമായി ഇടപെടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു തുടർന്ന് കൗൺസിലിൽ പ്രതിപക്ഷ ബഹളം ഉയർന്നു. എൽഡിഎഫ്
show more

India

രാഘവ് ഛദ്ദയും ഹര്‍ഭജന്‍ സിങും ഉള്‍പ്പെടെ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക്; ഇത് ഓപ്പറേഷന്‍ താമരയെന്ന് എഎപി

ആംആദ്മി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായി പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍ എന്നിവരാണ് ആംആദ്മി പാര്‍ട്ടി വിട്ടെന്ന് പ്രഖ്യാപിച്ചത്. ഹര്‍ഭജന്‍ സിങ്, സ്വാതി മാലിവാള്‍, രാജേന്ദ്രഗുപ്ത, വിക്രംജിത് സാഹ്നി എന്നിവരും പാര്‍ട്ടി വിടുമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് ഏഴ് പേരും രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി. ഡല്‍ഹിയില്‍ അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചുകൊണ്ടാണ്

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ; സുരക്ഷിത പാതയൊരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ. സുരക്ഷിത പാത ഒരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും. 14 ഇന്ത്യന്‍ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളെ രാജ്യത്ത് എത്തിക്കാന്‍ ആണ് ഇന്ത്യയുടെ ശ്രമം. ആഗോള സാമ്പത്തിക പാതയായ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി വ്യാപാര കപ്പലുകളുടെ ഗതിയെ തന്നെ ബാധിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിത പാത ഒരുക്കാന്‍ ആവിശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയാണ് ഇന്ത്യ. ഹോര്‍മുസിലെ മറ്റ് വിദേശ കപ്പലുകളില്‍ ഉള്ള ഇന്ത്യന്‍ നാവികരുടെ സുരക്ഷ സംബന്ധിച്ച
show more

UK NEWS

ചാൾസ് രാജാവിന്റെ യുഎസ് ഔദ്യോഗിക സന്ദർശനത്തിന് തുടക്കമായി; സന്ദർശനം കനത്ത സുരക്ഷയിൽ

ലണ്ടൻ: യുഎസിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലാണ് ചാൾസ് രാജാവും കാമില രാജ്ഞിയും. 2007-ൽ എലിസബത്ത് രാജ്ഞിയുടെ സന്ദർശനത്തിനു ശേഷമുള്ള ആദ്യ രാജകുടുംബത്തിന്റെ ഔദ്യോഗിക സന്ദർശനമാണിത്. ഇന്നലെ മേരിലാൻഡിലെ ആൻഡ്രൂസ് സൈനിക വ്യോമതാവളത്തിൽ എത്തിയ അവരെ വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സ്വാഗതം ചെയ്തു.ശനിയാഴ്ച പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന വെടിവയ്പ്പ് സംഭവത്തെത്തുടർന്ന് സുരക്ഷ വളരെ കർശനമാണ്. ചൊവ്വാഴ്ച ചാൾസ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

ഇംഗ്ലീഷ് ചാനൽ മുറിച്ചുകടക്കുന്നതിനിടെ ബോട്ട് തകരാറിലായി; നൂറിലധികം അനധികൃത കുടിയേറ്റക്കാരെ ഫ്രഞ്ച് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.

ലണ്ടൻ: ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബോട്ട് തകരാറിലായതിനെ തുടർന്ന്, അതിൽ സഞ്ചരിച്ചിരുന്ന 106 പേരെ ഫ്രഞ്ച് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് ബോട്ട് അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഫ്രഞ്ച് അധികൃതർ, ഞായറാഴ്ച പുലർച്ചെയോടെ അനധികൃത കുടിയേറ്റക്കാരെ രക്ഷാ കപ്പലിൽ കയറ്റി കാലൈസിലേക്ക് കൊണ്ടുപോയി. അതേസമയം വിമെറിയക്സ് പ്രദേശത്ത് ബോട്ടിൽ കയറുന്നതിനിടെ അപകടത്തിൽപ്പെട്ട ഏഴ് പേരെ ഫ്രഞ്ച് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. ബോധം നഷ്ടപ്പെട്ട ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരെ പിന്നീട് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക്

ഇംഗ്ലണ്ടിലെ പകുതിയിലധികം സ്‌കൂൾ കെട്ടിടങ്ങളും പ്രവർത്തന യോഗ്യമല്ലെന്ന് റിപ്പോർട്ട്

ലണ്ടൻ: ഇംഗ്ലണ്ടിലെ പകുതി സ്കൂളുകളും ചോർച്ച, പൂപ്പൽ, തകരാറുള്ള ടോയ്‌ലറ്റുകൾ എന്നിവ കാരണം പ്രവർത്തനത്തിന് അനുയോജ്യമല്ലെന്ന് റിപ്പോർട്ട്. നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സിന്റെ (NAHT) പുതിയ സർവേ പ്രകാരം, ചോർച്ച, ഈർപ്പം, പൂപ്പൽ, ആസ്ബറ്റോസ്, പഴകിയ ബോയിലറുകൾ, തകരാറുള്ള ഫയർ വാതിലുകൾ എന്നിവ കാരണം സ്‌കൂളിന്റെ ചില ഭാഗങ്ങൾ ഉപയോഗശൂന്യമാണെന്ന് പകുതി പ്രധാനാധ്യാപകരും പറയുന്നു. തങ്ങളുടെ സ്‌കൂളുകൾ ദുരിതത്തിലാണെന്ന് പറയുന്നവർ 73% പേരാണ്, അടച്ചിട്ടിരിക്കുന്ന ടോയ്‌ലറ്റ് ബ്ലോക്കുകൾ അല്ലെങ്കിൽ ആവശ്യത്തിന് അനുയോജ്യമല്ലാത്തവയോയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന പോരായ്മ
show more

World

ഹുർമുസ് കടലിടുക്ക് തുറക്കാൻ അടിയന്തര ഇടപെടലുമായി ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: ഗൾഫ് മേഖലയിലെ യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന ഹുർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ. കടലിടുക്കിലെ ഉപരോധം ആഗോള ഊർജ്ജ സുരക്ഷയെയും ഭക്ഷണലഭ്യതയെയും വ്യാപാരത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും ഇതിൻ്റെ പ്രത്യാഘാതം ലോകം മുഴുവൻ അനുഭവിക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. തിങ്കളാഴ്ച യു.എൻ രക്ഷാസമിതിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. സമുദ്രപാതകൾ വഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം സാമ്പത്തികവും മാനുഷികവുമായ അനിവാര്യതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കപ്പലുകളിൽ നിന്ന് പ്രത്യേക ടോൾ ഈടാക്കാതെയും യാതൊരുവിധ വിവേചനമില്ലാതെയും

രണ്ടാംഘട്ട ചർച്ചയും അനിശ്ചിതത്വത്തിൽ; ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്

വാഷിങ്ങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെ ആഗോള എണ്ണവിപണിയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന ചർച്ചകൾ ഫലപ്രദമാകാതെ പിരിഞ്ഞതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില രണ്ട് ശതമാനത്തിലധികം വർധിച്ചു. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 107.35 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവിലയിൽ 47 ശതമാനത്തിന്റെ വർധനവാണ് ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിൽ ഇസ്‌ലാമാബാദിൽ നടന്ന രണ്ടാംഘട്ട ചർച്ചയും അനിശ്ചിതത്വത്തിലായതാണ്

ലക്ഷ്യംവെച്ചത് ട്രംപിനെയല്ല ; വൈറ്റ് ഹൗസ് വെടിവെപ്പ് പ്രതിയുടെ ​സന്ദേശം പുറത്ത്

വാഷിങ്ടൺ: ഹിൽട്ടൺ ഹോട്ടലിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക സംഘടന ഒരുക്കിയ അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിൽ അറസ്റ്റിലായ പ്രതി 31കാരൻ കോൾ തോമസ് അലൻ, ആക്രമണത്തിന് മുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശം പുറത്ത്. അതിൽ ‘ബാലപീഡകൻ, ബലാത്സംഗം, രാജ്യദ്രോഹി’ എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നു. ‘ഒരു ബാലപീഡകന്റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ എന്റെ കൈകൾ പങ്കാളിയാക്കാൻ ഞാൻ ഇനി ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു കുറിപ്പ്’. ഏതെ​​ങ്കിലും ഉദ്യോഗസ്ഥന്റെയോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയോ ​പേരെടുത്ത് പറയാതെയാണ് സന്ദേശം.  അതേസമയം, ട്രംപിന്റെ
show more

Associations

യുകെയിൽ വിവിധ റീജിയണുകളിൽ പുതിയ ലൈവ് ബാൻഡുകൾ രൂപീകരിക്കാൻ പി വി എൻ എൻ്റർടെയിൻമെൻ്റ് രാജ്യവ്യാപകമായി ഗായകർക്കും, വാദ്യോപകരണങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്കുമായി ടാലൻ്റ് സെർച്ച് സംഘടിപ്പിക്കുന്നു……

യുകെയിലെ പ്രമുഖ ഇന്ത്യൻ ലൈവ് ബാൻഡുകളെ കണ്ടെത്താൻ രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചിരിക്കുന്നത് പി വി എൻ എൻ്റർടെയിൻമെൻ്റ് എന്ന സ്ഥാപനമാണ്. യുകെയിലുടനീളം നാല് പ്രമുഖ പ്രാദേശിക ഇന്ത്യൻ ലൈവ് ബാൻഡുകളാണ്  രൂപീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായ ടാലന്റ് സെർച്ച് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. നോർത്ത് വെസ്റ്റ് (North West), നോർത്ത് ഈസ്റ്റ് (North East), മിഡ്‌ലാൻഡ്സ് (Midlands), സൗത്ത് (South) മേഖലകളെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഗായകരെയും വാദ്യകലാകാരന്മാരെയും ഇപ്പോൾ ഓഡിഷനുകൾക്ക് ക്ഷണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിജിറ്റൽ സമർപ്പണത്തിലൂടെയാണ് ആരംഭിക്കുന്നത്. ഷോർട്ട്‌ലിസ്റ്റ്

ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്- ഹെഡിങ്ങ്ടൺ)ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 25 ശനിയാഴ്ച നടത്തപെട്ടു

ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്- ഹെഡിങ്ങ്ടൺ) ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 25 ശനിയാഴ്ച നടത്തപെട്ടു. കുട്ടികളുടെ യും മതിർന്നവരുടെയും വ്യത്യസ്തമായ കലാപരിപാടികൾ കൊണ്ടു മികവുറ്റ അനുഭവം ആയി. ഈ കഴിഞ്ഞ ക്രിസ്തുമസസ് ന്യൂഇയർ ആഘോഷങ്ങൾക്കുശേഷം ശ്രീ വർഗീസ് ചെറിയാൻ്റെ നേതൃത്വത്തിൽ പുതിയ 2026-27 വർഷത്തേക്കുള്ള കമ്മറ്റി നിലവിൽ വരികയും  ശ്രീ സിബി കുര്യാക്കോസ് പേട്രനായും, ശ്രീമതി അശ്വതി ശ്രീകുമാർ സെക്രട്ടറി ആയും , ശ്രീ നെമ്പു തോമസ് ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് മാർ ശ്രീ തോമസ്

ഫെസ്റ്റീവ് ഹാർമണി’, ശിങ്കാരി മേളം, റാംപ് വാക്ക്, കലാ നിശ; സർഗ്ഗം സ്റ്റീവനേജ് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം വർണ്ണാഭമായി.

അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാംസ്കാരിക-സാമൂഹ്യ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ ബാൺവെൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വർണ്ണാഭവും, സ്നേഹദൂതുമായി. സർഗ്ഗം സ്റ്റീവനേജിന്റെ നവ സാരഥികൾ തങ്ങളുടെ പ്രഥമ ആഘോഷം സംഘാടക മികവുകൊണ്ടും, അവതരണ കലാ വൈഭവം കൊണ്ടും ശ്രദ്ധേയമാക്കി. അടുത്തിടെ നിര്യാതനായ പ്രിയ സർഗ്ഗം മെംബർ ജേക്കബ് ജോർജ്ജിന്റെ അനുസ്മരണത്തോടെയും, ലോകസമാധാനത്തിനായി നടത്തിയ മൗന പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിലേക്ക്, പ്രസിഡണ്ട് മേഴ്സി മാത്യു ഏവർക്കും ഹൃദ്യമായ
show more

Spiritual

സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി

ആഷ്‌ലി കുര്യൻ (പി.ആർ.ഒ) സ്റ്റോക്ക് ഓൺ ട്രെന്റ്: മലങ്കര സിറിയൻ ഓർത്തഡോക്സ് യു.കെ. കൗൺസിലിന് (MSOC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോൾ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്. വളർച്ചയുടെ പുതിയ പടവുകൾ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ
show more

uukma

“യുക്മ കേരളപൂരം  വള്ളംകളി – 2026”ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം…….

കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ (യൂണിയന്‍ ഓഫ്‌ യു കെ മലയാളി അസോസിയേഷന്‍സ്‌)  ജനകീയ പങ്കാളിത്തത്തോടെ ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്‌സ് തടാകത്തിൽ സംഘടിപ്പിക്കുന്ന 8-ാമത്  “കേരളാ പൂരം 2026” നോട്‌ അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ 27/04/2026, തിങ്കളാഴ്ച മുതല്‍  സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി മെയ് 24 ഞായറാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ

പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണം: 2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്നണികളോട് ആവശ്യപ്പെട്ട് യുക്‌മ…..  

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ യുക്‌മ (യൂണിയന്‍ ഓഫ് യു.കെ  മലയാളി അസോസിയേഷന്‍സ്) 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്ക് പ്രവാസി ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചു. യുകെയിലെ 155 മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്‌മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്‍.ആര്‍.ഐകളും ഒ.സി.ഐ സ്റ്റാറ്റസ്
show more

uukma region

യോർക്ക് ഷെയർ & ഹംബർ റീജിയൺ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം സൂപ്പർ ഡൂപ്പർ ഹിറ്റ്.

യുക്മ യോർക്ക് ഷെയർ & ഹംബർ റീജിയണിലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം ഗ്രിംസബിക്ക് സമീപമുള്ള സൗത്ത് കില്ലിംഗ് ഹോം കമ്മ്യൂണിറ്റി ഹാളിൽ ശനിയാഴ്ച മാർച്ച് 21ന് നടന്നു. രാവിലെ ഒൻപതരയ്ക്ക് ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രസിഡൻ്റ് അമ്പിളീ എസ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.യുക്‌മ നാഷ്ണൽ പ്രസിഡൻ്റ് അഡ്വ എബി സെബാസ്റ്റ്യൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ അടുത്ത തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന റീജിയൻ്റെ എല്ലാ ശ്രമങ്ങളും അഭിനന്ദനാർഹമാണന്ന് പറഞ്ഞു. റീജിയൻ്റെ പതിനാറ് അസോസിയേഷനുകളിൽ നിന്ന് നൂറോളം യുവജനങ്ങൾ പങ്കെടുത്ത

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ വാർഷിക പ്രോഗ്രാം കലണ്ടർ പ്രഖ്യാപിച്ചു; നഴ്സസ് ദിനാഘോഷം, വള്ളംകളി, കായികമേള, കലാമേള, ഉൾപ്പെടെ നിരവധി പരിപാടികൾ

ബെഡ്ഫോർഡ്: യുണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷൻസ് (യുക്മ) ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026–2027 കാലയളവിൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളുടെ വാർഷിക കലണ്ടർ പ്രഖ്യാപിച്ചു. റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പരിപാടികളുടെ തീയതികളും വേദികളും തീരുമാനിച്ചത്.പ്രസിഡണ്ട് ജോബിൻ ജോർജ്ജ് വിളിച്ചു ചേർത്ത യോഗത്തിൽ യുക്മ ദേശീയ സമിതി ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, നാഷണൽ എക്സിക്യൂട്ടീവ് അംഗം ജെയ്‌സൺ ചാക്കോച്ചൻ, റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……

മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
show more

Featured News

കിളിമഞ്ചാരോ കീഴടക്കി യുകെ മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ, ഒപ്പം റിനീഷും മാക്സിയും; ഇനിയും വലിയ ലക്ഷ്യങ്ങള്‍

ഏറെ ദുർഘടമായ കിളിമഞ്ചാരോ പർവതം കീഴടക്കി യുകെ മലയാളികളുടെയാകെ അഭിമാനമായി മാറിയിരിക്കുകയാണ് വെയ്ൽസിൽ നിന്നുള്ള മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ. ഇന്റേൺഷിപ്പിന്റെ ഭാഗമായി ടാൻസാനിയയിലെത്തിയ പൂജ രണ്ടാഴ്ച്ച അവധിയുണ്ടായതിനെത്തുടർന്നാണ് കിളിഞ്ചാരോ ലക്ഷ്യമിട്ടത്. യുകെയിലെ വെയ്ൽസിൽ നിന്നുള്ള നൃത്താധ്യാപികയായ ജിഷയുടെയും മധു മോഹന്റെയും മകളാണ് പൂജ മധുമോഹൻ. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന മാക്സിയും ടാൻസാനിയയിൽ ജോലി ചെയ്യുന്ന റിനീഷുമാണ് സംഘത്തിലെ മറ്റു രണ്ടുപേർ. 5895 മീറ്റർ ഉയരം, ആഫ്രിക്കയുടെ മുകളിൽ അഭിമാനമായി നിലകൊള്ളുന്ന മൗണ്ട് കിളിമഞ്ചാരോ ഇക്കഴിഞ്ഞ
show more

Most Read

ചാൾസ് രാജാവിന്റെ യുഎസ് ഔദ്യോഗിക സന്ദർശനത്തിന് തുടക്കമായി; സന്ദർശനം കനത്ത സുരക്ഷയിൽ

ലണ്ടൻ: യുഎസിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലാണ് ചാൾസ് രാജാവും കാമില രാജ്ഞിയും. 2007-ൽ എലിസബത്ത് രാജ്ഞിയുടെ സന്ദർശനത്തിനു ശേഷമുള്ള ആദ്യ രാജകുടുംബത്തിന്റെ ഔദ്യോഗിക സന്ദർശനമാണിത്. ഇന്നലെ മേരിലാൻഡിലെ ആൻഡ്രൂസ് സൈനിക വ്യോമതാവളത്തിൽ എത്തിയ അവരെ വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സ്വാഗതം ചെയ്തു.ശനിയാഴ്ച പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന വെടിവയ്പ്പ് സംഭവത്തെത്തുടർന്ന് സുരക്ഷ വളരെ കർശനമാണ്. ചൊവ്വാഴ്ച ചാൾസ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും
show more

Obituary

show more

Wishes

ഇസ്രായേൽ പതാകയിൽ സ്വസ്തിക ചിഹ്നം വരച്ച് പോളിഷ് എം.പിയുടെ പ്രതിഷേധം; നടപടിയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ എംബസി

പോളണ്ട് പാർലമെന്റിൽ അത്യന്തം നാടകീയവും വിവാദപരവുമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തീവ്ര വലതുപക്ഷ പാർട്ടിയായ ‘കോൺഫെഡറേഷൻ’ അംഗം കോൺറാഡ് ബെർകോവിച്ച് ഇസ്രായേൽ പതാകയെ അപമാനിച്ചുകൊണ്ട് രംഗത്തെത്തി. ഇസ്രായേൽ പതാകയുടെ മധ്യത്തിലുള്ള ‘സ്റ്റാർ ഓഫ് ഡേവിഡിന്’ പകരം നാസി ചിഹ്നമായ സ്വസ്തിക വരച്ച പേപ്പർ പതാകയാണ് അദ്ദേഹം സഭയിൽ ഉയർത്തിക്കാട്ടിയത്. മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ നടത്തുന്നത് ‘അസാധാരണമായ ക്രൂരതയുടെ വംശഹത്യയാണെന്ന്’ ആരോപിച്ച അദ്ദേഹം, നിലവിലെ ഇസ്രായേലിനെ നാസി ജർമ്മനിയുടെ തേർഡ് റീച്ചിനോടാണ് ഉപമിച്ചത്. ഇസ്രായേൽ സൈന്യം തെക്കൻ
show more

Editorial

ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍

എഡിറ്റോറിയൽ ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി വന്നെത്തി… ലോകമാസകലം യുദ്ധത്തിന്റെ അശാന്തി പടരുമ്പോൾഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം നൽകിയ വ്യക്തികൾക്കൊക്കെ ആ മഹത്തായ സന്ദേശം ആശംസിക്കുകയും ചെയ്തിട്ടുണ്ട് – നിങ്ങൾക്ക് സമാധാനം!! അസമാധാനത്തിന്റെ ശക്തികളെ തിരിച്ചറിയാനും ശാന്തിയുടെ ദൂതരാവാനും ഓരോ ഉയിർപ്പുതിരുന്നാളുകളും നമ്മോട് ആവശ്യപ്പെടുന്നു. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രങ്ങളുടെയോ അതിരുകളിൽ ഒതുക്കി നിർത്തപ്പെടേണ്ട ഒന്നല്ല ഈസ്റ്ററിന്റെ സന്ദേശം. അസത്യത്തിൽ സത്യത്തിന്റെയും, ഇരുളിൽ പ്രകാശത്തിന്റെയും ദൂതരാകാനുള്ള ഉൾവിളി നമ്മുടെ കാതുകളിൽ
show more

Health

ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്നും ആശുപത്രികള്‍ കൂടുതല്‍ കാശ് ഈടാക്കുമോ? യാഥാര്‍ഥ്യം പരിശോധിക്കാം

ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആശുപത്രികള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നത് അല്‍പം കുഴപ്പിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാം. സാധാരണയായി മൂന്ന് തരത്തിലുള്ള നിരക്കുകളാണ് ഒരു ആശുപത്രിയില്‍ ഉണ്ടാകാറുള്ളത്. ലിസ്റ്റ് പ്രൈസ് ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഒരു ഉല്‍പന്നത്തിന്റെ പാക്കറ്റില്‍ കാണുന്ന എംആര്‍പി പോലെയാണിതെങ്കിലും, തുക എല്ലാവരും നല്‍കേണ്ടി വരാറില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള വിലപേശലിനും കരാറുകള്‍ക്കുമായി ആശുപത്രികള്‍ തയ്യാറാക്കുന്ന അടിസ്ഥാന വിലയാണിത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രത്യേക കരാറില്ലാത്ത ആശുപത്രികളില്‍ ചികിത്സ
show more

Paachakam

show more

Literature

മാലാഖകൾ ഇനിയും ജനിക്കട്ടെ

എനിക്ക് ഓർമ്മ വച്ചത് മുതൽ സ്കൂൾ അവധികൾക്ക് പനിപിടിച്ചു ആശുപത്രിയിൽ അഡ്മിറ്റാകാറുണ്ടായിരുന്നു. ഒരുവിധം എല്ലാവർഷവും ഞാൻ ഈ കലാപരിപാടി ആവർത്തിച്ചിട്ടുണ്ട്. വിറച്ചുതുള്ളിച്ച പനി വിട്ടുമാറുമ്പോൾ എന്റെ കണ്ണിൽ കാണുന്നത് വെള്ളയുടുപ്പിട്ട മാലാഖമാരെ പോലിരിക്കുന്ന നേഴ്സ് ചേച്ചിമാരെയാണ്. അവരെന്നെ മരുന്ന് കഴിപ്പിക്കുന്നതും ഇടക്കിടക്ക് പനിയുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതും എനിക്ക് വല്യേ ഇഷ്ടായിരുന്നു. ആ ചേച്ചിമാരെ കണ്ടാണ് വലുതാകുമ്പോൾ അവരെപോലെ ഒരു നേഴ്സ് ആകണം എന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ടതു  പതാംക്ലാസിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ഇഷ്ടം
show more

Movies

സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും

സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവും സംവിധായകനും അടക്കമുള്ള ആളുകളുമായി ചർച്ച നടത്തുമെന്ന് കളക്ഷൻ പരിശോധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ. സംവിധായകനും തിരക്കഥാകൃത്തും ചതിച്ചു എന്നും ഏഴു കോടി രൂപ സിനിമയിലൂടെ നഷ്ടം സംഭവിച്ചു എന്നുമുള്ള നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇടപെടൽ. ആകെ നിർമ്മിച്ച മൂന്ന് സിനിമകളിൽ അവസാനത്തെ രണ്ടെണ്ണം തനിക്ക് ഭീമമായ നഷ്ടം വരുത്തിയെന്നും, സുമതി വളവ് എന്ന ചിത്രത്തിന്റെ പേരിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും,
show more

Sports

ലോകകപ്പിൽ ഇറാന് പകരം ഇറ്റലി; അ​ന്ത​സ്സി​ല്ലാ​ത്ത പ​ണി​ക്ക് ത​ങ്ങ​ളി​ല്ലെ​ന്ന് ഇ​റ്റാ​ലി​

മി​ലാ​ൻ: ജൂ​ണി​ൽ പ​ന്തു​രു​ളു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​റാ​നു പ​ക​രം ഇ​റ്റ​ലി​യെ ക​ളി​പ്പി​ക്കു​ക​യെ​ന്ന ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ നീ​ക്ക​ങ്ങ​ളെ ത​ള്ളി ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ. ലോ​ക​ക​പ്പി​ലേ​ക്ക് ക​ളി​ച്ച് യോ​ഗ്യ​ത നേ​ടാ​തെ പോ​യ ഇ​റ്റ​ലി​യെ, ഇ​റാ​നു​പ​ക​രം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ലെ വി​ശ്വ​സ്ത​ർ ന​ൽ​കി​യ ഉ​പ​ദേ​ശം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന്റെ പ്ര​ത്യേ​ക ദൂ​ത​നാ​യ പൗ​ലോ സാം​പോ​ളി​യാ​ണ് ട്രം​പി​നും ഫി​ഫ​ക്കും ഇ​റ്റ​ലി​യെ ക​ളി​പ്പി​ക്കു​ക​യെ​ന്ന ഉ​പ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം, ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സാം​പോ​ളി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ വാ​ർ​ത്ത​ക്കു പി​ന്നാ​ലെ​യാ​ണ് അ​ന്ത​സ്സി​ല്ലാ​ത്ത
show more

Kala And Sahithyam

പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.

തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി.,  മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ  അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ
show more

Classifieds

ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി
show more

Law

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ്
show more