1 GBP = 129.63
breaking news

അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റും ഫുഡ് ഫെസ്റ്റിവലും പോര്‍ട്‌സ്‌മൌത്തില്‍….

അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റും ഫുഡ് ഫെസ്റ്റിവലും പോര്‍ട്‌സ്‌മൌത്തില്‍….

മലയാളി അസോസിയഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്തുo ( MAP) കേരളാ ക്രിക്കറ്റ് ക്ലബ് പോര്‍ട്‌സ്‌മൌത്തുo (KCCP) സംയുക്തമായി നടത്തുന്ന ഏഴാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇത്തവണയും ഫാര്‍ലിംഗ്ടന്‍ ക്രിക്കറ്റ് ഗ്രൗണ്ട് പോര്‍ട്‌സ്‌മൌത്തില്‍ വച്ച് ജൂലൈ 9 നു നടത്തുന്നതാണ് . ഇംഗ്ലണ്ടിലങ്ങോളമിങ്ങോളമുള്ള പ്രശസ്തമായ നിരവധി ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് 500 പൗണ്ട് ഒന്നാം സമ്മാനമായും 250 പൗണ്ട് രണ്ടാം സമ്മാനമായും നല്‍കുന്നതാണ് . പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂണ്‍ 15നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്കാവും അവസരം ലഭിക്കുക.

ക്രിക്കറ്റ് ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടത്തി വരുന്ന പോര്‍ട്‌സ്‌മൌത്ത് മലയാളി ഫുഡ് ഫെസ്റ്റിവലും അന്നേ ദിവസം തന്നെ നടത്തുന്നതാണ് . കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പോര്‍ട്‌സ്‌മൌത്തിലേക്ക് കുടിയേറിയ മലയാളികള്‍ക്ക് കേരളത്തിന്റെ തനതായ ഭക്ഷണ രുചികള്‍ കുടുംബ സമേതം ആസ്വദിക്കാന്‍ വേണ്ടി പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കുനതാണ് . ക്രിക്കറ്റ് ടൂര്ണമെന്റിലേക്കും ഫുഡ് ഫെസ്റ്റിവലിലേക്കും യുകെയിലെ എല്ലാ മലയാളികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രഷനും ബന്ധപ്പെടെണ്ട നമ്പര്‍:
ബൈജു കുര്യന്‍ -07815313185 ,
ബൈജു മാണി -07897821258 ,
ആനന്ദവിലാസ് – 0788601086,
അന്നീസ് – 07872315592

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more