1 GBP = 129.36
breaking news

യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ടിക്കറ്റ്; ചരിത്രം സൃഷ്ടിച്ചു കെറ്ററിംഗ് യൂണിറ്റ്

യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ടിക്കറ്റ്; ചരിത്രം സൃഷ്ടിച്ചു കെറ്ററിംഗ് യൂണിറ്റ്

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ ഫാമിലി ടിക്കറ്റ് വില യു.കെ.കെ.സി.എയ്ക്ക് കൈമാറി ചരിത്രഗാഥ സൃഷ്ടിച്ചിരിക്കുകയാണ് കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്‌സ് വടക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് യു.കെ.കെ.സി.എ കണ്‍വന്‍ഷന് വേണ്ടി നടക്കുക. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ‘സി’ യില്‍ റാലിയില്‍ ഒന്നാം സ്ഥാനം നേടിയ കെറ്ററിംഗ് ഇത്തവണയും റാലിയില്‍ ഒന്നാം സ്ഥാനം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രഥമ മിഡ്ലാന്‍ഡ്സ് റീജിയന്‍ കണ്‍വന്‍ഷനില്‍ ശ്രദ്ധേയമായ യൂണിറ്റുകളില്‍ ഒന്നായിരുന്നു കെറ്ററിംഗ്. നടവിളിയില്‍ മൂന്നാം സ്ഥാനവും മൂന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചും സദസിന്റെ കയ്യടി നേടിയ യൂണിറ്റാണ് കെറ്ററിംഗ്.

ഇത്തവണത്തെ യു.കെ.കെ.സി.എ കണ്‍വന്‍ഷനില്‍ അത്യന്തം വ്യത്യസ്തമായ കലാപരിപാടിയാണ് കെറ്ററിംഗ് യൂണിറ്റ് അവതരിപ്പിക്കുന്നത്. എല്ലാ മാസവും കുട്ടികള്‍ക്കായി വേദപാഠവും കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥനാസമ്മേളനവും നടത്തുന്ന യൂണിറ്റാണ് കെറ്ററിംഗ്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ അംഗങ്ങളുടെയും ഫാമിലി ടിക്കറ്റ് തുക കൈമാറി മറ്റു യൂണിറ്റുകള്‍ക്ക് മാതൃക കാട്ടിയ കെറ്ററിംഗ് യൂണിറ്റിനെ സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more