1 GBP = 129.65
breaking news

ഓള്‍ഡ് ഈസ് ഗോള്‍ഡ് ഏപ്രില്‍ 30ന് …..

ഓള്‍ഡ് ഈസ് ഗോള്‍ഡ് ഏപ്രില്‍ 30ന് …..

ഉണ്ണികൃഷ്ണന്‍

ഈ നൂറ്റാണ്ട് ന്യൂ ജനറേഷന്‍ സംഗീതത്തെ വരവേല്‍ക്കുമ്പോഴും പഴയ ഗാനങ്ങളുടെ മധുരിമ ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്.

മലയാള സിനിമ സംഗീതത്തിലെ പ്രതിഭാധനരായ വയലാര്‍, ഒഎന്‍വി, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍ തുടങ്ങിയവരാല്‍ പിറവിയെടുത്ത സുവര്‍ണ്ണ ഗാനമലരുകള്‍ കിഷന്‍, സൂരജ്കുമാര്‍, ശ്രീകുമാര്‍ (ആനന്ദ് ടിവി), അജിത്ത് പാലിയത്ത്, അജിത് കുമാര്‍, ജോണ്‍സന്‍ ജോണ്‍, സജി സാമുവല്‍, അനീഷ് ജോര്‍ജ്, ഉല്ലാസ് ശങ്കരന്‍, പീറ്റര്‍ ജോസഫ്, ജെറീഷ് കുര്യന്‍, സുധാകരന്‍ പാലാ, രഞ്ജിത്ത്, ധ്വിതീഷ് പിള്ള, ജോജോ, ഉണ്ണികൃഷ്ണന്‍, അനിത ഗിരീഷ്, ആനി അജിത്ത്, ടെസ്സ് മോള്‍, അനുപമ ആനന്ദ്, ഹെലന്‍, റിന്‍സി റോബര്‍ട്ട്, ജിലു, മാഗി എന്നിവരാല്‍ സംഗീതാര്‍ച്ചന നടത്തുന്നു.

മിന്നാ – സോനാ ജോസ്, വിഷ്ണുപ്രിയ, അര്‍ച്ചന സുനില്‍ സൗത്താംപ്റ്റനിലെ 12 ല്‍പരം നര്‍ത്തകരും ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ ചിലങ്കയണിയും.

ഗീതാ വിജയന്‍, ടോം ആദിത്യ, ഹരിദാസ് തെക്കേമുറി, ശ്രീകുമാര്‍ സദാനന്ദന്‍ എന്നിവരാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിലെ അവതാരകര്‍.

ഇന്ത്യന്‍ ഡിലൈറ്റിന്റെ തെന്നിന്ത്യന്‍ രുചിക്കൂട്ടുകള്‍ മിതമായ നിരക്കില്‍ കിട്ടുന്നതായിരിക്കും. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബിജു മൂന്നാനപ്പിള്ളി, സാം തോമസ്, മാഗ്‌നാ വിഷന്‍ എന്നിവര്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു. ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് ഗ്രെയ്സ് മെലഡീസ് ഹാംപ്ഷയര്‍ ആണ്.

സിബി മേപ്രത്ത്, ജെയ്സണ്‍ മാത്യു, മനോജ് മത്രാടന്‍, ജോയ്‌സണ്‍ ജോയ്, മീറ്റോ ജോസഫ്, മനു ജനാര്‍ദ്ദനന്‍, ആനന്ദ വിലാസ്, രാകേഷ് തായിരി, സിസി ജോര്‍ജ്, ജോര്‍ജ് എടത്വാ, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അണിയറ ശില്‍പികള്‍.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more