1 GBP = 129.65
breaking news

ബ്രിസ്റ്റോള്‍ STSMCC യുടെ പുതുഞായര്‍ തിരുന്നാള്‍…

ബ്രിസ്റ്റോള്‍ STSMCC യുടെ പുതുഞായര്‍ തിരുന്നാള്‍…

സിസ്റ്റര്‍ ലീന മേരി

ക്രിസ്തുവിന്റെ വത്സല ശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനും നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ഓര്‍മ്മ തിരുന്നാള്‍ ആചരിക്കുന്ന പുതു ഞായര്‍ തിരുന്നാള്‍ ബ്രിസ്റ്റോളില്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ ആഘോഷിക്കുന്നു.

റവ. ഫാ. ജോയി വയലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഏപ്രില്‍ 23ന് ഞായറാഴ്ച ഉച്ച കഴിഞ്ഞു 2.45 ന് ലദീഞ്ഞോടെ ആരംഭിച്ചു ഭക്തിനിര്‍ഭരമായ സുറിയാനി കുര്‍ബ്ബാനയോടെയാണ് പുതുഞായര്‍ ആഘോഷിക്കുന്നത്.

മാര്‍ത്തോമ്മാശ്ലീഹായോടൊപ്പം നമുക്കും ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം മാര്‍ത്തോമ്മാശ്ലീഹായോടൊപ്പം നമുക്കും ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം ഏറ്റു പറഞ്ഞു കൊണ്ട് നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായോട് പ്രവര്‍ത്തിക്കുന്നതിനും തങ്ങളുടെ ജീവിതത്തിന് വിശുദ്ധി നേടി അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ പടയാട്ടില്‍ എന്നിവര്‍ സസ്‌നേഹം ക്ഷണിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more