1 GBP = 102.97
breaking news

പ്രഥമ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനൊരുക്കമായുള്ള റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍

പ്രഥമ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനൊരുക്കമായുള്ള റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍

ഫാ ബിജു കുന്നയ്ക്കാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി റീജിയണല്‍ തലങ്ങളില്‍ വച്ച് ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് വേണ്ടി വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജയണല്‍ ഒരുക്ക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.

ജൂണ്‍ 6 മുതല്‍ 20 വരെ എട്ടു വിവിധ സെന്ററുകളിലായി നടക്കുന്ന കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ ഫാ സോജി ഓലിക്കലും പ്രസിദ്ധ വചന പ്രഘോഷകന്‍ ബ്ര.റെജി കൊട്ടാരവും നേതൃത്വം നല്‍കും. ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബര്‍മ്മിങ്ഹാം, സൗത്താംപ്റ്റണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകള്‍ക്ക് യഥാക്രമം ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ തോമസ് പാറയടിയില്‍, ഫാ ടെറിന്‍ മുല്ലക്കര, ഫാ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ ജോസഫ് വെമ്പാടംതറ, ഫാ. മാത്യു പിണക്കാട്ട്, ഫാ. ജെയ്സണ്‍ കരിപ്പായി, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രൂപതയുടെ ആദ്യ ഔദ്യോഗിക ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതാ കുടുംബംഒരുമിച്ചിരുന്നു വചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പ്പര്യപൂര്‍വം പങ്കുചേരണമെന്ന് രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more