1 GBP = 110.23
breaking news

ഈ വര്‍ഷത്തെ ക്രിസ്തുമസ് ഡിവൈനോടൊപ്പം ആയാലോ….

ഈ വര്‍ഷത്തെ ക്രിസ്തുമസ് ഡിവൈനോടൊപ്പം ആയാലോ….

ലോകരക്ഷിതാവും നമ്മുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായുള്ള നോമ്പുകാലത്ത്, റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ എല്ലാ ആഴ്ചയും മലയാളത്തിലുള്ള ധ്യാനങ്ങള്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 16 വെള്ളിയാഴ്ച രാവിലെ 8.30 ന് ആരംഭിച്ച് ഡിസംബര്‍ 18 ഞായറാഴ്ച വൈകുന്നേരം 4.30ന് സമാപിക്കുന്ന ആന്തരികസൗഖ്യധ്യാനവും ഡിസംബര്‍ 23 വെള്ളിയാഴ്ച രാവിലെ 8.30 ന് ആരംഭിച്ച് ഡിസംബര്‍ 25 ഞായറാഴ്ച വൈകുന്നേരം 4.30ന് സമാപിക്കുന്ന ഇമ്മാനുവേല്‍ ധ്യാനവും നയിക്കുന്നത് ലോകപ്രശസ്ത വചനപ്രഘോഷകരായ ഫാ. ജോര്‍ജ് പനക്കല്‍ (ഡയറക്ടര്‍, ഡിവൈന്‍ ധ്യാനമന്ദിരം റാംസ്‌ഗേറ്റ്), ഫാ. മൈക്കിള്‍ പയ്യപ്പിള്ളി (ഡയറക്ടര്‍, ഡിവൈന്‍ ധ്യാനമന്ദിരം ഓസ്ട്രേലിയ), ഫാ. ആന്റണി പറങ്കിമാലില്‍ (ഡയറക്ടര്‍, ഡിവൈന്‍ ധ്യാനമന്ദിരം ആഫ്രിക്ക), ഫാ. ജോസഫ് ഏടാട്ട് (അസി. ഡയറക്ടര്‍, ഡിവൈന്‍ ധ്യാനമന്ദിരം റാംസ്ഗേറ്റ്) തുടങ്ങിയവരാണ്.

തിരുപ്പിറവിയുടെ ആഘോഷമായ കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ശനിയാഴ്ച രാത്രി 11.30 ന് ധ്യാനകേന്ദ്രത്തില്‍ ബഹു. അച്ചന്മാരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

താമസിക്കുന്നതിനുള്ള സൗകര്യവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലവും ഭക്ഷണവും ധ്യാനകേന്ദ്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട്, ദൈവസ്‌നേഹത്താല്‍ നിറഞ്ഞ്, തിരുക്കുമാരനെ സ്വീകരിക്കാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ധ്യാനങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്. ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം :

Divine Retreat Centre,

St. Augustines Abbey,

St. Augustines Road

Ramsgate, Kent – CT11 9PA

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക :

Phone : 01843586904, 07721624883

വാര്‍ത്ത : ജോണ്‍സന്‍ ഊരാംവേലില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more