1 GBP = 106.77
breaking news

ചെമ്പഴന്തി കുടുംബ യൂണിറ്റ് പതിനെട്ടാമത് കുടുംബ സംഗമം ടോണ്ടനില്‍ ശനിയാഴ്ച

ചെമ്പഴന്തി കുടുംബ യൂണിറ്റ് പതിനെട്ടാമത് കുടുംബ സംഗമം ടോണ്ടനില്‍ ശനിയാഴ്ച

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ യൂണിറ്റായ ‘ചെമ്പഴന്തി’യുടെ പതിനെട്ടാമത് കുടുംബ സംഗമം ടോണ്ടനില്‍ (സോമര്‍സെറ്റ്) ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കും.രാവിലെ പതിനൊന്ന് മണിക്ക് സമൂഹ പ്രാര്‍ത്ഥനയും ഗുരുദേവ കീര്‍ത്തനാലാപനവും നടക്കും. യുകെ എസ്എന്‍ഡിപി വനിതാ സംഘം പ്രസിഡന്റ് ശ്യാമള സതീശന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഭഗവത് ഗീതാ ക്ലാസും നടക്കും. ജെതേഷ് പണിക്കര്‍ ഗീതയുടെ അര്‍ത്ഥവും വ്യാഖ്യാനവും നല്‍കി വിശദീകരിക്കും.

ഉച്ചക്ക് ശേഷം നടക്കുന്ന കുടുംബ സംഗമ യോഗത്തില്‍ എം. കെ. ബിജു മോന്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ലൈജു രാഘവന്‍ സ്വാഗതം പറയും. ജോയിന്റ് കണ്‍വീനര്‍ രാജി ഷാജി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. ശാഖാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ടി.എസ്. സതീശന്‍, വി. എസ്. സുധാകരന്‍ പഞ്ചായത്തു കമ്മിറ്റിയംഗങ്ങളായ മനു വാസുപണിക്കര്‍, പ്രദീപ് കുമാര്‍, ഷെപ്റ്റന്‍ പാലറ്റ്, ശ്രീജ രാജ്മോഹന്‍, പി.ജി. സന്തോഷ് കുമാര്‍, സോജ് കെ.എസ് എന്നിവര്‍ പ്രസംഗിക്കും. അഖിലേഷ് മാധവന്‍ കൃതജ്ഞത പറയും.
വൈകീട്ട് മൂന്നു മുതല്‍ ആറ് വരെ മണ്ഡല ഭജന നടക്കും. കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലൈജു രാഘവന്‍ അറിയിച്ചു.

വിലാസം.

The Manse, Parmin Way, Taunton TA1 2JU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more