1 GBP = 106.75
breaking news

ബ്രദര്‍. സണ്ണി സ്റ്റീഫന്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (IPL) സന്ദേശം നല്കുന്നു….

ബ്രദര്‍. സണ്ണി സ്റ്റീഫന്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (IPL) സന്ദേശം നല്കുന്നു….

ഹൂസ്റ്റണ്‍: ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, സംഗീതജ്ഞനും, ധ്യാനഗുരുവും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നവംബര്‍ ഒന്നിന് (ചൊവ്വ) ഇന്റെമര്‍ നാഷണല്‍ പ്രയര്‍ ലൈനില്‍ മുഖ്യസന്ദേശം നല്‍കുന്നു.

ബ്രദര്‍ സണ്ണി സ്റ്റീഫന്റെ സന്ദേശം കേള്‍ക്കുന്നതിനും പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനും താത്പര്യമുള്ളവര്‍ 001 605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ജാതിമത ഭേദമെന്യെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഐപിഎല്‍ ടെലികോണ്‍ഫറന്‍സ് വഴി എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ് ഒത്തുചേരുക.

ഡിട്രോയ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നത് ടി.എ. മാത്യു (ഹൂസ്റ്റണ്‍), സി.വി. സാമുവല്‍ (ഡിട്രോയ്റ്റ്) എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സി.വി. സാമുവല്‍ 586 216 0602, ടി.എ. മാത്യു 713 436 2207.

Post Your Comments Here ( Click here for malayalam )

Press Esc to close
show more