1 GBP = 128.78
breaking news

ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്‌, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും

ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്‌, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും

റോമി കുര്യാക്കോസ് 

ചെസ്റ്റർ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു.  കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. 

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങിൽ പങ്കെടുത്തു.

യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിൻസ് വർക്കിയുടെ അദ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക  ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ  രൂപീകൃതമാകുന്ന 14 – ലാമത്തെ യൂണിറ്റാണ് ചെസ്റ്ററിൽ രൂപീകൃതമായത്.

കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ചെസ്റ്ററിലെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.

സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു. 

ചെസ്റ്റർ യൂണിറ്റ് ഭാരവാഹികൾ: 

ജോബിൻസ് വർക്കി (പ്രസിഡന്റ്‌)

ജിനീഷ് കുളത്തിനാൽ (ജനറൽ സെക്രട്ടറി)

വിനോയ് വർഗീസ് 

(വൈസ് പ്രസിഡന്റ്‌)

സുബിൻ കോറ്റത്തിൽ (ജോയിന്റ് സെക്രട്ടറി)

ബിജു മാത്യു 

(ട്രഷറർ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more