1 GBP = 106.79
breaking news

ഉയരങ്ങള്‍ കീഴടക്കി മാനവത ഇരുപത്തിയാറാം വര്‍ഷത്തിലേക്ക് ….

ഉയരങ്ങള്‍ കീഴടക്കി മാനവത ഇരുപത്തിയാറാം വര്‍ഷത്തിലേക്ക് ….

ഉയരങ്ങള്‍ കീഴടക്കി മാനവത തങ്ങളുടെ ഇരുപത്തിയാറാം വര്‍ഷത്തിലേക്ക്ആ കുതിക്കുമ്പോള്‍ മാനവതയുടെ ദര്‍ശനങ്ങളും ലക്ഷ്യങ്ങളും എന്താണെന്ന് പ്രദിപാദിച്ചാല്‍ മാത്രമേ മാനവതയുടെ നന്മ ജനങ്ങളിലേക്കെത്തു.

ആന്ധ്രപ്രദേശിലെ തന്റെ ജന്മദേശമായ ലോല എന്ന ചെറുഗ്രാമത്തില്‍ 1991 ലാണ് ശ്രീനി അല്ലൂരി തന്റെ കര്‍മ്മ പദ്ധതികള്‍ ആരംഭിക്കുന്നത്. വിഷമങ്ങളും യാതനകളും പട്ടിണിയും രോഗങ്ങളും മൂലം വലയുന്ന യുവജനതയെ മോചിപ്പിക്കാന്‍ അവരെ ലക്ഷ്യബോധമുള്ളവരാക്കുവാന്‍, അവരുടെ പ്രശനങ്ങള്‍ മാനവതയില്‍ കൂടി ലോകത്തെ അറിയിക്കുക എന്നതായിരുന്നു മാനവതയില്‍ കൂടി ശ്രീനി ശ്രമിച്ചത്.
unnamed-1
ഇന്ന് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി 8000 ത്തോളം വോളന്റിയര്‍മാരാണ് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടിയും പരിശീലനങ്ങള്‍ വഴിയും ഒരുപാട് പേരുടെ ജീവിതങ്ങള്‍ക്ക് ശ്രീനിയും അദ്ദേഹത്തിന്റെ മാനവതയും വഴികാട്ടിയായി.

ആരോഗ്യപരമായ ജീവിതം നയിക്കുവാന്‍, സമഗ്ര വ്യക്തിത്വ വികസനം, യോഗ എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി വര്‍ക് ഷോപ്പുകള്‍ ശ്രീനി നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല മാനവതയുടെ പ്രവര്‍ത്തനങ്ങള്‍. മാനുഷിക പദ്ധതികളായ ഓര്‍ഫനേജുകള്‍, പാവങ്ങള്‍ക്ക് ചികിത്സാസഹായം എത്തിക്കുക തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനവത ചുക്കാന്‍ പിടിക്കുന്നു.

മാനവതയുടെ ഓര്‍ഫനേജുകളില്‍ 150 ഓളം കുട്ടികളെയാണ്‌സംരക്ഷിക്കുന്നത്. ഇത് കൂടാതെ 25 ഓളം ഗ്രാമങ്ങളിലായി പ്രവര്‍ത്തിക്കുന്ന മാനവത റൂറല്‍ ഹെല്‍ത്ത് സെന്ററുകള്‍ വഴി 30000 ത്തോളം പാവപെട്ട നിരാലംബരായ രോഗികള്‍ക്ക് ആതുര ശുശ്രൂഷകള്‍ ലഭിക്കുന്നു.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതില്‍ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ 2011 ല്‍, ലണ്ടനില്‍ നിന്നും ഡല്‍ഹി വരെ ഏതാണ്ട് 11,350 കിലോമീറ്ററോളം ശ്രീനി നടത്തിയ സൈക്കിള്‍ സവാരി, സ്‌കൂളില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ നിന്നും ഉണ്ടായ വിഷബാധ മൂലം ബിഹാറില്‍ മരിച്ച 22 ഓളം കുട്ടികളുടെ മരണത്തില്‍ നടത്തിയ പ്രതിഷേധം എന്നിവ എടുത്തു പറയേണ്ടതാണ്. കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അത് പരിപോഷിപ്പിക്കുവാന്‍ സഹായിക്കുന്ന മാനവത അക്കാദമി ഓഫ് ഹ്യൂമന്‍ എക്‌സലന്‍സ് ആണ് മാനവതയുടെ ദളങ്ങളില്‍ പറ്റിച്ചേര്‍ന്ന മറ്റൊരു മഞ്ഞുകണം. യുകെയില്‍ അഞ്ചും ഇന്ത്യയില്‍ മൂന്നും മഹേ സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.
unnamed-2UFH അഥവാ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂമാനിറ്റി നിരാലംബരും പാവപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യം വച്ച് കൊണ്ടുള്ള പുതിയൊരു സംരംഭമാണ്. നവീന രീതിയിലുള്ള കൃഷി രീതികളും വ്യക്തിത്വ വികസനവും യോഗയും മറ്റനേകം കോഴ്‌സുകളും സമന്വയിപ്പിച്ചു കൊണ്ടുള്ളപഠന രീതിയാണ് ഇവിടെ ആവിഷ്‌കരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 500 ഓളം ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുക എന്നതാണ് ഇതില്‍ കൂടി ശ്രീനിയുടെ ലക്ഷ്യം.

മാനവതയുടെ ബ്രിസ്റ്റോള്‍ ചാപ്റ്റര്‍ തങ്ങളുടെ ഏഴാം വാര്‍ഷികം ഒക്ടോബര്‍ 9 നു ജൂബിലി സെന്ററില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. ബ്രാഡ്ലി സ്റ്റോക്ക് മേയര്‍ എലൈന്‍ ഹാര്‍ഡ്വിക്ക് മുഖ്യാതിഥിയായ ചടങ്ങ്, വിവിധ കലാ പരിപാടികളോടെ വര്ണാഭമായിട്ടാണ് ആഘോഷിച്ചത്. ഇന്ത്യന്‍ സംഗീതം, ഗിറ്റാര്‍ പോലെയുള്ള വാദ്യോപകരണ പരിശീലനം, യോഗ പരിശീലനം, ഫണ്‍ മാത്‌സ് എന്നിവക്ക് പുറമെ ചെസ്സ്, നാച്ചുറല്‍ ഫാര്‍മിംഗ് എന്നിവയില്‍ കൂടി പരിശീലനം നല്‍കുവാനുള്ള ശ്രമത്തിലാണ് ബ്രിസ്റ്റോള്‍ ചാപ്റ്റര്‍.

Post Your Comments Here ( Click here for malayalam )

Press Esc to close
show more