ന്യൂയോര്‍ക്ക് : സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ മാസം 7, 8, 9 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടത്തുന്നു. ഈ വര്‍ഷത്തെ മുഖ്യപ്രഭാഷകനായി വേള്‍ഡ് പീസ് മിഷന് ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ പങ്കെടുക്കുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ രണ്ടു മാസങ്ങളായി നടന്ന കുടുംബവിശുദ്ധീകരണ ധ്യാന പരിപാടികളില്‍ സംബന്ധിച്ച ശേഷമാണ് സണ്ണി സ്റ്റീഫന്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.
തികച്ചും വ്യത്യസ്തമായി എക്യൂമെനിക്കല്‍ സംവിധാനത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് എല്ലാ വിശ്വാസികളെയും ഉള്‍ക്കൊണ്ട്കൊണ്ടുള്ള ധ്യാന ശുശ്രൂഷ എല്ലാ ദിവസവും വൈകിട്ട് 6 മണിയോടെ ആരംഭിക്കുന്നതായിരിക്കും. എക്യൂമെനിക്കല്‍ ക്വയറിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയുമുണ്ടായിരിക്കും.
ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്കുുന്ന സന്ദേശങ്ങളും, ഉത്തമ കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്കുന്ന കരുത്തുള്ള പ്രബോധനങ്ങളും, 36 വര്‍ഷത്തെ ഫാമിലി കൌണ്സലിംഗ് അനുഭവത്തോടെ നല്കുന്ന ജീവിത പാOങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളായിരിക്കും പങ്കെടുക്കുന്നവര്‍ക്ക് എന്ന് റവ. ഫാ. ജോണ്‍ തോമസ് അഭിപ്രായപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ: ഫാ:ജോണ്‍ തോമസ്- (516) 328 2977
Email: worldpeacemissioncouncil@gmail.com
click on malayalam character to switch languages