1 GBP = 128.18
breaking news

നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു

നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു

ലണ്ടൻഡറി: നോർത്തേൺ അയർലൻഡിലെ ലണ്ടൻഡറിയിൽ മലയാളി യുവാവ് മരണമടഞ്ഞു. ഇടുക്കി തോപ്രാംകുടി സ്വദേശിയായ ആർ വിഷ്ണു പ്രസാദിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്. മരണകാരണം സംബംന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. മുപ്പത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം.

തോപ്രാംകുടി കോനാട്ട് വീട്ടിൽ കെ.എസ്. രാജൻ – മിനി രാജൻ ദമ്പതികളുടെ മകനാണ് ആർ. വിഷ്ണു പ്രസാദ്. രണ്ട് വർഷം മുൻപാണ് വിഷ്ണു പ്രസാദ് ഡിപെൻഡന്റ് വീസയിൽ യുകെയിലെത്തിയത്. നോർത്തേൺ അയർലൻഡിലെ സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ശ്യാമിലി എൻഎച്ച്എസ് നഴ്സാണ്. മക്കൾ: രോഹിത് കൃഷ്ണ, ഇഷാനി വിഷ്ണു. സഹോദരൻ: സുരേഷ് രാജൻ.

മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. വിഷ്ണുപ്രസാദിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ഭാരവാഹികൾ അനുശോചനം അറിയിച്ചു. വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more