1 GBP = 127.95

‘യുദ്ധ പാഠം’ അവസാനിച്ചോ? ഗസ്സയിലെ കുട്ടികള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ക്ലാസ് മുറികളില്‍, പഠനം മുടങ്ങിയത് ഏഴ് ലക്ഷത്തിനടുത്ത് കുട്ടികള്‍ക്ക്

‘യുദ്ധ പാഠം’ അവസാനിച്ചോ? ഗസ്സയിലെ കുട്ടികള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ക്ലാസ് മുറികളില്‍, പഠനം മുടങ്ങിയത് ഏഴ് ലക്ഷത്തിനടുത്ത് കുട്ടികള്‍ക്ക്

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പഠനം നിര്‍ത്തിവെക്കപ്പെട്ട ഗസ്സയിലെ വിദ്യാലയങ്ങള്‍ വീണ്ടും തുറുന്നു. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ആയിരക്കണക്കിന് കുട്ടികള്‍ ഗസ്സയിലെ ക്ലാസ് മുറികളിലെത്തി. ഇസ്രായേലിന്റെ കനത്ത ബോംബിങും ഷെല്ലാക്രമണവും നിമിത്തം അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും ഇല്ലാതായിട്ടുണ്ട് സ്‌കൂളുകളില്‍. ഇക്കാരണത്താല്‍ താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മ്മിച്ച് അതിനുള്ളിലാണ് ക്ലാസ്മുറികള്‍ ഒരുക്കിയിരിക്കുന്നത്.

ഗസ്സയിലെ 98 ശതമാനം സ്‌കൂളുകള്‍ക്കും ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുണിസെഫ്) റിപ്പോര്‍ട്ടുകള്‍ പ്രകാരം 6,60,000 കുട്ടികള്‍ക്ക് തങ്ങളുടെ പഠനം വര്‍ഷങ്ങളോളം നിര്‍ത്തേണ്ടതായി വന്നുവെന്നാണ്. പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉദ്ധരിച്ചുള്ള കണക്കാണ് യുണിസെഫിന്റേത്.

22,000 വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ 523 അധ്യാപകര്‍ ഉള്‍പ്പെടെ 770 ലധികം വിദ്യാഭ്യാസ പ്രവര്‍ത്തകരും കൊല്ലപ്പെട്ട ഒരു പ്രദേശത്താണ് വീണ്ടും സ്‌കൂള്‍ തുറക്കുന്നതെന്ന് ഈസ്റ്റേണ്‍ ഖാന്‍ യൂനിസ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇബ്രാഹിം റമദാന്‍ അല്‍ജസീറയോട് വെളിപ്പെടുത്തുന്നു. ”ഞാന്‍ അവസാനമായി സ്‌കൂളില്‍ പോയത് മൂന്ന് വര്‍ഷം മുമ്പായിരുന്നു,” ഖാന്‍ യൂനിസിലെ വിദ്യാര്‍ത്ഥിയായ മൊയ്ദ് അബു മുസ്തഫ പറഞ്ഞു. ”ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത് പോലെയാണ്. ഇത് സന്തോഷത്തിന്റെയും വിജയത്തിന്റെയും വര്‍ഷം കൂടിയാണ്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഞങ്ങള്‍ പഠിക്കും. അതിന് ക്ലാസ് മുറിയായി ഞങ്ങള്‍ക്ക് ഒരു കൂടാരം ആണെങ്കില്‍ അത് മതി” മൊയ്ദ് അബു മുസ്തഫ കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more