1 GBP = 127.95

ലോക ചാമ്പ്യൻമാരെ അവസാന ഓവര്‍ വരെ വിറപ്പിച്ച് ജപ്പാന്‍ വീണു; ആവേശപ്പോരില്‍ ഇന്ത്യയുടെ ജയം രണ്ട് റണ്‍സിന്

ലോക ചാമ്പ്യൻമാരെ അവസാന ഓവര്‍ വരെ വിറപ്പിച്ച് ജപ്പാന്‍ വീണു; ആവേശപ്പോരില്‍ ഇന്ത്യയുടെ ജയം രണ്ട് റണ്‍സിന്

ടോക്കിയോ: ജപ്പാനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് 2 റണ്‍സിന്‍റെ നാടകീയ ജയം. മഴ മൂലം അഞ്ചോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ചോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തപ്പോള്‍ ജപ്പാന് അഞ്ചോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

അക്സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ജപ്പാന് ജയിക്കാന്‍ 8 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ബെഞ്ചമിന്‍ ഡേവിസിനും അലക്സാണ്ടര്‍ ഷിരായിക്കും ബൗണ്ടറികളൊന്നും നേടാനാവാതിരുന്നതോടെ ജപ്പാന് 6 റണ്‍സ് മാത്രമെ നേടാനായുള്ളു. രണ്ട് ഇന്നിംഗ്സിലും സ്പിന്നര്‍മാര്‍ മാത്രം പന്തെറിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി രണ്ടോവറിൽ 13 റണ്‍സ് മാത്രം വഴങ്ങിയ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ രണ്ടോവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരോവര്‍ എറിഞ്ഞ രവി ബിഷ്ണോയ് 10 റണ്‍സ് വഴങ്ങി. 12 പന്തില്‍ 12 റണ്‍സെടുത്ത ക്യാപ്റ്റൻ കെൻഡെല്‍ ഫ്ലെമിംഗ് ആണ് ജപ്പാന്‍റെ ടോപ് സ്കോറര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more